
കട്ട പ്രണയ നിമിഷങ്ങളുമായി ശിവനും അഞ്ജലിയും , പുതിയ പ്രോമോ വീഡിയോ എത്തി
മലയാളം സീരിയൽ ആരധകരുടെ പ്രിയ സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ.സാധരണ സീരിയലുകളിൽ നിന്നും വെത്യസ്തമായ കഥാമുഹൂർത്തങ്ങൾ കൊണ്ട് വളരെ പെട്ടന്ന് തന്നെ നിരവധി പ്രേക്ഷകരെ സമ്പാദിക്കാൻ പരമ്പരക്ക് സാധിച്ചിരുന്നു.പൊരുത്തക്കേടുകളോട് കൂടി വിവാഹം നടന്ന ശിവന്റെയും , സ്നേഹിച്ച പെണ്ണിനെ തന്നെ വിവാഹം കഴിച്ച ഹരിയുടെയും ജീവിതമാണ് സീരിയലിൽ പറയുന്നത്.പൊരുത്തക്കേടുകളിൽ വിവാഹം നടന്നതാണെങ്കിലും ഇപ്പോൾ ശിവന്റെയും അഞ്ജലിയുടേം മനസ്സിൽ പരസ്പരം സ്നേഹം തോന്നി തുടങ്ങിയിട്ടുണ്ട്.ഇരുവരുടെയും പ്രണയ നിമിഷങ്ങൾ എല്ലാം തന്നെ ഇപ്പോൾ ആരധകർക്കും പ്രിയമായിട്ടുണ്ട്.ഇപ്പോഴിതാ ശിവന്റെയും അഞ്ജലിയുടെയും പ്രണയനിമിഷങ്ങൾ അടങ്ങിയ പുതിയ പ്രോമോയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്.
കീരിയും പാമ്പും പോലെ തമ്മിൽ തല്ലി കൊണ്ടിരുന്ന അഞ്ജലിയുടെയും ശിവന്റെയും മനസ്സിൽ ഇപ്പോൾ സ്നേഹവും കരുതലും മാത്രമാണ് , പുറത്തു കാണിച്ചില്ലെങ്കിലും ഇരുവരും ഇപ്പോൾ കടുത്ത പ്രണയത്തിൽ ആണ്.ഹരിയേട്ടനെയും അപര്ണയെയും ട്രിപ്പ് നു വിടാൻ ബാലേട്ടൻ തീരുമാനിച്ചതിനു പിന്നാലെ അപർണ വളരെ സന്തോഷത്തിലാണ് ..എന്നാൽ ശിവനെയും അഞ്ജലിയെയും കൂടി ട്രിപ്പ് വിടണമായിരുന്നു എന്നായിരുന്നു ദേവിയുടെ പക്ഷം.എന്നാൽ പൂർവ വിദ്യാർത്ഥി സംഗമത്തിൽ പോകാനുള്ള ശ്രെമത്തിലാണ് അഞ്ജലിയും ശിവനും.ആദ്യം ഒന്ന് മടിച്ചെങ്കിലും പരിപാടിക്ക് പോകാൻ തന്നെയാണ് ശിവന്റെ തീരുമാനം.എന്തായാലും ഇരുവരും ഒന്നിച്ചുള്ള പ്രണയം നിറഞ്ഞു തുളുമ്പുന്ന യാത്ര തന്നെയാകും ഇത് എന്ന് ഒരു സംശയവും വേണ്ട…ശിവനും അഞ്ജലിയും ഒന്നിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്ന ശിവാജ്ഞലി ആരധകർക്ക് എല്ലാം ഏറെ സന്തോഷം നൽകുന്ന എപ്പിസോഡാണ് ഇനി വരാൻ പോകുന്നത് എന്ന് നിസംശയം പറയാം.

ഏറെ അകലത്തായിരുന്ന ഇരുവരും ഇപ്പോൾ മനസ് കൊണ്ട് ഏറെ അടുത്തുകഴിഞ്ഞു , ഇരുവരുടെയും പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്ന ആരധകർക്ക് മികച്ച കഥാമുഹൂര്തങ്ങളാണ് ഇനി സാന്ത്വനം വീട്ടിൽ നടക്കാനിരിക്കുന്നത്.മികച്ച എപ്പിസോഡുകളും കഥാമുഹൂര്തങ്ങളുമായി സീരിയൽ ഇപ്പോൾ റേറ്റിങ്ങിൽ ഏറെ മുന്പന്തിയിലാണ്.ശിവനും അഞ്ജലിക്കും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരധകർ ഏറെയാണ് , കലിപ്പനും കാന്താരിയും , ശിവാജ്ഞലി , എന്നൊക്കെ പേരുകളിൽ നിരവധി ഫാൻസ് ഗ്രൂപ്പുകളും സോഷ്യൽ മീഡിയയിൽ നിരവധിയുണ്ട്.ഓരോ എപ്പിസോഡിനും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.പുതുമയും പ്രണയവും നിറഞ്ഞ എപ്പിസോഡുകൾ തന്നെയാണ് എല്ലാ ദിവസവും അണിയറ പ്രവർത്തകർ ആരധകർക്ക് വേണ്ടി സമ്മാനിക്കുന്നതും ശിവേട്ടന്റെയും അഞ്ജലിയുടെയും കിടിലൻ എപ്പിസോഡിനായി നമുക്ക് കാത്തിരിക്കാം.കലിപ്പന്റെയും കാന്താരിയുടെയും പുതിയ പ്രോമോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.