
കുഞ്ഞഥിതിക്കായുള്ള കാത്തിരിപ്പ് , അച്ഛനാകാൻ പോകുന്ന സന്തോഷം പങ്കുവെച്ച് നിരഞ്ജൻ നായർ
മലയത്തിൽ മികച്ച പരമ്പരകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ചാനൽ ആണ് സീ കേരളം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയായി മാറിയ സീരിയൽ ആണ് സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പര. മൃദുല വിജയ് അരുൺ ജി രാഘവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ പരമ്പര മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ്. ഇവർക്ക് പുറമേ മറ്റു ചില കഥാപാത്രങ്ങളും പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്.

പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് നിരഞ്ജൻ നായർ. ഹർഷൻ രാജശേഖരൻ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നിരഞ്ജൻ നായർ പാരമ്പരയിലുടനീളം കാഴ്ച വെക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച് കൂട്ടിയ താരമാണ് നിരഞ്ജന്‍ സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ വിശേഷങ്ങൾ ഒക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. നിരഞ്ജൻ പങ്കുവെച്ച പുതിയ വിശേഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

താൻ അച്ഛനാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ് നിരഞ്ജൻ നായർ പങ്കു വെച്ചിരിക്കുന്നത്. ലോക്ക് ഡൌൺ സമയത്താണ് നിരഞ്ജൻ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. തന്റെ ഭാര്യ ഗോപികയുമൊത്തുള്ള ചിത്രങ്ങളും വിഡിയോയും ഒക്കെ നിരഞ്ജൻ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. പ്രണയ വിവാഹം ആയിരുന്നു നിരഞ്ജൻറ്റേയും ഗോപികയുടേതും. താരത്തിന്റെ വിവാഹ ചിത്രങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. നിരഞ്ജൻ അച്ഛനാകാൻ പോകുന്നു എന്ന വാർത്ത കേട്ട സന്തോഷത്തിലാണ് പ്രേക്ഷർ.

കാത്തിരിക്കുകയാണ്, ഞങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ നിറയ്ക്കാന്‍ വരാന്‍ പോകുന്ന കുഞ്ഞഥിതിക്കായി എന്ന തലക്കെട്ടോടെ ആണ് ഗോപികയുമൊത്തുള്ള ചിത്രം നിരഞ്ജൻ പങ്കു വെച്ചത്. നിരവധി പേരാണ് നിരഞ്ജനും ഗോപികക്കും ആശംസകൾ നേർന്നു രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗോപികക്കൊപ്പം കുക്കു കുക്കു എന്ന വൈറൽ പാട്ടിൽ ചെയ്ത ഒരു ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ താരം പങ്കു വെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ആ വീഡിയോ ലക്ഷകണക്കിന് പേരാണ് കണ്ടത്.

ബികോം ബിരുദധാരിയായ നിരഞ്ജന്‍ തനിക്കു ലഭിച്ച ജോലി വേണ്ടെന്ന് വെച്ചാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. അന്ന് പലരും കുറ്റപെടുത്തിയെങ്കിലും തന്റെ തീരുമാനം തെറ്റായിരുന്നില്ല എന്ന് കാലം തെളിയിച്ചു. അഭിനയ രംഗത്ത് മികച്ച വേഷങ്ങൾ നിരഞ്ജനെ തേടിയെത്തി. രാത്രിമഴ’യിലെ സുധിയായും, മൂന്നുമണി’യിലെ രവിയായും ഏറ്റവും ഒടുവിൽ പൂക്കാലം വരവായി എന്ന പരമ്പരയിലെ ഹർഷൻ ആയും നിരഞ്ജൻ തന്റെ കഴിവ് തെളിയിച്ചു. ഇന്നിപ്പോൾ കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് നിരഞ്ജൻ.