സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ച് അമ്മയറിയാതെ സീരിയൽ താരം നിഖിൽ നായർ

മലയാളി സീരിയൽ പ്രേഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന അമ്മയറിയാതെ എന്ന സീരിയൽ . മികച്ച തിരക്കഥ കൊണ്ടും മികച്ച അഭിനയമുഹൂര്തങ്ങൾ കൊണ്ടും പ്രേഷകരുടെ ഇഷ്ട സീരിയൽ ആയി മാറാൻ പരമ്പരക്ക് കഴിഞ്ഞിട്ടുണ്ട് . പതിവ് കണ്ണീർ നായികമാരുടെ സീരിയലുകളിൽ നിന്നും വളരെ വ്യത്യസ്തമായി അനീതികൾക്കെതിരെ പ്രതികരിക്കുന്ന കരുത്തുറ്റ നായികാ അലീനയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത് . മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വളരെ പെട്ടന്ന് പ്രേഷകരുടെ പ്രിയപ്പെട്ട നായികയായി മാറാൻ അമ്മയറിയാതെ എന്ന സീരിയലിലെ അലീനയായി വേഷമിടുന്ന ശ്രീതു കൃഷ്ണന് സാധിച്ചിട്ടുണ്ട് . അലീന മാത്രമല്ല പരമ്പരയിലെ മറ്റു കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ് . കരുത്തുറ്റ നായികാ കഥാപാത്രമായ അലീന റ്റീച്ചറിനൊപ്പം തന്നയാണ് നായക കഥാപാത്രമായ അമ്പാടി അർജുനനായി എത്തുന്ന നിഖിൽ നായരിനും ഉള്ളത് . അലീന – അമ്പാടി കോംബോ സീനുകൾ എല്ലാം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത് .

ഇരുവരും ഒന്നിച്ചുള്ള കെമിസ്ട്രി വർക്ക് ആയതോടെ സീരിയൽ റേറ്റിങ്ങിലും മുൻപന്തിയിലെത്തി . എന്നാൽ ആരധകരെ സങ്കടത്തിലാഴ്ത്തിയ വാർത്തയായിരുന്നു അമ്പാടിയായി വേഷമിട്ട നിഖിൽ നായരുടെ പിന്മാറ്റം . അമ്പാടിയായി പുതിയ താരം പരമ്പരയിൽ എത്തിയതോടെ പ്രേക്ഷകരും നിരാശയിലായി മാറിയിരുന്നു . സോഷ്യൽ മീഡിയയിൽ അടക്കം നിരവധി ആരധകരാണ് നിഖിൽ നായരേ തിരികെ കൊണ്ടുവരണമെന്നും നായക സ്ഥാനത്ത് മറ്റൊരാളെ കാണാൻ കഴിയില്ല എന്നും വെളിപ്പെടുത്തി രംഗത്ത് എത്തിയത് . സീരിയലിന്റെ എപ്പിസോഡുകൾ ഇനി കാണില്ല എന്നടക്കം സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായിരുന്നു .. ഇപ്പോഴിതാ ആരധകർക്ക് സന്തോഷ വാർത്ത നൽകി സീരിയലിന്റെ അണിയറപ്രവർത്തകർ തന്നെ രംഗത്തു വന്നിരിക്കുകയാണ് ..അതെ അമ്പാടി അർജുനനായി നിഖിൽ നായർ തന്നെ തിരികെ വരുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .. “തിരുമ്പി വന്തിട്ടെൻ ഡാ ” എന്ന ടൈറ്റിലോടെ നിഖിലിന്റെ തിരിച്ചുവരവിന്റെ പ്രോമോ വീഡിയോ യാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത് ..

വീഡിയോ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി മാറിയിട്ടുണ്ട് . ഏറെ ആവേശത്തോടെയാണ് ആരധകർ പ്രോമോ വീഡിയോയെ ഏറ്റെടുത്തിരിക്കുന്നത്. ഞങ്ങളുടെ അമ്പാടിയെ തിരികെ കൊണ്ടുവന്നതിന് ഒരുപാട് നന്ദി എന്നായിരുന്ന സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ .. നിഖിലിന് പകരം അമ്പാടിയായി എത്തിയ വിഷ്ണു നല്ലപോലെ അഭിനയിക്കുന്നുണ്ട് എങ്കിലും അമ്പാടിയായി നിഖിലിന് പകരം മറ്റൊരാളെ അലീന ടീച്ചർക്ക് നായകനായി കാണാൻ സാധിക്കില്ല എന്നായിരുന്നു ആരധകരുടെ അഭിപ്രായം .. പ്രോമോ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായി മാറിയത് . നിഖിൽ അമ്പാടി അർജുനനായി എത്തുന്ന വാർത്ത എത്തിയത് മുതൽ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിപ്പിലാണ് . പഴയ അമ്പാടി എത്തുന്ന കിടിലൻ എപ്പിസോഡിനായി കാത്തിരിക്കുകയാണ് സീരിയൽ ആരധകർ.

x