പാടാത്ത പൈങ്കിളി സീരിയലിലെ നായകൻ ദേവ ആരാണെന്നറിയാവോ ?

എന്നും പുതുമയാർന്ന പരിപാടികളും സീരിയൽ പ്രേക്ഷകർക്ക് എന്നും മികച്ച സീരിയൽ സമ്മാനിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകൾ ഒക്കെ വളരെ പെട്ടന്ന് ആരധകർ ഏറ്റെടുക്കാറുണ്ട്, അത്തരത്തിൽ മലയാളി സീരിയൽ ആരധകരുടെ വളരെ പെട്ടന്ന് ഇടം നേടിയ പ്രിയ സീരിയലാണ് പാടാത്ത പൈങ്കിളി.ആരോരുമില്ലാത്ത കണ്മണി എന്ന വേലക്കാരിയുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവ വികാസങ്ങളാണ് പരമ്പരയിൽ പറയുന്നത്.സീരിയൽ തുടങ്ങി വളരെ കുറച്ചുനാള് മാത്രമേ ആയുള്ളൂ എങ്കിലും സീരിയലിനും കഥാപത്രങ്ങൾക്കും ആരധകർ ഏറെയാണ്.എടുത്തുപറയേണ്ടത് കണ്മണിയായി വേഷമിടുന്ന മനീഷയുടെയും ദേവയായി വേഷമിടുന്ന സൂരജിന്റെയും അഭിനയമാണ്.സീരിയൽ ലോകത്തേക്കുള്ള താരങ്ങളുടെ ആദ്യ ചുവടുവെപ്പിന് തന്നെ വളരെ പെട്ടന്ന് പ്രേക്ഷക ശ്രെധ നേടിയെടുക്കാൻ കഴിഞിട്ടുണ്ട്.

 

 

ഇരുവരുടെയും സീരിയൽ ലോകത്തേക്കുള്ള അരങ്ങേറ്റമാണ് പാടാത്ത പൈങ്കിളി.സീരിയൽ ആരാധികമാരുടെ മനസ്സിൽ കയറിക്കൂടിയ നായകൻ ദേവയായി എത്തുന്ന സൂരജിന്റെ വിശേഷങ്ങളാണ് ഇന്ന് നിങ്ങളോട് പങ്കുവെക്കാൻ പോകുന്നത്.കുട്ടിക്കാലം മുതലേ അഭിനയ മോഹവുമായി നടന്നിരുന്ന ആളായിരുന്നു സൂരജ് , ടിക്ക് ടോക്കിലും , യൂട്യൂബിലൂമൊക്കെ താരം സജീവമായിരുന്നു.പാടാത്ത പൈങ്കിളിയിലെ സൂരജിന്റെ അമ്മയായി വേഷമിടുന്ന അംബിക വഴിയാണ് സൂരജ് സീരിയലിലേക്ക് എത്തുന്നത്.ഇരുവരും മുൻപ് ഒന്നിച്ച് പരസ്യത്തിൽ അഭിനയിച്ചിരുന്നു.അന്ന് തന്നെ അംബിക സൂരജിന്റെ അഭിനയമോഹവും കഴിവും തിരിച്ചറിഞ്ഞിരുന്നു.അതിനു ശേഷമാണു അംബിക പാടത്ത പൈങ്കിളി സീരിയലിൽ എത്തുന്നതും സൂരജിനെ സീരിയലിൽ എത്തിക്കുകയും ചെയ്തത്.

 

 

കണ്ണൂർ പാനൂർ കല്ലിക്കണ്ടി സ്വദേശിയായ സൂരജ് വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ് .അമ്മയും അച്ഛനും ഭാര്യയും കുട്ടിയും അടങ്ങുന്നതാണ് സൂരജിന്റെ കുടുംബം.കുട്ടിക്കാലം മുതലേ അഭിനയമോഹം താരത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു.അഭിനയത്തിന് പുറമെ താരം നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ്.സോഷ്യൽ മീഡിയകളിൽ ആദ്യം മോട്ടിവേഷൻ വിഡിയോകളും ടിക്ക് ടോക്ക് വിഡിയോകളും യൂട്യൂബിൽ വ്ലോഗ്ഗിങ് അടക്കം താരം സജീവമായിരുന്നു.അതിനു ശേഷമായിരുന്നു താരം സീരിയൽ ലോകത്തേക്ക് എത്തുന്നത്.നടൻ ഉണ്ണിമുകുന്ദന്റെ ഛായ ഉണ്ടല്ലോ എന്നാണ് പലരും സൂരജിനെ കാണുമ്പോൾ പറയുന്നത്.സൂരജ് എന്ന പേരിനേക്കാളും കൂടുതൽ ഇപ്പൊ ഇഷ്ടം ദേവ എന്ന പേരാണ് എന്നാണ് സൂരജ് പറയുന്നത്.

 

വെത്യസ്തമായ സീരിയലുകൾ എന്നും ആരധകർക്ക് സമ്മാനിക്കുന്ന ഏഷ്യാനെറ്റ് പുതുതായി സംപ്രേഷണം ചെയ്ത പാടാത്ത പൈങ്കിളി സീരിയലും ആരധകർ ഏറ്റെടുത്തുകഴിഞ്ഞു.ഇപ്പോൾ ദേവക്കും കണ്മണിക്കും ആരധകർ ഏറെയാണ്.സംപ്രേഷണം തുടങ്ങിയിട്ട് അധിക നാളായില്ലങ്കിലും ഏറ്റവും കൂടുതൽ ജനപ്രീതി നേടിയിരിക്കുന്ന സീരിയലുകളിൽ ആദ്യ 5 സ്ഥാനങ്ങളിൽ പാടാത്ത പൈങ്കിളിയും ഇടം പിടിച്ചിട്ടുണ്ട്.പരസ്പരം , എന്റെ മനസപുത്രി , ഓമനത്തിങ്കൽ പക്ഷി തുടങ്ങി നിരവധി ഹിറ്റ് സീരിയലുകൾ സീരിയൽ ആരധകർക്ക് സമ്മാനിച്ച സുധീഷ് ശങ്കർ ആണ് പാടാത്ത പൈങ്കിളിയും സംവിദാനം ചെയ്യുന്നത്.എന്തായാലും സീരിയലും സീരിയൽ കഥാപത്രങ്ങളുമെല്ലാം ഇപ്പോൾ ആരധകരുടെ പ്രിയ താരങ്ങളായി മാറിയിട്ടുണ്ട്.

 

Articles You May Like

x