ജഗതി ശ്രീകുമാറിന്റെ പിറന്നാൾ ദിനത്തിൽ ആരധകർക്ക് സന്തോഷ വാർത്ത നൽകി മകൻ രാജ് കുമാർ , സന്തോഷത്തോടെ സിനിമാലോകവും ആരാധകരും

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ആരാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേ ഉള്ളു , ജഗതി ശ്രീ കുമാർ.അന്നും ഇന്നും പകരക്കാരനില്ലാത്ത ഹാസ്യലോകത്തെ തമ്പുരാനാണ് ജഗതി ശ്രീകുമാർ.ജഗതിയുമായുള്ള കോംബോ ഇല്ലാത്ത മലയാള നടൻമാർ ഉണ്ടാവില്ല , ഏത് റോളും തന്റെ കയ്യിൽ ഭദ്രം ആണെന്ന് തെളിയിച്ച അഭിനയ കുലപതി യാണ് ജഗതി ശ്രീകുമാർ.തനിക്ക് ലഭിക്കുന്ന ഏത് വേഷവും സ്വതസിന്ധമായ അഭിനയം കൊണ്ട് ആ വേഷത്തെ പത്തരമാറ്റ് തനി തങ്കമാക്കാൻ താരത്തിനെ പോലെ കഴിയുന്ന മറ്റൊരു നടന്നില്ല എന്നതാണ് സത്യം.മലയാള സിനിമയിൽ തന്നെ ആയിരത്തി അഞ്ഞൂറിൽ അധികം സിനിമയിൽ അദ്ദേഹം വേഷമിട്ടു , അതിൽ നായകൻ സഹനടൻ വില്ലൻ വേഷങ്ങൾ കോമഡി വേഷങ്ങൾ അങ്ങനെ ജഗതി ചെയ്യാത്ത റോളുകൾ ഇല്ല,

 

8 വർഷങ്ങൾക്ക് മുൻപാണ് അപകടത്തിൽ ഗുരുതരമായി പരുക്ക് പറ്റി ജഗതി സിനിമാലോകത്തുനിന്നും വിട്ടു നിന്നത്.ജഗതി ഇല്ലാത്ത മലയാള സിനിമയുടെ എട്ട് വർഷങ്ങൾ എങ്ങെയൊക്കെയോ കടന്നുപോയി , പക്ഷെ ഇന്നും താരത്തിന് പകരക്കാരനാവാൻ മലയാള സിനിമയിൽ സ്റ്റോര് കലാകാരൻ എത്തിയിട്ടില്ല.ഇന്നും ഇന്നും ഹാസ്യ സാമ്രാട്ട് ജഗതി തന്നെ.ഇക്കഴിഞ്ഞ ദിവസമായിരുന്നു ജഗതി ശ്രീകുമാറിന് 70 വയസ് തികഞ്ഞത്.ഭാര്യക്കും മക്കളോടും മരുമക്കളോടും , കൊച്ചുമക്കളോടും ഒപ്പം കേക്ക് മുറിക്കുന്ന ജഗതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.അതിനു പിന്നാലെയാണ് മകൻ രാജ്‌കുമാർ മലയാളി പ്രേക്ഷകർക്ക് ഒരു സന്തോഷവാർത്ത കൂടി നൽകിയത്.ഈ വര്ഷം തന്നെ ജഗതി സിനിമാലോകത്തേക്ക് തിരിച്ചുവരും എന്നാണ് വെളിപ്പെടുത്തിയത്.സിനിമ പ്രേക്ഷകരെ സംബന്ധിച്ചും ആരധകരെ സംബന്ധിച്ചും ഇതിൽ കൂടുതൽ സന്തോഷമുള്ള വാർത്ത വേറെ ഇല്ല.

 

സ്വതസിന്ധമായ അഭിനയ ശൈലികൊണ്ട് ജഗതി ശ്രീകുമാർ കൊളുത്തിയ താമാശകളുടെ മാലപ്പടക്കങ്ങൾ ഇന്നും പ്രേക്ഷകർക്കിടയിൽ പൊട്ടിക്കൊണ്ടിരിക്കുകയാണ്.അന്നും ഇന്നും ജഗതിക്ക് പകരം വെക്കാൻ മറ്റൊരു നടൻ ഇല്ല എന്നതാണ് സത്യം..സിനിമാക്കാരുടെ പ്രിയ അമ്പിളിച്ചേട്ടനാണ് ഇപ്പോഴും താരം.തനിക്ക് ലഭിക്കുന്ന കഥാപത്രങ്ങൾ എല്ലാം തന്നെ മികവുറ്റത് ആക്കണം എന്ന് വാശിയുള്ള നടൻ കൂടിയായിരുന്നു ജഗതിച്ചേട്ടൻ.തനിക്ക് ലഭിക്കുന്ന ഹാസ്യ കഥാപാത്രങ്ങളിൽ ചില നോട്ടവും ഭാവങ്ങളും ഒക്കെ സംവിദായകരെ പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.ഏതൊരു സംവിദായകനും ജഗതിക്ക് ഒരു വേഷം മാറ്റിവെക്കാൻ ശ്രെമിച്ചിരുന്നു .ആയിരത്തി അഞ്ഞൂറോളും സിനിമകളിൽ വേഷമിടാൻ താരത്തിന് സാധിച്ചു , ഒരുപക്ഷെ ലോക സിനിമയിൽ തന്നെ ഇത്രയും സിനിമകളിൽ വേഷമിടാൻ അവസരം ലഭിച്ച നടന്മാരിൽ ഒരാൾ നമ്മുടെ പ്രിയപ്പെട്ട ജഗതി ചേട്ടൻ തന്നെയാകും.

 

1975 ൽ പുറത്തിറങ്ങിയ ചട്ടമ്പി കല്യാണി എന്ന ചിത്രത്തിലൂടെ ശങ്കരാടിയുടെ ശിങ്കിടിയായിട്ട് വേഷമിട്ട ജഗതി പിന്നീട് മലയാള സിനിമയിൽ ഒപ്പം അഭിനയിക്കാത്ത നടൻമാർ കുറവായിരുന്നു.ഏത് വേഷവും തന്റെ കയ്യിൽ ഭദ്രം എന്ന് തെളിയിച്ച ജഗതി വില്ലൻ വേഷങ്ങളിലും നായക വേഷങ്ങളിലും സഹനടനായും ഹാസ്യ വേഷങ്ങളിലും തകർത്താടുകയായിരുന്നു.എന്തായാലും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാലോകവും സിനിമ പ്രേമികളും

x