ഫേസ്‌ബുക്കിൽ കണ്ടു, ചാറ്റ് ചെയ്‌ത്‌ വളച്ചെടുത്തു പ്രണയത്തെ കുറിച്ച് സാന്ത്വനത്തിലെ ഹരി.

ഗിരീഷ് നമ്പ്യാർ എന്ന് പറഞ്ഞാൽ ഒരുപക്ഷെ ഈ നടനെ പ്രേക്ഷകർക്ക് അത്ര പെട്ടന്ന് മനസ്സിലാകണം എന്നില്ല , എന്നാൽ സാന്ത്വനത്തിലെ ഹരി എന്ന് പറഞ്ഞാൽ പ്രേക്ഷകർക്ക് വളരെ പെട്ടന്ന് ആളെ മനസിലാകും. കാരണം മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ. മികച്ച കഥാമുഹൂർത്തങ്ങൾ കൊണ്ടും മികച്ച അഭിനയം കൊണ്ടും പരമ്പര ഇപ്പോൾ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ എപ്പിസോഡിനുമായി ആരധകർ കാത്തിരിക്കുകയാണ് . ചേട്ടൻ അനുജന്മാരുടെ വിവാഹവും പിന്നീട് വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങളുമൊക്കെയാണ് സീരിയലിന്റെ കഥ.

സീരിയലിൽ ഹരി എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്നത് ഗിരീഷ് നമ്പ്യാരാണ്.പരമ്പരയിൽ ഗിരീഷ് അവതരിപ്പിക്കുന്ന ഹരിയുടെ വിവാഹം ഏറെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു.ഹരിയായി വേഷമിട്ട ഗിരീഷിന്റെ യഥാർത്ഥ ജീവിതത്തിലെ വിവാഹവും ഏറെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു. സീരിയലിലെ പ്രണയവിവാഹം പോലെ തന്നെ ജീവിതത്തിലും ഗിരീഷിന്റേത് പ്രണയ വിവാഹം തന്നെയായിരുന്നു. ഫേസ്ബുക്കിൽ തുടങ്ങിയ ബന്ധം പിന്നീട് വിവാഹത്തിൽ എത്തിച്ചേരുകയായിരുന്നു. പർവതിയാണ് ഭാര്യാ

 

പ്രണയം തുടങ്ങിയത് ഇങ്ങനെ

സാന്ത്വനം സീരിയലിൽ ഇരുവരുടെയും പ്രണയം കോളേജ് ലൈഫിൽ ആയിരുന്നു എങ്കിലും യഥാർത്ഥ ജീവിതത്തിൽ ഫേസ്ബുക്കിൽ തുടങ്ങിയ ബന്ധം പിന്നീട് വിവാഹത്തിൽ എത്തിച്ചേരുകയായിരുന്നു. പാർവതി ആദ്യം ഗിരീഷിന് ഫേസ്ബുക്കിലൂടെ ഫോളോ ചെയ്യുകയും മെസ്സേജ് അയച്ചു തുടങ്ങുകയും ഇരുവരും പരിചയത്തിലാവുകയും ചെയ്യുകയായിരുന്നു.പരിചയം പിന്നീട് സഹൃദത്തിലും സൗഹൃദം വളർന്നു പ്രണയത്തിലാവുകയും ചെയ്തു.കാര്യങ്ങൾ ഇരു വീട്ടിലും അവതരിപ്പിക്കുകയും ഇരു വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായി.ഭാര്യാ പർവതിയാകട്ടെ ഗിർരേഷിന്റെ അഭിനയ മോഹത്തിന് ഉറച്ച പിന്തുണയാണ് നൽകുന്നത്.രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഗൗരിയാണ് മകൾ.

 

അഭിനയമോഹം

ഭാഗ്യജാതകം , ദത്തുപുത്രി , ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി സീരിയലുകളിലൂടെ മികച്ച അഭിനയം കാഴ്ച വെക്കാൻ ഗിരീഷിന് സാധിച്ചിരുന്നു.ചെറുപ്പം മുതൽ ഉള്ള ആഗ്രഹവും പരിശ്രമവുമാണ് ഗിരീഷിനെ അഭിനയലോകത്ത് എത്തിച്ചത്.എൻജിനിയറിങ് കഴിഞ്ഞ ഗിരീഷിന് നിരവധി ജോലികൾ ലഭിച്ചു എങ്കിലും അഭിനയത്തിന് വേണ്ടി എല്ലാം താരം ഉപേക്ഷിക്കുകയായിരുന്നു.തന്റെ അഭിനയമോഹത്തിന് ജോലി തന്നെ ഉപേക്ഷിച്ചാണ് താരം എത്തിയത്.നടനായിട്ട് മാത്രമല്ല അവതാരകനായും ഗിരീഷ് തിളങ്ങിയിട്ടുണ്ട്.ഗിരീഷിന് കട്ട പിന്തുണ നൽകി ഭാര്യാ പാർവതിയും ഒപ്പമുണ്ട്.

 

സാന്ത്വനം എന്ന സീരിയലിൽ ആണ് ഗിരീഷ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്, പ്രിയ നടി ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രമായ ബാലന്റെ അനിയൻ ഹരിയുടെ വേഷത്തിലാണ് ഗിരീഷ് എത്തുന്നത്.സീരിയൽ തുടങ്ങി വളരെ കുറച്ചു എപ്പിസോഡുകൾ കൊണ്ട് തന്നെ ആരധകരുടെ ശ്രെധ പിടിച്ചുപറ്റാനും മികച്ച അഭിപ്രായങ്ങൾ നേടി റേറ്റിങ്ങിൽ മുന്നിൽ എത്താനും പരമ്പരക്ക് കഴിഞ്ഞിട്ടുണ്ട്.അതിനു കാരണം മറ്റൊന്നുമല്ല മികച്ച തിരക്കഥയും അഭിനയവുമാണ്.തമിഴിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ പാണ്ഡ്യൻ സ്റ്റോഴ്സ് ന്റെ മലയാളം പതിപ്പാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയൽ.തമിഴിൽ അഞ്ഞൂറിൽ കൂടുതൽ എപ്പിസോഡുകൾ പിന്നിട്ട് ഇപ്പോഴും മുന്നേറികൊണ്ടിരിക്കുകയാണ്.മലയാളത്തിൽ ചിപ്പി അവതരിപ്പിക്കുന്ന കഥാപാത്രം തമിഴിൽ നടി സുജിതയാണ് അവതരിപ്പിക്കുന്നത്

x