ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് പ്രേഷകരുടെ പ്രിയ നടി ദേവി ചന്ദന , ആശംസകൾ നേർന്ന് ആരാധകർ

കോമഡി സ്കിറ്റുകളിലൂടെയും സീരിയലുകളിലൂടെയും പ്രേഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് ദേവി ചന്ദന.ദേവി ചന്ദനയുടെ കോമഡി സ്‌കിറ്റുകൾ എല്ലാം തന്നെ ഇരു കയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിട്ടുമുണ്ട്.കോമഡി ഷോകളിലൂടെയും മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്.അഭിനയത്തിന് പുറമെ മികച്ചൊരു നർത്തകി കൂടിയാണ് താരം.ഗായകനായ കിഷോർ വർമയാണ് താരത്തിന്റെ ഭർത്താവ് .നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണു ഇരുവരും തമ്മിൽ വിവാഹിതരായത്.കലാഭവന്റെ ആഡിറ്റോറിയത്തിൽ വെച്ചാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിലാവുന്നതും.ആ പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയ നടി ദേവി ചന്ദന.

വിവാഹം കഴിഞ്ഞു 16 വര്ഷം തികയുന്ന സന്തോഷത്തിലാണ് ഇരുവരും.ഒരുമിച്ചിട്ട് 16 വര്ഷം , കിഷോറുമായുള്ള ബന്ധം ഇനിയും ദൃഢമാകുമെന്നു പ്രതീഷിക്കുന്നു എന്നാണ് ദേവി ചന്ദന സോഷ്യൽ മീഡിയയിൽ കുറിച്ചത്.ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ നേർന്നു താരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.നിരവധി ആരധകരാണ് ഇരുവർക്കും വിവാഹ അവർഷിക ആശംസകൾ നേർന്ന് രംഗത്ത് എത്തിയത്.പിന്തുണച്ചവർക്കെല്ലാം ദേവി ചന്ദന നന്ദി രേഖപ്പെടുത്തുകയും ചെയ്തു.വിവാഹ ശേഷം ഭർത്താവും ഒന്നിച്ചു പല യാത്രകളിലും തന്റെ വണ്ണത്തെ ക്കുറിച്ച് പരിഹാസങ്ങൾ നേരിട്ടിട്ടുണ്ട് എന്ന് ദേവി ചന്ദന വെളിപ്പെടുത്തിയിരുന്നു.അമ്മയും മകനും ആണോ എന്ന് പോലും പലരും ചോദിച്ചതായി താരം പറയുന്നു.അന്ന് കേട്ട പരിഹാസങ്ങൾക്ക് താരം വണ്ണം കുറച്ച് പരിഹസിച്ചവർക്ക് മറുപടി നൽകുകയും ചെയ്തിരുന്നു.താരത്തിന്റെ വണ്ണം കുറച്ച ശേഷമുള്ള ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു.

നിരവധി സിനിമകളിലും സീരിയലുകളിലും കോമഡി ഷോകളിലും നൃത്തത്തിലും എല്ലാം സജീവ സാന്നിധ്യമാണ് ദേവി ചന്ദന.തന്റേതായ ശൈലി കൊണ്ട് വളരെ പെട്ടന്ന് പ്രേക്ഷക ശ്രെധ നേടിയ താരം കൂടിയാണ് ദേവി ചന്ദന.നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളാണ് താരം സീരിയലിൽ ചെയ്യുന്നത്.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പൗർണമി തിങ്കൾ എന്ന സീരിയലിൽ വസന്തമല്ലിക എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തിന് ആരധകർ ഏറെയാണ്.കാര്യം വില്ലത്തിയൊക്കെ ആണെങ്കിലും പ്രേക്ഷകർക്ക് ചിരിക്കാനുള്ള വകയൊക്കെ വില്ലത്തി വേഷങ്ങളിലും താരം ഒപ്പിക്കാറുണ്ട് .. ഏത് വേഷവും തനിക്ക് ചേരുമെന്ന് തെളിയിച്ച തരാം കൂടിയാണ് ദേവി ചന്ദന.

x