നവവധുവായി അണിഞ്ഞൊരുങ്ങി പ്രിയതാരം അനുമോൾ ; വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു

ഫ്‌ളവേഴ്‌സ് ടീവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന് റേറ്റിങ്ങിൽ ഒന്നാമതായി മുന്നേറുകയാണ്. സ്റ്റാർ മാജിക്കിലൂടെ നിരവധി താരങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്മി നക്ഷത്ര അവതാരകയായ പരിപാടിയിൽ കോമഡി താരങ്ങളെയും സീരിയൽ താരങ്ങളെയും ഒക്കെ ഉൾപ്പെടുത്തി രസകരമായ ഗെയിമുകൾ നടത്തും. തങ്കച്ചൻ , അനുമോള്‍, നോബി, നെല്‍സണ്‍, ഐശ്വര്യ, മൃദുല വിജയ്, യുവകൃഷ്ണ, ശ്രീവിദ്യ, ബിനു അടിമാലി, അസീസ്, മാന്‍വി, ഷിയാസ് കരീം തുടങ്ങിയവരെല്ലാം പരിപാടിയില്‍ സജീവമാണ്.

അങ്ങനെ സ്റ്റാർ മാജിക്കിലൂടെ പ്രേഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് അനുമോൾ. ഒരുപാട് താരങ്ങൾ വേറെ ഉണ്ടെങ്കിലും സ്റ്റർമാജിക്കിലെ മിന്നും താരങ്ങളായാണ് തങ്കച്ചനും അനുമോളും അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ തങ്കച്ചനെയും അനുമോളെയും ചേർത്ത് പല ഗോസിപ്പുകളും ഇറങ്ങിയിരുന്നു. ഇരുവരും പ്രണയത്തിൽ ആണെന്നും ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്നും ഒക്കെ ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് രണ്ട് പേരും രംഗത്തെത്തി. തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും മറ്റൊരു അടുപ്പവുമില്ലെന്നും ഇരുവരും വ്യക്തമാക്കി.

സ്റ്റാർ മാജിക്ക് കൂടാതെ പാടാത്ത പൈങ്കിളി സീരിയലിലും അനുമോൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സീരിയൽ തിരക്കുകൾക്കിടയിലും സ്റ്റാർ മാജിക്കിൽ എത്താൻ അനുമോൾ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ മറ്റൊരു വിവാഹ വാർത്തയാണ് അനുമോളെ കുറിച്ച് കേൾക്കുന്നത്. വിവാഹ വസ്ത്രങ്ങൾ അണിഞ്ഞു വരനൊപ്പം നിൽക്കുന്ന അനുമോളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു. അതോടെ അനുമോളെ വിവാഹം ചെയ്തതാര് എന്നന്വേഷിച്ചു ഇറങ്ങി സോഷ്യൽ മീഡിയയും ആരാധകരും.വിവാഹത്തെ കുറിച്ച് ഒരു സൂചന പോലും അനു തന്നിരുന്നില്ല.

സോഷ്യൽ മീഡിയയുടെയും ആരാധകരുടെയും അന്വേഷണം ചെന്നെത്തിയത് ഒരു ഫോട്ടോഷൂട്ടിലാണ്. താജ് വെഡിങ് സെന്ററിന് വേണ്ടി നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണത്രേ പ്രചരിക്കുന്നത്. അനുമോൾ തന്നെയാണ് ഈ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ അകൗണ്ട് വഴി പങ്കു വെച്ചത്. മൂന്ന് വ്യത്യസ്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ കൂടി താരം പങ്കു വെച്ചിട്ടുണ്ട്. ഹിന്ദു വധുവായും മുസ്ലിം വധുവായും ക്രിസ്ത്യൻ വധുവായും വേഷമിട്ട താരത്തിന്റെ നിരവധി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

x