വിവാഹ തീയതി വെളിപ്പെടുത്തി പ്രേക്ഷകരുടെ പ്രിയതാരങ്ങൾ മൃദുലാ വിജയിയും യുവ കൃഷ്ണയും ; ആശംസയുമായി ആരാധകർ

മലയാള കുടുംബ പരമ്പരകൾക്ക് ഉള്ളതിനേക്കാൾ ആരാധകർ ആണ് മലയാള മിനിസ്‌ക്രീൻ താരങ്ങൾക്ക് ഉള്ളത്. പ്രേത്യകിച്ചു മിനിസ്‌ക്രീനിലൂടെ എത്തി യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുന്നവർക്ക്. അങ്ങനെ മിനിസ്‌ക്രീനിലെ മിന്നും താരങ്ങൾ ആണ് മൃദുല വിജയിയും യുവ കൃഷ്ണയും. മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരായ ജോഡികൾ. മൃദുല വിജയിയും നടൻ യുവ കൃഷ്ണനും മലയാളത്തിൽ നിരവധി ഹിറ്റ് സീരിയലുകൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനസ്സിൽ കുടിയേറിയവരാണ്. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഏക സഹോദരി പാർവ്വതിയാണ്‌.സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും താരത്തിന്റെ ചേച്ചിമാർ ആണ് .

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് ഇരുവരുടെയും വിവാഹത്തെ പറ്റിയുള്ള വാർത്തകളാണ്. സീരിയൽ മേഖലയിലുള്ള രണ്ടു പേരുടെ വിവാഹമാണെങ്കിലും ഇതൊരു പ്രണയവിവാഹമല്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം ആണ് ഇരുവരുടെയും . യുവയുടേയും മൃദുലയുടേയും ഒരു കോമൺ സുഹൃത്ത് ആയ സീരിയൽ താരം രേഖ വഴി വന്ന ആലോചന രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു. അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകൾ. മൃദുലയ്ക്ക് നൃത്തവും. മഴവിൽ മനോരമയിൽ മുൻപ് സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് മൃദുല ശ്രദ്ധേയയാവുന്നത്. ഇവരുടെ വിവാഹ നിശ്‌ചയം ഈ അടുത്തിടെയാണ്‌ കഴിഞ്ഞിത്.

ടീവി സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും നിറഞ്ഞു നിൽക്കുന്ന ആളാണ് മൃദുല കഴിവുള്ള അഭിനേത്രി എന്നതിനപ്പുറം അവർ വളരെ മികച്ചൊരു നർത്തകികൂടിയാണ്, ഭാര്യ എന്ന സീരിയലിലൂടെയാണ് മൃദുല കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്, ഇപ്പോൾ സീ കേരളത്തിൽ ഹിറ്റയി മാറിക്കൊണ്ടിരിക്കുന്ന പൂക്കാലം വരവായി എന്ന സീരിയലിൽ നായിക മൃദുലയാണ്. യുവ കൃഷണ ഒരു മോഡൽ ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ സീരിയലാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്, 2005 ഇൽ താരം തക തിമി താ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിൽ യുവയുടെ നായിക മാളവികയാണ്, മികച്ച പ്രേക്ഷക പിന്തുണയാണ് സീരിയലിനു ലഭിക്കുന്നത്.

പൂക്കാലം വരവായി എന്ന സീരിയലിൽ സംയുക്ത എന്ന കഥാപാത്രമാണ് മൃദുല അവതരിപ്പിക്കുന്നത്. ഇരുവരുടെയും സീരിയലിൽ ‘അമ്മ കഥാപാത്രമായി എത്തുന്നത് പ്രശസ്ത സീരിയൽ നടി രേഖ രതീഷ് ആണ്, നിശ്ചയം കഴിഞ്ഞതിനുശേഷം താരങ്ങളോട് ആരാധകർ എപ്പോഴും ചോദിക്കുന്ന ചോദ്യം ആണ് നിങ്ങളുടെ വിവാഹം എപ്പോഴാണെന്ന്, എന്നാൽ ഈ ചോദ്യത്തിന് ഇപ്പോൾ ഉത്തരം നൽകുകയാണ് മൃദുലയും യുവയും. ഇരുവരുടെയും വിവാഹം ജൂലൈയിൽ ആണെന്നും, അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ എന്നും മൃദുല പറയുന്നു. ചുരുങ്ങിയ നാളുകള്‍കൊണ്ടാണ് ഇരുവരും പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയത്.

x