പാടാത്ത പൈങ്കിളി സീരിയൽ താരം കണ്മണിയുടെ കിടിലൻ വൈറൽ വീഡിയോ കാണാം , ക്യൂട്ട്നെസ് ഓവർലോഡ് എന്ന് ആരാധകർ

കഴിഞ്ഞ 25 വർഷങ്ങളായി നിരവധി ഹിറ്റ് സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന സീരിയൽ ആരധകരുടെ ഏറ്റവും പ്രിയപ്പെട്ട ചാനലാണ് ഏഷ്യാനെറ്റ്.അന്നും ഇന്നും മികച്ച സീരിയയിലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ഏഷ്യാനെറ്റ് തന്നെയാണ് റേറ്റിങ്ങിലും ഒന്നാമത്.പുതിയതായി എത്തുന്ന സീരിയലുകൾ എല്ലാം തന്നെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന ആരധകർക്ക് മുന്നിലേക്ക് പുതിയതായി സംപ്രേഷണം ചെയ്ത സീരിയൽ ആയിരുന്നു പാടാത്ത പൈങ്കിളി എന്ന സീരിയലും.

 

സീരിയൽ തുടങ്ങി വിരലിൽ എണ്ണാവുന്ന മാസങ്ങൾ ആയുള്ളൂ എങ്കിലും സീരിയൽ ആരധകരുടെ ശ്രെധ പിടിച്ചുപറ്റാനും മികച്ച അഭിപ്രായങ്ങൾ നേടാനും പാടാത്ത പൈങ്കിളി എന്ന സീരിയലിനും സീരിയൽ കഥാപത്രങ്ങൾക്കും സാധിച്ചിരുന്നു.പുതുമുഖ താരങ്ങളായ മനീഷ മഹേഷും സൂരജുമാണ് പാടാത്ത പൈങ്കിളിയിൽ നായികാ-നായകന്മാരായി എത്തുന്നത്.മനീഷ അവതരിപ്പിക്കുന്ന കണ്മണി എന്ന കഥാപാത്രം മലയാള സീരിയൽ ലോകം ഏറ്റെടുത്തുകഴിഞ്ഞു.ആദ്യ സീരിയൽ കൊണ്ട് തന്നെ വളരെ പെട്ടന്ന് വലിയ രീതിയിൽ സീരിയൽ ആരധകരെ സമ്പാദിക്കാൻ മനീഷ അവതരിപ്പിക്കുന്ന കണ്മണിക്ക് സാധിച്ചിട്ടുണ്ട്.

 

ഇപ്പോഴിതാ മനീഷയുടെ കിടിലൻ ഡബ്മാഷ് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.സീരിയലിൽ പഞ്ചപാവം കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൺമണിയുടെ മറ്റൊരു മുഖമാണ് ഡബ്മാഷിൽ കാണാൻ സാധിക്കുന്നത്.തനിക്ക് പാവം കഥാപാത്രങ്ങൾ മാത്രമല്ല ഏത് കഥാപാത്രങ്ങളും ചെയ്യാൻ കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് താരം ഡബ്മാഷിലൂടെ.

 

 

 

പരസ്പരം, ഓമനത്തിങ്കൽ പക്ഷി , എന്റെ മനസപുത്രി തുടങ്ങിയ ഹിറ്റ് സീരിയലുകൾ ആരധകർക്ക് സമ്മാനിച്ച സുധീഷ് ശങ്കറാണ് പാടാത്ത പൈങ്കിളിയും സംവിദാനം ചെയ്തിരിക്കുന്നത്.അതുകൊണ്ട് തന്നെ ആരാധകർ പ്രതീക്ഷിചിരുന്ന ഒരു കിടിലം സീരിയൽ തന്നെയാണ് സംവിധയകാൻ ഒരുക്കിയിരിക്കുന്നതും.രണ്ട് പുതുമുഖ താരങ്ങളെയാണ് പ്രേക്ഷകർക്കായി സുധീഷ് ശങ്കർ പരിചയപെടുത്തിയിരിക്കുന്നത്.ടിക്ക് ടോക്കിലൂടെ വൈറലായ സൂരജാണ് പാടാത്ത പൈങ്കിളിയിലെ ദേവ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത്.

കൺമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മനീഷക്കാണ് ഏറ്റവും കൂടുതൽ ആരധകരുള്ളത്.സെപ്റ്റംബർ ഏഴിനാണ് സീരിയൽ തുടങ്ങിയത് , എന്നാൽ സീരിയൽ തുടങ്ങി വളരെ കുറച്ചു നാളുകൾ കൊണ്ട് തന്നെ മികച്ച അഭിപ്രായങ്ങളും , മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന അഞ്ചു സീരിയലുകളിൽ ഒന്നായി പാടാത്ത പൈങ്കിളി മാറുകയും ചെയ്തിട്ടുണ്ട്.കണ്മണി എന്ന കഥാപാത്രത്തെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെപോലെയാണ് ഇപ്പോൾ സീരിയൽ ആരധകർ കാണുന്നത്.ഒരു വലിയ വീട്ടിലെ വേലക്കാരിയായി എത്തുന്ന കൺമണിയുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവ വികാസങ്ങളാണ് സീരിയലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

എന്തായാലും കണ്മണിയേയും പാടാത്ത പൈങ്കിളിയേയും സീരിയൽ ആരധകർ ഏറ്റെടുത്തുകഴിഞ്ഞു.കണ്മണിയായി വേഷമിടുന്ന മനീഷയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ആരധകർ ഏറുകയാണ് താരത്തിന് , സീരിയൽ ലോകത്തേക്ക് വരും മുൻപേ മോഡലിംഗ് രംഗത്ത് സജീവമായിരുന്നു മനീഷ , ഇടയ്ക്കിടെ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ ഇപ്പോൾ വൈറലായി മാറാറുമുണ്ട്

x