
കറുത്ത മുത്തിലെ ബാല മോളെ ഓർമ്മയുണ്ടോ? അക്ഷര മോളുടെ പുതിയ വീഡിയോ ആണിപ്പോൾ വൈറൽ

കാർത്തികയുടെയും ബാലചന്ദ്രന്റെയും മകളായ ബാലയെ അവതരിപ്പിച്ചത് ബാലതാരം അക്ഷര കിഷോർ ആണ്. സീരിയൽ അവസാനിച്ചെങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ് അക്ഷര കിഷോർ. ഇപ്പോൾ വെണ്ണ കടയുന്ന ഒരു വീഡിയോ പങ്ക് വെച്ച് വൈറൽ ആയിരിക്കുകയാണ് അക്ഷര കിഷോർ. കണ്ണൂർ ആണ് ജന്മദേശം എങ്കിലും ഇപ്പോൾ എറണാകുളത്താണ് അക്ഷരയും കുടുംബവും താമസിക്കുന്നത്. സീരിയൽ കൂടാതെ ചില സിനിമകളിലും അക്ഷര അഭിനയിച്ചിട്ടുണ്ട്.
സിനിമ സീരിയൽ രംഗത്ത് വരുന്നതിന് മുൻപ് അനേകം പരസ്യങ്ങളിലും അക്ഷര അഭിനയിച്ചിട്ടുണ്ട്. അക്ഷരയുടെ വെണ്ണ കടയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പഴയ കുട്ടി കുറുമ്പി ഇപ്പോൾ വലുതായിരിക്കുന്നു. തൈര് കടയുന്നതും അതിൽ നിന്നും വെണ്ണ എടുക്കുന്നതുമാണ് അക്ഷര കാണിച്ചു തരുന്നത്. അക്ഷരയുടെ വെണ്ണ കടയൽ വീഡിയോക്ക് അഭിനന്ദനവുമായി ഒരുപാട് പേരാണ് കമന്റ് ചെയ്യുന്നത് . ഒരുപാട് പേർ ലൈക്കും ഷെയറും ചെയ്തു അക്ഷര മോൾക്ക് പിന്തുണ നൽകുന്നുണ്ട്
എന്നാൽ ഏറെ നാൾക്ക് ശേഷം ബാലമോളെ കണ്ട സന്തോഷത്തിലാണ് മറ്റു ചിലർ. വലുതായിട്ടും ആ കുട്ടി ഫേസ് ഇപ്പോഴും പഴയപോലെ തന്നെയെന്നാണ് പലരും അഭിപ്രായപ്പെട്ടത്. സീരിയൽ കൂടാതെ ഒരുപാട് സിനിമകളിലും അക്ഷര അഭിനയിച്ചിട്ടുണ്ട് . അക്കു അക്ബർ സംവിധാനം ചെയ്ത മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തിലൂടെ ആയിരുന്നു അക്ഷരയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മോഹൻലാൽ മമ്മൂട്ടി ജയറാം തുടങ്ങിയ സൂപ്പർ താരങ്ങളോടൊപ്പം ഒക്കെ അക്ഷര അഭിനയിച്ചിട്ടുണ്ട്.
മികച്ച ബാല താരത്തിനുള്ള ഒരു പാട് അവാർഡുകളും അക്ഷരയെ തേടി എത്തിയിട്ടുണ്ട്. ഇപ്പോൾ പഠിത്തത്തിൽ ശ്രദ്ധിക്കുകയാണ് അക്ഷര. അതുകൊണ്ട് തന്നെ അഭിനയത്തിൽ നിന്നും ഒരു ചെറിയ ഇടവേള എടുത്തു നിൽക്കുകയാണ് .പഠിച്ചു വലുതായി ഒരു ഡോക്റ്റർ ആകണം എന്നാണ് അക്ഷരയുടെ ആഗ്രഹം. അതും കുട്ടികളെ ചികിൽസിക്കുന്ന പീടിയാട്രീഷ്യൻ ഡോക്ടർ തന്നെ ആകണം എന്നാണ് അക്ഷര മോൾ പറയുന്നത്. 2014 ൽ അക്കു അക്ബർ സംവിധാനം ചെയ്ത മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് വരുന്നത് . അഖില കിഷോർ എന്നു പേരുള്ള ഒരു സഹോദരി ഉണ്ട്.