ചെമ്പരത്തി സീരിയലിലെ നിങ്ങളുടെ പ്രിയ താരം സ്റ്റെബിൻ വിവാഹിതനായി , വിവാഹ വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട സീരിയൽ ആണ് സീ ഫൈവിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയൽ.മികച്ച കഥ കൊണ്ടും മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും പ്രേഷകരുടെ ഇഷ്ട സീരിയൽ ആയി മാറിയ ചെമ്പരത്തിയിലെ കഥാപാത്രങ്ങൾ ഒക്കെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.സീരിയലിലെ ആനന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റെബിൻ ജേക്കബ് നും ആരധകർ ഏറെയാണ്.മികച്ച അഭിനയം കൊണ്ട് തന്നെ ഏറെ മിനി സ്ക്രീൻ പ്രേക്ഷകരെ സമ്പാദിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.ഇപ്പോഴിതാ ചെമ്പരത്തി സീരിയലിലെ പ്രേഷകരുടെ പ്രിയ താരം ആനന്ദ് ആയി വേഷമിടുന്ന സ്റ്റെബിൻ ജേക്കബിന്റെ വിവാഹം കഴിഞ്ഞു.വിനീഷയാണ് താരത്തിന്റെ വധു.കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് വളരെ കുറച്ചുപേർ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.വിവാഹ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.വിവാഹ മംഗളാശംസകൾ നേർന്നു നിരവധി ആരധകരാണ് രംഗത്ത് വരുന്നത്..

 

ഇക്കഴിഞ്ഞ ദിവസം തന്റെ പ്രിയ സഖിയോടൊപ്പമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.അപ്പോൾ തന്നെ നിരവധി ആരധകർ വിവാഹത്തെക്കുറിച്ച് ചോദിച്ച് രംഗത്ത് എത്തിയിരുന്നു.എന്നാൽ താരം മറുപടി ഒന്നും നൽകിയിരുന്നില്ല.ഇപ്പോഴിതാ താരത്തിന്റെ വിവാഹ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.നിരവധി സീരിയൽ ആരധകരാണ് ഇരുവർക്കും വിവാഹ മംഗളാശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുന്നത്.അഭിനയ പാരമ്പര്യം ഇല്ലാത്ത സ്റ്റെബിന് വളരെ അപ്രതീക്ഷിതമായിട്ടാണ് സീരിയൽ ലോകത്തേക്ക് എത്തുന്നത്.സീരിയൽ മേഖലയിലേക്ക് കടക്കും മുൻപ് താരം ഇന്റീരിയർ ഡിസൈനർ ആയി ജോലി ചെയ്ത വരികയായിരുന്നു.നിര്മാതളം എന്ന സീരിയലിലൂടെയാണ് സ്റ്റെബിൻ അഭിനയ ലോകത്തേക്ക് എത്തുന്നത്.സീരിയലിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് താരം എത്തിയത് .ആദ്യ സീരിയലിലെ മികച്ച അഭിനയം കൊണ്ട് സ്റ്റെബിന് വളരെ പെട്ടന്ന് പ്രേക്ഷക ശ്രെധ നേടാൻ സാധിച്ചിരുന്നു.

 

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട സീരിയലാണ് ചെമ്പരത്തി , വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സീരിയൽ ഹിറ്റായി മാറിയത് ..ചെമ്പരത്തി സീരിയലിൽ അഖിലാണ്ഡേശ്വരിയുടെ മകൻ ആനന്ദ് കൃഷ്ണനായിട്ടാണ് സ്റ്റെബിൻ ചെമ്പരത്തിയിൽ വേഷമിടുന്നത്.ഇക്കഴിഞ്ഞ ദിവസമായിരുന്നു ചെമ്ബരത്തി സീരിയലിലെ പ്രിയ താരം പ്രബനും വിവാഹിതനായിരുന്നു.ഇരുവരുടെയും വിവാഹത്തിന് പിന്നാലെയാണ് അതെ സീരിയലിലെ തന്നെ സ്റ്റെബിൻ ന്റെയും വിവാഹം.എന്തായാലും പ്രിയ താരത്തിന് നിരവധി ആരാധകരാണ് വിവാഹ മംഗളാശംസകളുമായി രംഗത്ത് വരുന്നത്.

x