ടിക്ക് ടോക്കിലെ നിങ്ങളുടെ പ്രിയ താരം ശീതൾ വിവാഹിതയായി കേട്ടോ , വിവാഹ ചിത്രങ്ങൾ കാണാം

മിനി വെബ് സീരിയസുകളിലൂടെയും ടിക്ക് ടോക്കിലൂടെയും പ്രേഷകരുടെ ഇഷ്ട താരമായി മാറിയ താരമായിരുന്നു ശീതൾ.ടിക്ക് ടോക്കിലെ താരത്തിന്റെ അഭിനയത്തിന് നിറഞ്ഞ കയ്യടി നൽകി നിരവധി ആളുകൾ പ്രോത്സാഹനം നൽകി രംഗത്ത് വന്നിരുന്നു.തനിയെ സ്ക്രിപ്റ്റ് എഴുതി താരം അഭിനയിച്ച നിരവധി വിഡിയോകൾ സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിച്ചിരുന്നു.ഇപ്പോഴിതാ പ്രേഷകരുടെ ഇഷ്ട താരം ശീതൾ എൽസ യുടെ വിവാഹം കഴിഞ്ഞ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

 

ടിക്ക് ടോക്കിലൂടെ തന്നെ പ്രേഷകരുടെ മുന്നിൽ എത്തിയ ബിനു വിനീഷാണ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തിയത്.ഇരുവരും ടിക്ക് ടോക്കിലൂടെ പ്രേക്ഷക ശ്രെധ നേടിയവരാണ്.ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.നിരവധി ആളുകളാണ് ഇരുവർക്കും വിവാഹ ആശംസകൾ നേർന്ന് രംഗത്ത് വരുന്നത്.

 

ടിക്ക് ടോക്കിലൂടെ ശ്രെധ നേടിയ ശീതൾ ടിക്ക് ടോക്കിൽ കത്തി നിൽക്കുമ്പോൾ തന്നെ മിനി വെബ് സീരിയസുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും അഭിനയിച്ചു.ഷാരിഖ് – ശീതൾ കോംബോ ഒക്കെ ടിക്ക് ടോക്കിലും യൂട്യുബിലും ഒക്കെ വൈറലായി മാറിയിരുന്നു.ഇരുവരും ഒന്നിച്ചുള്ള ടിക്ക് ടോക്ക് വിഡിയോകളും മിനി സീരിയസുകളും ഒക്കെ വളരെ പെട്ടന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.സിനിമയെ വെല്ലുന്ന പ്രണയരംഗങ്ങൾ എന്നാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ വന്നിരുന്ന കമന്റ് കൾ.ടിക്ക് ടോക്ക് ഇന്ത്യയിൽ ബാൻ ചെയ്തതോടെ താരം ഇഷ്ട ഗ്രാമിൽ സജീവ സാന്നിധ്യമായിരുന്നു.ടിക്ക് ടോക്ക് ബാൻ ചെയ്‌തെങ്കിലും ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും താരത്തിന്റെ വിഡിയോകൾ എല്ലാം വളരെ പെട്ടന്ന് തന്നെ മുൻപന്തിയിൽ എത്താറുണ്ട്.

ഇടയ്ക്കിടെ പുത്തൻ വിഡിയോകളും ചിത്രങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു.അത്തരത്തിലാണ് താരം തന്റെ വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോട് കൂടി വൈറലായി മാറിയിട്ടുണ്ട്.

x