ജീവിതത്തിൽ പുതിയൊരു തുടക്കം.. സന്തോഷ വാർത്തയുമായി ചന്ദനമഴയിലെ അമൃത , ആശംസകളോടെ സീരിയൽ ആരധകർ

മിനി സ്ക്രീൻ പ്രേഷകരുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് മേഘ്‌ന വിൻസെന്റ് , മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് മേഘ്‌ന .ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തിലൂടെയാണ് മേഘ്‌ന ആരധകരുടെ പ്രിയ നടിയായി മാറിയത്.ചന്ദനമഴയിലെ കുടുംബിനിയായ ഭർത്താവിന് വേണ്ടി ജീവൻ ത്യജിക്കാൻ പോലും മടിയില്ലാത്ത കഥാപാത്രമായ അമൃത വളരെ പെട്ടന്നാണ് സീരിയൽ പ്രേമികളുടെ മനസ്സിൽ ഇടം നേടിയത്.റേറ്റിങ്ങിലും ഏറെ മുൻ പന്തിയിലായിരുന്നു സീരിയൽ.ചന്ദനമഴയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു മേഘ്‌ന വിവാഹിതയായത്.സിനിമ സീരിയൽ താരം ഡിംപിൾ റോസിന്റെ സഹോദരൻ ഡോണിനെയായിരുന്നു മേഘ്‌ന വിവാഹം ചെയ്തത്.വിവാഹ ശേഷം പിന്നീട് താരം അത്ര സജീവമായിരുന്നില്ല.വിവാഹ ശേഷം താരം താൽക്കാലികമായി വിട്ടു നിൽക്കുകയായിരുന്നു.എന്നാൽ ഒരു വർഷത്തിന് ശേഷം മേഘ്‌ന വിവാഹ മോചിതയാകാൻ പോകുന്നു എന്ന വാർത്തയാണ് സീരിയൽ ആരധകർ കേട്ടത്.ഇരുവരും പിരിഞ്ഞ് എട്ടു മാസത്തോളം കഴിഞ്ഞാണ് പലരും വാർത്ത അറിഞ്ഞത്.ഇരുവരും വിവാഹ മോചന വാർത്ത സ്ഥിതികരിച്ച് രംഗത്ത് വരുകയും ചെയ്തിരുന്നു.മേഘ്‌നയുടെ ആദ്യ ഭർത്താവ് ഡോൺ പിന്നീട് പുനർ വിവാഹിതനാകുകയും ചെയ്തിരുന്നു.

 

അഭിനയത്തിൽ നിന്നും താൽക്കാലികമായി വിട്ടു നിൽക്കുന്ന മേഘ്‌ന ഇനി അഭിനയത്തിലേക്ക് തിരിച്ചുവരുവോ എന്നുള്ള കാത്തിരിപ്പിലാണ് ആരധകർ, അഭിനയത്തിൽ നിന്നും വിട്ടു നിന്ന ശേഷം താരം സ്റ്റുഡിയോ ബോക്സ് എന്ന പേരിൽ യൂട്യൂബ് ചാനൽ തുടങ്ങുകയും ആരധകരോട് വിശേഷങ്ങൾ പങ്കുവെച്ച് എത്തുകയും ചെയ്യാറുണ്ട്.ആരധകർ ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ താരം മറുപടി നൽകാറുമുണ്ട്.സോഷ്യൽ മീഡിയയിലൂടെ തരാം എത്തുമ്പോൾ തന്നെ ഇനി എന്നാണ് അഭിനയത്തിലേക്ക് തിരിച്ചുവരുന്നത് എന്നായിരുന്നു ആരധകരുടേ ചോദ്യം.ഇപ്പോഴിതാ ആരധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പുതിയ സന്തോഷ വർത്തയുമായിട്ടാണ് താരം എത്തിയിരിക്കുന്നത്.വീണ്ടും മിനി സ്‌ക്രീനിലേക്ക് താരം തിരിച്ചുവരുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ഉടൻ പണം ഷോ യിലേക്ക് ആണ് മേഘ്‌ന എത്തിയിരിക്കുന്നത്.പ്രിയ താരം വീണ്ടും സ്‌ക്രീനിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ മിനി സ്ക്രീൻ പ്രേക്ഷകർ.

 

ചന്ദനമഴയിലൂടെയാണ് മേഘ്‌ന ഏറെ സ്രെധിക്കപ്പെട്ടത് , മികച്ച അഭിനയത്തിലൂടെയും കഥാമുഹൂര്തങ്ങളിലൂടെയും സീരിയലും താരങ്ങളും ഏറെ ശ്രെധ നേടിയിരുന്നു.സീരിയൽ റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുമ്പോൾ ഇടക്ക് വെച് ചന്ദനമഴയിൽ നിന്നും മേഘ്‌ന പിന്മാറിയിരുന്നു , അഹങ്കാരവും തലക്കനവും മൂലമാണ് താരത്തെ ഒഴിവാക്കിയത് എന്നുള്ള തരത്തിൽ വാർത്തകൾ പുറത്തെത്തിയിരുന്നു.എന്നാൽ വിവാഹത്തിന് മതിയായ സമയം ലഭിക്കുന്നില്ല എന്ന കരണത്താലായിരുന്നു സീരിയലിൽ നിന്നും പിന്മാറിയത് എന്ന് വെളിപ്പെടുത്തി മേഘ്‌നയും രംഗത്ത് എത്തി.വിജയ് ടി വി യിൽ സംപ്രേഷണം ചെയ്ത തമിഴ് പരമ്പര ” ദൈവം തന്ത വീട് ” എന്ന എന്ന പരമ്പരയുടെ മലയാളം പതിപ്പായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ചന്ദനമഴ സീരിയൽ.എന്തായാലും താരത്തിന്റെ തിരിച്ചുവരവിന് വൻ പിന്തുണയാണ് ആരധകർ നൽകുന്നത്

x