അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ ടിമ്പൽ ബിഗ്‌ബോസിലേക്ക് തിരിച്ചുവരുന്നു? പ്രതീക്ഷ നൽകി സഹോദരി തിങ്കൾ ഭാൽ

മലയാളി മനസ്സുകൾ കീഴടക്കി റേറ്റിങ് ചാർട്ടിൽ ഒന്നാമതായി മുന്നേറുകയാണ് ബിഗ് ബോസ്സ് സീസൺ ത്രീ. ആദ്യ രണ്ട് സീസണുകളുടെ മികച്ച വിജയത്തിനു ശേഷം എത്തിയ മൂന്നാം സീസണും അതിഗംഭീരമായി തന്നെയാണ് മുന്നേറുകയാണ്. മികച്ച മത്സരാത്ഥികളെ തിരജെടുത്തതുവഴിയും വ്യത്യസ്തമാർന്ന ടാസ്കുകൾ കൊണ്ടും മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ബിഗ് ബോസ് മൂന്നാം സീസണിലെ ആദ്യ എപ്പിസോഡിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച് ശ്രദ്ധ നേടിയ താരമാണ് നീളൻ മുടിക്കാരി ഫ്രീക്കത്തി പെണ്ണ് ഡിമ്പൽ.

മോഡലും സൈക്കാർട്ടിസ്റ്റുമായ ടിമ്പൽ ഭാൽ ബിഗ് ബോസ് ആദ്യ എപ്പിസോഡിൽ തന്നെ തന്റെ വ്യക്തിത്വം കൊണ്ട് ക്യാമറ കണ്ണുകളെ പരമാവധി നേരം തന്നിലേക്ക് ആകർഷിക്കാൻ ശ്രമിച്ചു. സോഷ്യൽ മീഡിയയിലും പുറത്തും ആദ്യമേ തന്നെ ഡിമ്പൽ ഒരു താരമായി മാറി. സോഷ്യൽ മീഡിയയിൽ ആദ്യമായി ആരാധകരെ ഉണ്ടാക്കിയ ബിഗ്‌ബോസ് സീസൺ ത്രീ മത്സരാർത്ഥിയും ടിമ്പൽ ആയിരുന്നു. ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും ടിമ്പൽ ആർമി എന്ന പേരിൽ ഫാൻസ്‌ അസോസിയേഷനും ടിമ്പലിനു ഉണ്ട്.

താൻ ഒരു ക്യാൻസർ സർവൈവർ ആണെന്നും അവർ അതിനെ എങ്ങനെയാണു അതിജീവിച്ചത് എന്നൊക്കെ ഡിമ്പൽ ഒരിക്കൽ പറഞ്ഞപ്പോൾ നിറകണ്ണുകളോടെ ആണ് പ്രേക്ഷകരും മറ്റു മത്സരാത്ഥികളും അത് കേട്ട് നിന്നത്. ബിഗ്‌ബോസ് ഹൗസിലെ കടുത്ത എതിരാളി ആയതുകൊണ്ട് തന്നെ മറ്റു മത്സരാർത്ഥികൾ പലതവണ ടിമ്പലിനെ പുറത്താക്കാൻ ശ്രമിച്ചെങ്കിലും പ്രേക്ഷകരുടെ വോട്ടിങ്ങിൽ ടിമ്പൽ രക്ഷപ്പെടുകയായിരുന്നു. എൺപത് എപ്പിസോഡുകൾ പിന്നിടുമ്പോഴും മറ്റു മത്സരാര്ഥികളെക്കാൾ വളരെ മുന്നിലായിരുന്നു ടിമ്പൽ. എന്നാൽ അപ്രതീക്ഷിതമായായിരുന്നു ടിമ്പലിന് ബിഗ്‌ബോസ് ഹൗസിൽ നിന്നും മടങ്ങേണ്ടി വന്നത്.

ഫൈനലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ബിഗ്‌ബോസ് സീസൺ ത്രീയിൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന സമയത്താണ് ടിമ്പലിന്റെ അച്ഛൻ മരണപ്പെടുന്നതും ടിമ്പൽ ബിഗ്‌ബോസ് ഹൗസിൽ നിന്നും വിടവാങ്ങുന്നതും. അച്ഛനെ നഷ്‌ടമായ വേദനയിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ടിമ്പൽ ബിഗ്‌ബോസ് ഹൗസിന്റെ പടിയിറങ്ങിയത്. ടിമ്പലിന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ടിമ്പൽ ബിഗ്‌ബോസ് വിജയി ആകുന്നത്. മുൻപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ടിമ്പലിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും ആരാധകരും.

എന്നാൽ പുറത്തിറങ്ങിയ ടിമ്പലിനെ കുറിച്ച് പിന്നീട് ഒരു വിവരവും ഉണ്ടായില്ല. തന്റെ ഉറ്റ സുഹൃത്തായ മസ്ജിയ ഭാനു വിളിച്ചിട്ടു പോലും ടിമ്പൽ ഫോൺ എടുത്തില്ല. ടിമ്പലിന്റെ സഹോദരി തിങ്കൾ ടിമ്പലിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു. ടിമ്പലിന്റെ ഫോൺ താനാണ് യൂസ് ചെയ്യുന്നതെന്നും. ടിമ്പൽ ഇതുവരെ ഒക്കെ ആയിട്ടില്ല എന്നും തിങ്കൾ പറഞ്ഞു. ടിമ്പൽ ബിഗ്‌ബോസിലേക്ക് തിരിച്ചു പോകാൻ ഒരു ശതമാനം ചാൻസ് എങ്കിലും ഉണ്ടെങ്കിൽ അത് ഇല്ലാതാക്കാനാണോ കൂട്ടുകാർ ശ്രമിക്കുന്നത് എന്നും തിങ്കൾ ചോദിക്കുന്നു. ഇത് ടിമ്പലിന്റെ ബിഗ്‌ബോസിലേക്കുള്ള തിരിച്ചു വരവിനെയാണ് സൂചിപ്പിക്കുന്നത്.

 

x