പ്രണയമാണ് പെണ്ണേ നിന്റെ കണ്ണുകളോട് : കുടുംബ വിളക്കിലെ താരങ്ങളുടെ ഫോട്ടോഷൂട്ട് കണ്ട് അമ്പരന്ന് ആരാധകർ

മലയാളി കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര മികച്ച പ്രേക്ഷകർ ശ്രദ്ധനേടി കൊണ്ടാണ് ഓരോ ദിവസവും മുന്നേറുന്നത്. ചാനൽ പ്രോഗ്രാം റേറ്റിങ്ങിൽ മറ്റു സീരിയലുകളെ ബഹുദൂരം പിന്നിലാക്കിയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്കിന്റെ കുതിപ്പ്. തന്മാത്രയിൽ മോഹൻലാലിന്റെ നായികയായ മീരാ വാസുദേവ് ആണ് കുടുംബവിളക്ക് പരമ്പരയിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

സുമിത്ര എന്ന കഥാപാത്രമായി മീര എത്തുന്ന പരമ്പരയിൽ മറ്റു താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. വലിയൊരു കുടുംബത്തിൻറെ വിളക്കായ സുമിത്രയെ ചുറ്റിപ്പറ്റിയാണ് പരമ്പരയുടെ കഥ പറയുന്നത്. അതേസമയം കുടുംബ വിളക്കിൽ പ്രതീഷ് മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നോബിൻ ജോണിയും പ്രേക്ഷകരുടെ ഇഷ്ട താരമാണ്. ഇടുക്കി സ്വദേശിയായ നോബിൻ മോഡലിങ്ങിലൂടെയാണ് കരിയർ തുടങ്ങിയത്.

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത സംഗമം എന്ന പരമ്പരയിലൂടെ ആണ് നോമ്പിന് അഭിനയ രംഗത്തേക്ക് എത്തുന്നത്. കുടുംബ വിളക്കിനു പുറമേ സി കേരളത്തിൽ സംരക്ഷണം ചെയ്ത സ്വാതി നക്ഷത്രം ചോതി എന്ന പരമ്പരയിലും നോബിൻ അഭിനയിച്ചിട്ടുണ്ട്. കുടുംബ വിളക്കിലെ സഹതാരമായ അമൃത നായർക്കൊപ്പം ഉള്ള നോവിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ലോകത്തു വൈറലായി മാറി കൊണ്ടിരിക്കുന്നത്.

കുടുംബ വിളക്കിൽ സുമിത്രയുടെ മകൾ ശീതളായി എത്തുന്ന താരമാണ് അമൃത നായർ. കുടുംബ വിളക്കിനു മുമ്പ് ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്ന നടിയാണ് അമൃത നായർ. നെഗറ്റീവ് റോളിലൂടെയാണ് കുടുംബ വിളക്കിൽ അമൃത നായർ എത്തുന്നത്. സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലും താരം സജീവമാണ്. അമൃതയ്ക്ക് ഒപ്പമുള്ള നോമ്പിൻറെ പുതിയ ഫോട്ടോഷൂട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

ഫോട്ടോ ഷൂട്ട് കണ്ടു എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടോ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റു നോക്കുന്നത്. നോബിൻ പങ്കു വെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിനു താഴെ നിരവധി കമൻറുകളുമായാണ് ആരാധകർ എത്തിയിരിക്കുന്നത്. അമൃതയും ഒത്തുള്ള മൂന്നു ചിത്രങ്ങളാണ് നോബിൻ ജോണി തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കു വെച്ചിരിക്കുന്നത്. രണ്ട് പേരും പച്ച ഡ്രെസ്സിൽ നല്ല ഭംഗി ആയിട്ടുണ്ട് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

അമൃതയും ഈ ചിത്രം തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ചിട്ടുണ്ട്. നോബിൻ ചിത്രങ്ങൾ വെറുതേ പോസ്റ്റ് ചെയ്തപ്പോൾ അമൃത കാപ്ഷ്യനായി ഇട്ട വരികളാണ് ആരാധകരെ കുഴപ്പിക്കുന്നത് “പ്രണയമാണ് പെണ്ണേ.. പ്രണയം ഒളിപ്പിച്ച് വെച്ച നിന്റെ കണ്ണുകളോടും നാണത്താൽ പുഞ്ചിരി വിരിയുന്ന നിന്റെ അധരങ്ങളോടും..” ഇതായിരുന്നു അമൃത ഫോട്ടോക്ക് നൽകിയ ക്യാപ്‌ഷൻ. ഇനി ഇരുവരും പ്രണയത്തിൽ ആണോ എന്ന സംശയത്തിൽ ആണ് ആരാധകർ ഇപ്പോൾ. അത് ചിലർ ചോദിച്ചെങ്കിലും മറുപടി ഒന്നും ഉണ്ടായിട്ടില്ല.

x