അവസാനകാലത്ത് വേദനകൊണ്ടു പുളഞ്ഞ ശ്രീവിദ്യയ്ക്ക് മരുന്നു വാങ്ങാൻ പോലും ഗണേഷ് കുമാർ സമ്മതിച്ചില്ല; ഗുരുതര ആരോപണവുമായി സഹോദരി

53 വർഷം നീണ്ട കലാജീവിതം, എണ്ണൂറിലധികം സിനിമകൾ, കേരളത്തിനകത്തും പുറത്തുമായി നിരവധി ആരാധകർ, ഗായിക ,അഭിനേത്രി തുടങ്ങി അധിക യോഗ്യത കൊണ്ട് ആരെയും അസൂയപ്പെടുത്തുന്ന ജീവിതം. സൗന്ദര്യവും അഭിനയ ശേഷിയും ഒക്കെ കണ്ട് നിരവധി ആളുകൾ ശ്രീവിദ്യ എന്ന നടിയെ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു .കലാജീവിതത്തിൽ താരം നിരവധി സൗഭാഗ്യങ്ങൾ നേടിയെടുത്ത എങ്കിലും അവരുടെ ആത്മകഥ ആരെയും അസൂയപ്പെടുത്തുന്നത് ആയിരുന്നില്ല. പരാജയങ്ങളും വിജയങ്ങളും നിരവധി ഏറ്റുവാങ്ങിയ ശ്രീവിദ്യയുടെ മരണവും അതുപോലെ തന്നെയായിരുന്നു. മരണത്തിനുശേഷം സ്വത്തിനെക്കുറിച്ചും നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. ഇത്രയേറെ സൗഭാഗ്യങ്ങൾ കൊടുത്ത ദൈവം അവരുടെ ജീവിതത്തിൽ എന്തിനാണ് ഇത്രയും ക്രൂരത കാട്ടിയെന്ന് ആരാധകർ ചോദിക്കുന്നുണ്ടായിരുന്നു.


വെള്ളിത്തിരയിൽ അമ്മയായും കാമുകിയായും ഭാര്യയും ഒക്കെ ശ്രീവിദ്യ നിറഞ്ഞാറ്റ ഏതൊരു വേഷത്തിലെത്തിയാലും അതുപോലെ ഒരാളെ നമുക്കും ജീവിതത്തിൽ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്ന അത്രയും മികവാർന്ന അഭിനയമായിരുന്നു ശ്രീവിദ്യ കാഴ്ചവച്ചത്.താരത്തിൻറെ മരണശേഷം സ്വത്തുക്കളുടെ പേരിൽ നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ നിരവധി ചതിക്കുഴികളിലും ശ്രീവിദ്യ വന്നു പെട്ടിട്ടുണ്ട്. ഇപ്പോഴിതാ നടനും രാഷ്ട്രീയ പ്രവർത്തകനുമായ ഗണേഷ് കുമാറിൻറെ പേര് ചേർത്തുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ മറ്റൊരു വിവാദം തല പൊന്തുകയാണ്

പ്രമുഖ രാഷ്ട്രീയ പ്രവർത്തകൻ ഗണേഷ് കുമാറിനെ കുറിച്ച് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സഹോദരി ഉഷാ മോഹൻദാസ് ദാസ് കൗമുദി ചാനലിൽ നൽകിയ പ്രത്യേക അഭിമുഖത്തിൽ കൂടിയാണ് ഗണേഷ് കുമാറിനെ കുറിച്ചും ശ്രീവിദ്യയെ കുറിച്ചുള്ള ആരോപണങ്ങൾ വിവരിച്ചത്.നടി ശ്രീവിദ്യ അവസാനകാലം രോഗശയ്യയിൽ കിടക്കുമ്പോൾ പോലും അവർക്ക് മരുന്നു നൽകാൻ പോലും ഗണേശ്കുമാർ അനുവദിച്ചില്ല എന്നതാണ് സഹോദരിയുടെ വെളിപ്പെടുത്തൽ. ഡോക്ടർ കൃഷ്ണൻനായരുടെ ആത്മകഥയിലൂടെ ആണ് ഇക്കാര്യം താൻ അറിഞ്ഞത് ,ഇതൊരു കെട്ടുകഥയല്ല അദ്ദേഹം ആത്മകഥയിലൂടെ വിവരിച്ച ഭാഗമാണിതെന്നും ഉഷ കൂട്ടിച്ചേർത്തു .ആർ സി സി യിലെ ബഹുമാന്യനായ ഡോക്ടർ കൃഷ്ണൻനായരുടെ ജീവചരിത്രത്തിൽ ആണ് നടി ശ്രീവിദ്യ കുറിച്ച് പ്രതിപാദിച്ചത്.

അവസാന കാലത്ത് നടി വേദന കൊണ്ട് പുളഞ്ഞു വരുന്ന സമയത്ത് പോലും മരുന്ന് നൽകാൻ ഗണേഷ് കുമാർ അനുവദിച്ചിരുന്നില്ല എന്നും ഇതുമായി ബന്ധപ്പെട്ട ഒരു കേസ് പോലും നിലനിൽക്കുന്നുണ്ടെന്നും ഉഷ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് ശ്രീവിദ്യയുടെ സ്വത്ത് കൈക്കലാക്കുകയായിരുന്നു ശ്രമമെന്നും സഹോദരി കൂട്ടിച്ചേർത്തു.ഇതുമാത്രമല്ല തൻറെ 10 വയസ്സുള്ള കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ അച്ഛൻ പണം നിക്ഷേപിച്ചിരുന്നു എന്നും ഈ പണം ഗണേഷ് കുമാർ തട്ടിയെടുത്തു എന്നും സഹോദരി വെളിപ്പെടുത്തി ,കുടുംബത്തിൽ ഒരുപാട് ലാളന ഏറ്റാണ് ഗണേഷ് ജീവിച്ചത് ,അതുകൊണ്ടുതന്നെ അദ്ദേഹം അത് ജീവിതത്തിൽ പലസന്ദർഭങ്ങളിൽ ഉപയോഗപ്പെടുത്തി എന്നും സഹോദരി ഉഷ തുറന്നുപറഞ്ഞു.

x