വിഷ്ണുവിന്റെ സ്റ്റാറ്റസും ജോലിയും പണവുമൊന്നും നോക്കിയല്ല ഞാൻ അവനെ സ്നേഹിച്ചത് മനസ്സുതുറന്ന് നടി പ്രകൃതി അനുശ്രീ

ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തുകയും പിന്നീട് നടിയായി മലയാളി മനസ്സ് കീഴടക്കുകയും ചെയ്ത നടിയാണ് പ്രകൃതി എന്നറിയപ്പെടുന്ന അനുശ്രീ. കഴിഞ്ഞ ആഴ്ച ആയിരുന്നു അനുശ്രീ വിവാഹിതയായി എന്ന വാർത്ത പുറത്തു വരുന്നത്. സീരിയലുകളിലെ ക്യാമറാമാൻ ആയ വിഷ്ണുവിനെ ആണ് അനുശ്രീ വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതമില്ലാതെ ചില ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിൽ ഒരു ക്ഷേത്രത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. ആരാധകരും പ്രേക്ഷകരും ഒട്ടും പ്രതീക്ഷിക്കാതെ ഇരിക്കുമ്പോഴാണ് അനുശ്രീയുടെ വിവാഹ വാർത്ത പുറത്തു വരുന്നത്

ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും വിവാഹ വിശേഷങ്ങളും പങ്കുവെച്ചു എത്തിയിരിക്കുകയാണ് പ്രകൃതി. നീണ്ട നാളത്തെ പ്രണയം ആയിരുന്നു തങ്ങളുടേത് എന്ന് പ്രകൃതി പറയുന്നു. ചിന്താവിഷ്ടയായ സീത എന്ന പരമ്പരയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് താൻ ആദ്യമായി വിഷ്ണുവിനെ കാണുന്നത്. എന്നാൽ വിഷ്ണു അതിനു മുന്നേ തന്നെ കണ്ടിട്ടുണ്ടെന്നും താൻ അത് ശ്രദ്ധിച്ചില്ല എന്നും പ്രകൃതി പറയുന്നു. തന്നെ ഇഷ്ട്ടപ്പെട്ട വിഷ്ണു അവിടെ വെച്ച് തന്നെ പ്രൊപ്പോസ് ചെയ്‌തെങ്കിലും താൻ മറുപടി ഒന്നും പറഞ്ഞിരുന്നില്ല.

അങ്ങനെ വർഷങ്ങൾ കടന്ന് പോയി. മൂന്ന് വർഷങ്ങൾക്ക് ശേഷം അരയന്നങ്ങളുടെ വീട് എന്ന സീരിയലിൽ വർക്ക് ചെയ്യാൻ എത്തുമ്പോഴാണ് വീണ്ടും വിഷ്ണുവുമായി കണ്ടു മുട്ടുന്നത്. അവിടെ വെച്ച് തങ്ങൾ കൂടുതൽ അടുത്തറിയുകയും നല്ല സുഹൃത്തുക്കൾ ആയി മാറുകയും ചെയ്തു. ആ സൗഹൃദം പിന്നീട് ഞങ്ങൾ പോലുമറിയാതെ പ്രണയമായി മാറി. രണ്ടു പേരും അടുത്തറിഞ്ഞപ്പോൾ ഒരുമിച്ചു ജീവിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു. അങ്ങനെയാണ് തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരാകുന്നത്.

ഞങ്ങൾ പ്രണയത്തിലായി എന്ന് തിരിച്ചറിഞ്ഞതോടെ ആണ് ഇരുവരുടെയും വീട്ടിൽ അറിയിക്കാം എന്ന് തീരുമാനിക്കുന്നത്. വിഷ്ണുവിന്റെ വീട്ടുകാർക്ക് സമ്മതമായിരുന്നു എന്നാൽ തന്റെ വീട്ടിൽ കടുത്ത എതിർപ്പായിരുന്നു എന്ന് പ്രകൃതി പറയുന്നു. വിഷ്ണു തന്റെ വീട്ടുകാരുമായി സംസാരിച്ചെങ്കിലും ഒന്നും വർക്ക്ഔട്ട് ആയില്ല. അങ്ങനെ വീട്ടുകാരുടെ സമ്മതത്തിനായി ഒരു വർഷത്തോളം കാത്തിരുന്നു. എന്നിട്ടും സമ്മതിക്കാതെ വന്നതോടെ ആണ് ഇറങ്ങി പോകാൻ തീരുമാനിക്കുന്നത്. ഞാൻ വിഷ്ണുവിന്റെ കൂടെ പോകുകയാണ് എനിക്ക് വേറെ വിവാഹം പറ്റില്ല എന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി പോകുകയായിരുന്നു.

വിഷ്ണുവിന്റെ സ്വഭാവമാണ് തന്നെ ആകർഷിച്ചത് എന്ന് പ്രകൃതി പറയുന്നു. ഒരു കൊല്ലത്തോളം ഞങ്ങൾ മിണ്ടാതെ ഇരുന്നു നോക്കി. എന്നിട്ടും തങ്ങളുടെ ഇടയിലെ അടുപ്പം ഒരു തരി പോലും കുറഞ്ഞില്ല. വിഷ്ണുവിന്റെ സ്റ്റാറ്റസോ ജോലിയോ പൈസയോ സമ്പാദ്യമോ ഒന്നും നോക്കിയല്ല താൻ അവനെ സ്നേഹിച്ചതെന്ന് പ്രകൃതി പറയുന്നു. വിഷ്ണുവിന്റെ ക്യാരക്റ്റെർ ആണ് തന്നെ ഏറെ ആകര്ഷിച്ചതെന്നും പ്രകൃതി പറയുന്നു. കാലടി ആണ് പ്രകൃതിയുടെ നാട് വിഷ്ണു പൂജപ്പുര സ്വദേശിയാണ്. ഇരുവരും ഇപ്പോൾ പുതിയ വീടെടുത്തു താമസിക്കുകയാണ്.

x