വെള്ളത്തിലായി നമ്മുടെ അനുമോളുടെ വിവാഹ ഫോട്ടോഷൂട്ട് ; ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയും വൈറൽ

മലയാളത്തിലെ പ്രമുഖ ചാനലായ ഫ്ലവേഴ്സിലെ ചെല്ലകുട്ടിയാണ് അനുമോൾ. സ്റ്റാർ മാജിക് ലൂടെയും ടമാർ പടാർ ഇലൂടെയും മറ്റു നിരവധി സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് അനുമോൾ. ക്യൂട്ട് എക്സ്പ്രഷനുകളും, കുട്ടിത്തം തുളുമ്പുന്ന സംസാരവും ഒക്കെയാണ് താരത്തിന് നിരവധി ആരാധകരെ സൃഷ്ടിച്ചു കൊടുത്തത്. ടെലിവിഷൻ പ്രേക്ഷകരുടെ കുടുംബസദസ്സുകളിൽ ഉള്ള ഒരു അനിയത്തി കുട്ടിയായാണ് അനുമോളെ എല്ലാവരും കാണുന്നത്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘സ്റ്റാർ മാജിക്’ എന്ന ഷോയിലെ താരമാണ് ആരാധകര്‍ സ്‌നേഹത്തോടെ കാര്‍ത്തു എന്നു വിളിക്കുന്ന അനുമോൾ. നിരവധി സീരിയലുകളിൽ​ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ടമാർ പടാർ’, ‘സ്റ്റാർ മാജിക്’ എന്നീ ഷോകളിലൂടെയാണ് അനുമോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

അനുമോളെ സീരിയൽ കഥാപാത്രമായല്ല ആരാധകർ ഇഷ്ടപ്പെട്ടത്, അനുമോളെ അനുമോളായി ആണ് ഇഷ്ടപ്പെട്ടത്. കുസൃതി നിറഞ്ഞ സംസാരവും ചിരിയുമൊക്കെയായി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് താരം. അനുജത്തി, ഒരിടത്തൊരു രാജകുമാരി, പാടാത്ത പൈങ്കിളി, സീത എന്നീ പരമ്പരകളിലെ താരത്തിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. മഴവിൽ മനോരമയിലെ ‘അനിയത്തി’ എന്ന സീരിയലിലൂടെയായിരുന്നു അനുമോളുടെ മിനിസ്ക്രീൻ അരങ്ങേറ്റം. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോള്‍. കുസൃതി നിറഞ്ഞ സംസാരവും ചിരിയുമൊക്കെയായി ക്യാമറക്കണ്ണുകളുടെ ഇഷ്ടം കവരുന്ന അനുമോൾ സ്റ്റാർ മാജിക് ടീമിനും പ്രേക്ഷകർക്കുമൊക്കെ ഏറെ പ്രിയങ്കരിയാണ്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും സംസ്കൃതത്തിൽ ബിരുദം എടുത്തതിനുശേഷം ആണ് മിനിസ്ക്രീനിലേക്ക് കാലെടുത്തുവെച്ചത്.ഏഴ് വർഷത്തോളം മിനി സ്‌ക്രീനിൽ തിളങ്ങുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് അനുമോൾ. ഇൻസ്റ്റഗ്രാമിലും,ഫേസ്ബുക്കിലും ഒക്കെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം താരം തന്നെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അതൊക്കെ ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കുന്നതും, വൈറലാകുന്നതും. അനുമോൾ നിരന്തരം ഫോട്ടോ ഷൂട്ട് ചെയ്യാറുണ്ട്, പല രീതിയിലും പല ഭാവത്തിലും പല മേക്കോവറിലുമാണ് താരo തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുന്നത്. നിരവധി ഫോളോവേഴ്സാണ് അനുമോൾക്ക് ഉള്ളത്.

ഈയടുത്തിടെ വിവാഹ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് മോഡലായ താരത്തിനെ തേടി നിരവധി അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. താരം വിവാഹം കഴിക്കാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകളായിരുന്നു പ്രചരിച്ചത്. എന്നാൽ അതെല്ലാം വ്യാജമാണെന്ന് അനു തന്നെ രംഗത്തെത്തി വെളിപ്പെടുത്തി. പിന്നീട് ഒരു കോമഡി താരവുമായി അനു പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും വന്നിരുന്നു. എന്നാൽ അനു അതെല്ലാം നിഷേധിക്കുകയായിരുന്നു. സ്റ്റാർ മാജിക് ഷോ യിലെ തന്നെ തങ്കു വിനെയും അനുവിനെ യും സഹ മത്സരാർഥികൾ ഇവർ കാമുകീകാമുകന്മാർ ആണെന്ന രീതിയിൽ കളിയാക്കാറുണ്ട്. എന്നാൽ അതും അനു നിഷേധിച്ചു, യഥാർത്ഥത്തിൽ എന്റെ ഒരു സ്വന്തം ചേട്ടൻ ആയാണ് ഞാൻ തങ്കു ചേട്ടനെ കാണാറുള്ളത് എന്നും, ഇതൊക്കെ തമാശയായിട്ടാണ് പറയുന്നതെന്നും മാത്രമല്ല ഇതൊക്കെ പ്രോഗ്രാമിന്നെ കോൺടെന്റിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും താരം വ്യക്തമാക്കി.

അനുവിന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. അത്തരം ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രവും വീഡിയോയും ആണ് ഇപ്പോൾ വൈറലാകുന്നത്. ഒരു നവവധുവിനെ പോലെ പട്ടുസാരി ഒക്കെ ഉടുത്ത്, ആഭരണങ്ങൾ ഒക്കെ ധരിച്ചു അണിഞ്ഞൊരുങ്ങിയ ഒരു സുന്ദരിയായ നവവധുവായി ആണ് അനു എത്തിയത്. എന്നാൽ ഫോട്ടോ ഷൂട്ട് ഒന്ന് വെറൈറ്റി ആക്കാൻ വേണ്ടി അനു സിമ്മിങ് പൂളിൽ ആണ് ഫോട്ടോ ലൊക്കേഷൻ ആയി കണ്ടെത്തിയത്. ഈ വസ്ത്രങ്ങൾ ഒക്കെ ധരിച്ച് സിമ്മിങ് പൂളിൽ മുങ്ങി കിടക്കുകയാണ് അനു, ഒപ്പം ക്യാമറാമാൻ ചിത്രങ്ങളും പകർത്തിയിട്ടുണ്ട്.

ഫോട്ടോഷൂട്ട് ഇടയിലുള്ള അനുവിന്റെ അവിചാരിതമായിട്ടുള്ള അപ്രതീക്ഷിതമായ ചില രസകരമായ കുറുമ്പ് നിറഞ്ഞ നിമിഷങ്ങളും ക്യാമറാമാൻ പകർത്തിയിട്ടുണ്ട്, അനുവിന്റെ വളരെ മനോഹരമായ ചിത്രങ്ങളും ദൃശ്യങ്ങളും ആണ് ഈ ഫോട്ടോ ഷൂട്ട് സീക്വൻസിൽ ഉള്ളത്. എന്നാൽ വളരെ ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

x