പ്രിയ നടി ശരണ്യയുടെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് അമ്മയും സീമയും , വീട്ടിലെ ദൃശ്യങ്ങൾ ഏവരുടെയും ചങ്ക് തകർക്കുന്നു

ഒരു കാലത്തു മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട നടി ആയിരുന്നു ശരണ്യ ശശി. മിനി സ്‌ക്രീനിൽ ഒരേ സമയം നായികയായും വില്ലത്തി ആയും ഒക്കെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട് ശരണ്യ. എന്നാൽ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സമയത്താണ് വിധി ശരണ്യയെ വേട്ടയാടുന്നത്. ആറ് വര്ഷം മുൻപാണ് ബ്രെയിൻ ട്യൂമർ നടിയുടെ ജീവിതം തന്നെ മാറ്റി മറിച്ചത്. പിന്നെ പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥയിലാണ് നടിയെ കാണുന്നത്.

ആദ്യം ചികിൽസിച്ചു ഭേദമാക്കി എങ്കിലും വീണ്ടും കാൻസർ നടിയെ വിടാതെ പിന്തുടർന്നു. തുടർച്ചയായി പതിനൊന്ന് ശസ്ത്രക്രിയക്കു വിധേയ ആകേണ്ടി വന്നിട്ടുണ്ട് നടിക്ക്. ആദ്യമൊക്കെ ചികിത്സക്ക് ഇടയിലും നടി സീരിയയിലും ആൽബത്തിലും ഒക്കെ അഭിനയിച്ചിരുന്നു. എന്നാൽ തുടരെ തുടരെ ഉള്ള ശസ്ത്രക്രിയകൾ നടിയെ തളർത്തി കളഞ്ഞു. വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ജീവിതം തിരികെ പിടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ശരണ്യ. പക്ഷേ അന്ന് തോൽപ്പിച്ച് വിട്ട ക്യാൻസർ വീണ്ടും ശരണ്യയെ തേടിയെത്തി.

മാസത്തിൽ നടത്താറുള്ള ചെക്കപ്പിലാണ് ട്യൂമർ വീണ്ടും വളരുന്നതായി കണ്ടെത്തിയത്. വീണ്ടും ഒരു ശസ്ത്രക്രിയ കൂടി വേണ്ടി വരുമെന്ന് ഡോക്റ്റർമാർ അറിയിച്ച വിവരം ശരണ്യയുടെ അമ്മയാണ് ശരണ്യയുടെ യൂട്യൂബ് ചാനൽ വഴി ആരാധകരെ അറിയിച്ചത്. ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയ സമയത്തും സർജറി കഴിഞ്ഞ സമയത്തുമൊക്കെ ശരണ്യയുടെ വിശേഷങ്ങൾ നടി സീമ ജി നായർ വീഡിയോ വഴി ആരാധകരെ അറിയിച്ചിരുന്നു. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയെങ്കിലും നല്ല വേദനയും ബുദ്ധിമുട്ടും ഉണ്ടെന്നും ഇൻഫെക്ഷൻ വരാൻ സാധ്യത കൂടുതൽ ആണെന്നും ‘അമ്മ പറഞ്ഞിരുന്നു.

 

ഇപ്പോഴിതാ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ശരണ്യയുടെ വിയോഗ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. നടി സീമാ ജി നായർ ആണ് ഈ സങ്കട വാർത്ത തന്റെ ഫേസ്ബുക്ക് പേജ് വഴി അറിയിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കായിരുന്നു ക്യാന്സറിനോടുള്ള തന്റെ പോരാട്ടം അവസാനിപ്പിച്ച് ശരണ്യ യാത്രയായത്. മുപ്പത്തഞ്ചു വയസ്സ് മാത്രം പ്രായമുള്ള ശരണ്യ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

 

x