തുണ്ടുപടത്തിൽ കൂടി ശ്രെധ നേടി..ചെമ്പരത്തി സീരിയലിലെ നന്ദന ആരാണെന്ന് അറിയാമോ ?

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയൽ.സ്ത്രീ ആധിപത്യമുള്ള സമ്പന്ന കുടുംബത്തിൽ എത്തുന്ന കല്യാണി എന്ന പെൺകുട്ടിയുടെ കഥയാണ് സീരിയൽ പറയുന്നത്.ഇരു ഭാഷകളിലുമായി നിരവധി പുതുമുഖ താരങ്ങൾക്ക് അവസരം നൽകി പ്രേക്ഷക ശ്രെധ നേടി റേറ്റിങ്ങിൽ മുൻപന്തിയിലാണ് പരമ്പരയിപ്പോൾ.തമിഴിൽ സെമ്പരത്തി എന്ന പരമ്പരയാണ് മലയാളത്തിൽ ചെമ്പരത്തിയായി എത്തുന്നത്.മികച്ച അഭിനയവും കഥാമുഹൂര്തങ്ങളുമായി മുന്നേറുന്ന സീരിയൽ സംവിദാനം ചെയ്യുന്നത് ഡോ ജനാർദനൻ നായർ ആണ്.ചെമ്പരത്തിയിലെ ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ ഇഷ്ട താരങ്ങളാണ് , പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും തങ്ങൾക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ ഒക്കെ മികവുറ്റതാക്കുന്നുമുണ്ട്.അത്തരത്തിൽ പരമ്പരയിൽ പ്രേഷകരുടെ ഇഷ്ട കഥാപാത്രമാണ് നന്ദന.ബ്ലെസ്സി കുര്യൻ ആണ് നന്ദന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

നെഗറ്റീവ് വേഷങ്ങളിലൂടെ മലയാളി പ്രേഷകരുടെ മുന്നിലേക്ക് എത്തിയ ബ്ലെസ്സി ഇപ്പോൾ ചെമ്പരത്തിയിൽ വെത്യസ്തമായ വേഷത്തിലാണ് പ്രേഷകരുടെ കയ്യടി നേടുന്നത്.നെഗറ്റീവ് റോളുകൾ മാത്രമല്ല തനിക്ക് ഏത് വേഷവും ഏത് കഥാപാത്രവും മികവുറ്റതാക്കാൻ സാധിക്കുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.പത്തനംതിട്ട സ്വദേശിയായ ബ്ലെസ്സി 8 വയസുള്ളപ്പോഴാണ് ലക്‌നൗ വിൽ നിന്നും നാട്ടിലേക്ക് എത്തുന്നത്.
തേവര കോളേജിൽ ബിരുദ പഠനത്തിനെത്തിയത് മുതലാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവുണ്ടായത്.കോട്ടയം കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിലാണ് താരം പഠനം പൂർത്തിയാക്കിയത്.കൈരളി ടീവി യിലെ എക്സ് ഫാക്ടർ അവതരിപ്പിച്ചുകൊണ്ട് സ്‌ക്രീനിൽ എത്തിയ താരം പിന്നീട് അവതാരകയായും അഭിനേത്രിയായും തിളങ്ങുകയായിരുന്നു.കപ്പ ടീവി യിലാണ് താരം അവതാരകയായി എത്തിയത്.

 

ഏഷ്യാനെറ്റിലെ ഏറ്റവും പ്രേക്ഷക ശ്രെധ നേടിയ ഭാര്യാ എന്ന സീരിയലിലൂടെയാണ് താരം മിനി സ്ക്രീനിലേക്ക് രംഗ പ്രവേശനം ചെയ്തത്.പിന്നീട് നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.ഭാര്യാ എന്ന പരമ്പരക്ക് ശേഷം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഭാഗ്യ ജാതകം എന്ന സീരിയലിലും താരം വേഷമിട്ടതോടെ പ്രേക്ഷക ശ്രെധ നേടാനും താരത്തിന് സാധിച്ചു.സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തിയിലെ നന്ദന എന്ന വേഷമാണ് ബ്ലെസ്സി ഇപ്പോൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്.

 

മിനി സ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും ചെറിയ വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്.മാത്രമല്ല ബേസിൽ ജോസഫ് സംവിദാനം ചെയ്ത് അജു വർഗീസ് നായകനായി എത്തിയ ഒരു തുണ്ടുപടം എന്ന ഷോർട്ട് ഫിലിമിലും താരം സാന്നിധ്യമറിയിച്ചിരുന്നു.ചിത്രത്തിൽ ക്‌ളാര എന്ന കഥാപാത്രത്തിൽ ആയിരുന്നു താരം എത്തിയത് .സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഇടക്കിടിടെ പുത്തൻ ചിത്രങ്ങളൊക്കെ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കൊക്കെ മികച്ച പിന്തുണയാണ് ആരധകരിൽ നിന്നും ലഭിക്കുന്നത്.

x