ഇവരാണ് എന്റെ ലോകം എന്റെ ശക്തി എന്റെ വീക്നെസ് തന്റെ കുടുംബത്തെ പരിചയപ്പെടുത്തി സാന്ത്വനത്തിലെ ശിവന്റെ ഭാര്യ ഷഫ്‌ന

മലയാളി മിനി സ്‌ക്രീൻ പ്രേഷകരുടെ ഇഷ്ട പരമ്പര ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ. കുടുംബ ബന്ധങ്ങളുടെ വില മനസിലാക്കി കൊടുക്കുന്ന ജേഷ്ഠൻ അനുജന്മാരുടെ കഥ ഇപ്പോൾ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. സ്ഥിരം ക്ളീഷേ പരമ്പരകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് സാന്ത്വനം. സാധാരണ സീരിയലുകളോട് മുഖം തിരിക്കാറുള്ള പുരുഷന്മാരേയും യുവാക്കളേയും വരെ ആകർഷിക്കാൻ സാന്ത്വനത്തിന് കഴിഞ്ഞത് അത് കൊണ്ടാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ റേറ്റിങ്ങിൽ മികച്ച സ്ഥാനം കരസ്ഥമാക്കാൻ സാന്ത്വനത്തിനു കഴിഞ്ഞിട്ടുണ്ട്.

മലയാള സീരിയൽ റേറ്റിങ്ങിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് സാന്ത്വനം. കുടുംബ വിളക്കാണ് ഏറെ കാലമായി ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. വളരെ മികച്ച കഥാ മുഹൂർത്തങ്ങൾ വരാനിരിക്കെ റേറ്റിങ്ങിൽ ഒന്നാമതെത്താൻ സ്വാന്തനത്തിനാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. സിനിമാ താരങ്ങളേക്കാൽ ശക്തമാണ് സോഷ്യൽ മീഡിയയിൽ ശിവന്റെയും അഞ്ജലിയുടെയും ആരാധകർ. സാന്ത്വനം പരമ്പരക്ക് കിട്ടുന്ന യുവാക്കളുടെ പിന്തുണ ആണ് ഏറെ ശ്രദ്ധേയം. ശിവനായി സജിനും അഞ്ജലിയായി ഗോപികയുമാണ് പരമ്പരയിൽ വേഷമിടുന്നത്.

സാന്ത്വനത്തിൽ മുരടൻ കഥാപാത്രമായ ശിവൻ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ കഥാപാത്രം. ശിവനായി എത്തുന്ന സജിന്റെ ആദ്യ സീരിയൽ ആണ് സാന്ത്വനം. പ്ലസ് ടു എന്ന മലയാള ചിത്രത്തിലൂടെ ആണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത്. എന്നാൽ സജിനെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങുന്നത് സാന്ത്വനത്തിലെ ശിവയായി എത്തുമ്പോഴാണ്. എന്നാൽ സജിന്റെ ഭാര്യ ഷഫ്‌നയെ മലയാളികൾക്ക് വര്ഷങ്ങളായി പരിചയമുണ്ട്. ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചുപറ്റിയ നടിയാണ് ഷഫ്‌ന.

പ്രണയ വിവാഹം ആയിരുന്നു സജിന്റെയും ഷഫ്‌നയുടേതും. ഒരു സിനിമാ കഥ പോലെ സംഭവബഹുലമാണ് ഇരുവരുടെയും പ്രണയവും വിവാഹവും. ഇരു മതവിഭാഗക്കാരായ സജിനും ഷഫ്‌നയും പിരിയാൻ കഴിയില്ല എന്ന് മനസിലാക്കിയപ്പോൾ ആണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. ആദ്യം ചില എതിർപ്പുകൾ ഒക്കെ ഉണ്ടായെങ്കിലും പിന്നീട് ഇരു കുടുംബങ്ങളും ഒന്നിക്കുകയായിരുന്നു. 2013 ൽ ആണ് സജിനും ഷഫ്‌നയും വിവാഹിതരാകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ട്ട താരജോഡികൾ ആണ്.

സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ഒക്കെ തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താല്പര്യവുമാണ്. ഇപ്പോൾ ഷഫ്‌ന പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. തന്റെ ഉപ്പക്കും ഉമ്മക്കും സഹോദരിമാർക്കും ഒപ്പം ഉള്ള ഒരു ചിത്രമാണ് ഷഫ്‌ന തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കു വെച്ചത്. ഇവരാണ് എന്റെ ശക്തി , എന്റെ ലോകം , എന്റെ വീക്നെസ്. ഇവർ കാരണമാണ് ഞാൻ ഞാനായി മാറിയത് എന്ന കാപ്‌ഷനോടെ ആണ് ഷഫ്‌ന ഈ ചിത്രങ്ങൾ പങ്കുവെച്ചത്.

x