പ്രിയ നടി ബീന ആന്റണിക്കും കോവിഡ് , വേദന നിറഞ്ഞ നിമിഷത്തെക്കുറിച്ച് പങ്കുവെച്ച് ഭർത്താവ് മനോജ്

മലയാളി സീരിയൽ പ്രേഷകരുടെ ഇഷ്ട നടിയാണ് ബീന ആന്റണി .. വില്ലത്തി കഥാപാത്രങ്ങളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയും പ്രേഷകരുടെ പ്രിയ നടിയായായി മാറിയ താരമാണ് ബീന ആന്റണി .. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന ബീനക്ക് നിരവധി ആരാധകരുണ്ട് .. ബീനയും ഭർത്താവ് മനോജ്ഉം ടെലിവിഷൻ – സിനിമ പ്രേഷകരുടെ സുപരിചിതമായ മുഖമാണ് .. ഇപ്പോഴിതാ ബീനക്ക് കോവിഡ് ബാധിച്ച വിവരം തുറന്നു പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് ഭർത്താവ് മനോജ് .. മനുസ് വിഷൻ എന്ന തന്റെ യൂട്യൂബ് ചാനെലിലൂടെയാണ് ഇപ്പോഴുത്തെ അവസ്ഥയായും കുടുംബം അനുഭവിച്ച വേദനയെക്കുറിച്ചും തുറന്നുപറഞ്ഞ് മനോജ് രംഗത്ത് എത്തിയത് .. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താൻ അനുഭവിക്കുന്ന വേദന തീച്ചൂളയിൽ നിൽക്കുന്ന ഒരവസ്ഥ ആയിരുന്നു എന്നാണ് മനോജ് പറയുന്നത് ..

 

 

ബീനയുടെ ഭർത്താവ് മനോജിന്റെ വാക്കുകൾ ഇങ്ങനെ “നിയന്ത്രണം വരുന്നതിന് മുൻപ് സീരിയൽ ലൊക്കേഷനിൽ നിന്നുമാണ് ബീനക്ക് കോവിഡ് പിടിപെട്ടത് .. എത്ര കൃത്യതയോടും സുരക്ഷയോടും കാര്യങ്ങൾ ചെയ്താലും എവിടെ എങ്കിലും ഒരു ലൂപ് ഹോൾ ഉണ്ടാകുവല്ലോ അത്തരത്തിൽ സംഭവിച്ചതാണ് എന്നാണ് താൻ കരുതുന്നത് .. അത്തരത്തിൽ ലേഡി ആർട്ടിസ്റ്റിന് കോവിഡ് പോസിറ്റീവ് ആയി എന്നറിഞ്ഞ പിറ്റേ ദിവസം മുതൽ ബീനക്കും ജോയിന്റ് പൈൻ തൊണ്ടവേദന അടക്കം ചെറിയ സിംറ്റംസ്‌ കാണിച്ചു തുടങ്ങിയിരുന്നു .. ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയപ്പോൾ മുതൽ ഞങ്ങളുമായി ഒരു ബന്ധവും ഇല്ലാതെ റൂം ക്വാറന്റൈൻ പോലെയായിരുന്നു .. പിന്നീട് ബീനയെ ആശുപത്രിയിലേക്ക് മാറ്റുമ്പോഴും പിന്നീടുള്ള ദിവസങ്ങളും എല്ലാം തന്നെക്കൊണ്ട് സഹിക്കാൻ പറ്റുന്നതിലും താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു എന്നാണ് മനോജ് വെളിപ്പെടുത്തിയത് .. ഈ അവസ്ഥയിൽ താൻ അനുഭവിച്ച വേദന ആരധകരോട് പങ്കുവെച്ചും കോവിഡിനെ നിസാരമായി കാണരുത് എന്നുമാണ് മനോജ് ഏവരോടും പറഞ്ഞത് ..

 

 

കോവിഡ് എന്നാൽ നമ്മൾ കരുതുന്നത് പോലെ അത്ര നിസാരമല്ല എന്നും ഭയാനകമായ അവസ്ഥ ആണെന്നും , മാനസികമായി തളർന്നിരിക്കുന്ന രോഗിയെ ഒന്ന് അടുത്തിരുത്തി ആശ്വസിപ്പിക്കാൻ പോലും പറ്റാത്ത ഭയാനകമായ അവസ്ഥയാണ് ഇതെന്നും മനോജ് പറയുന്നു .. ദയവ് ചെയ്ത് കോവിഡിനെ നിസാരമായി കാണരുതേ , തകർത്തു കളയും നമ്മളെ എന്നാണ് എല്ലാവരോടുമായി പ്രിയ നടി ബീനയുടെ ഭർത്താവ് മനോജ് പറയുന്നത്

x