മാതൃദിനത്തിൽ ആദ്യമായി തന്റെ അമ്മയുടെ ചിത്രം ആരാധകരുമായി പങ്കുവെച്ച് സാന്ത്വനത്തിലെ സജിൻ ; ആശംസയുമായി ആരാധകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റി റേറ്റിങ് ചാർട്ടിൽ കുതിച്ചു കയറിയ പരമ്പര ആണ് സാന്ത്വനം. മലയാളികളുടെ പ്രിയ നടി ചിപ്പി പ്രധാന കഥാപാത്രമായ സാന്ത്വനം ആണ് ഇപ്പോൾ പ്രോഗ്രാം റേറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം നിരവധി പുതുമുഖ താരങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. അങ്ങനെ സാന്ത്വനം പരിചയപ്പെടുത്തിയ ഒരു പ്രധാന താരമാണ് സജിൻ. സാന്ത്വനത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ശിവൻ എന്ന കഥാപാത്രത്തെ ആണ് സജിൻ അവതരിപ്പിക്കുന്നത്.

സീരിയൽ രംഗത്ത് ഒരു സൂപ്പർതാര പരിവേഷമുള്ള നടനാണ് ഇപ്പോൾ സജിൻ. ജനഹൃദയങ്ങളിൽ അത്രത്തോളം ആഴങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട് സജിൻ അവതരിപ്പിച്ച ശിവൻ എന്ന കഥാപാത്രം. സോഷ്യൽ മീഡിയയിൽ ഫാൻസ്‌ അസോസിയേഷൻ വരെയുണ്ട് സജിന്റെ പേരിൽ. ഒരുപക്ഷേ ആദ്യമായാകും ഒരു സീരിയൽ താരത്തിന് സിനിമയിലെന്ന പോലെ ആരാധക പിന്തുണ ഉണ്ടാകുന്നതു.  സ്ഥിരം ക്‌ളീഷേ പരമ്പരകളിൽ നിന്നും വ്യത്യസ്തമായി എത്തിയ സാന്ത്വനം സീരിയലിനെ വെറുപ്പോടെ കണ്ടിരുന്നവരെ പോലും സീരിയൽ ആരാധകർ ആക്കി മാറ്റി.

അഭിനയമോഹവുമായി ഒരുപാട് നാൾ അലഞ്ഞു നടന്ന സജിനെ തേടിയെത്തിയ കഥാപാത്രമായിരുന്നു ശിവൻ. അത് സജിൻ ഗംഭീരമാക്കി. സജിന്റെ ആദ്യ സീരിയൽ ആണ് സാന്ത്വനം. പ്ലസ് ടു എന്ന മലയാള ചിത്രത്തിലൂടെ ആണ് സജിൻ അഭിനയ രംഗത്തേക്ക് ചുവടു വെക്കുന്നത്. എന്നാൽ സജിൻ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത് സാന്ത്വനത്തിലെ മുരടൻ കഥാപാത്രമായ ശിവനിലൂടെ ആണ്. പ്ലസ് ടു സിനിമയുടെ ലൊക്കേഷനിൽ വെച്ച് പരിചയപ്പെട്ട മലയാളികളുടെ പ്രിയ നടി ഷഫ്‌നയെ ആണ് സജിൻ വിവാഹം ചെയ്തത്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സജിൻ. സജിൻ പങ്കുവെക്കുന്ന ചിത്രങ്ങൾക്കൊക്കെ മികച്ച പ്രേക്ഷക പിന്തുണ ആണ് ലഭിക്കാറുള്ളത്. സജിൻ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും ഹിമാലയൻ ഹണി മൂൺ ചിത്രങ്ങളുമൊക്കെ സോഷ്യൽ ലോകത്തു വൈറൽ ആയി മാറിയിരുന്നു. ഇപ്പോഴിതാ മതേർസ് ഡേ ആയ ഇന്നലെ സജിൻ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ അമ്മയുടെ പഴയകാല ചിത്രങ്ങളാണ് സജിൻ മാതൃദിനത്തിൽ പങ്കുവെച്ചത്. രണ്ട് കാലഘട്ടങ്ങളിൽ എടുത്ത രണ്ട് ചിത്രങ്ങൾ സജിൻ പങ്കു വെച്ചിട്ടുണ്ട്.

ആദ്യമായാണ് സജിൻ തന്റെ അമ്മയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. സജിനെ പ്രേക്ഷകർക്ക് നല്ല പരിചയം ആണെങ്കിലും സജിന്റെ കുടുംബ വിശേഷങ്ങൾ പ്രേക്ഷകർക്ക് അറിയില്ല. ഭാര്യയുടെ ഒഴികെ മറ്റു കുടുംബങ്ങളുടെ ചിത്രങ്ങളോ വിശേഷങ്ങളോ ഒന്നും തന്നെ സജിൻ പങ്കുവെച്ചിട്ടും ഇല്ല. ഇതാദ്യമായി അമ്മയുടെ ചിത്രങ്ങൾ പങ്കുവെച്ചതോടെ ‘അമ്മ എവിടെയാണെന്നും ‘അമ്മ എന്ത് ചെയ്യുന്നു എന്നുമൊക്കെ ചോദിച്ചു ആരാധകരെത്തി. അമ്മയുടെ പുതിയ ചിത്രങ്ങൾ ഇല്ലേയെന്നും ആരാധകരിൽ ചിലർ തിരക്കുന്നുണ്ട്.

 

x