”ഷഫ്‌ന അഞ്ജലിയെ പോലെയായിരുന്നുവെങ്കില്‍ ഒരിക്കലും പ്രണയിക്കില്ലായിരുന്നു” ; തുറന്ന് പറഞ്ഞ് സാന്ത്വനത്തിലെ ശിവന്‍

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘സാന്ത്വനം’ പരമ്പരയിലെ കഥാപാത്രങ്ങളായ ശിവനും അഞ്ജലിയും ആണ് ഇന്ന് ടെലിവിഷന്‍ പ്രേമികളുടെ മാതൃകാ ദമ്പതികള്‍. ശിവാജ്ഞലി എന്നാണ് ആരാധകര്‍ ഈ ജോഡികളെ വിളിക്കുന്നത്. പരമ്പരയില്‍ ശിവന്‍ ആയി എത്തുന്നത് സജിനും അഞ്ജലിയായി എത്തുന്നത് ഗോപികയും ആണ്. കലിപ്പന്റെ കാന്താരി എന്നും ഇവരെ ആരാധകര്‍ വിളിക്കാറുണ്ട്. സീരിയലിലെ കഴിഞ്ഞ ദിവസങ്ങളിലെ എപ്പിസോഡുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോള്‍ തന്റെ യഥാര്‍ത്ഥ ഭാര്യയായ നടി ഷഫ്‌നയെക്കുറിച്ചും അഞ്ജലിയെക്കുറിച്ചും പറഞ്ഞ് എത്തിയിരിക്കുകയാണ് സജിന്‍.

അഞ്ജലിയും ഷഫ്‌നയും തമ്മില്‍ യാതൊരു സാമ്യവും ഇല്ലെന്നാണ് സജിന്‍ പറയുന്നത്. അഞ്ജലി എന്ന കഥാപാത്രത്തേക്കാള്‍ വളരെ അധികം സ്‌ട്രോങ്ങ് ആണ് ഷഫ്‌ന.എല്ലാം ഒറ്റയ്ക്ക് ചെയ്യാനുള്ള ധൈര്യം ഷഫ്‌നയ്ക്കുണ്ട്. അഞ്ജലിയ്ക്ക് എല്ലാം ഒറ്റയ്ക്ക് ചെയ്യാനുള്ള ധൈര്യം ഇല്ല. ഷഫ്‌ന അഞ്ജലി എന്ന കഥാപാത്രത്തെ പോലൊരാളായിരുന്നെങ്കില്‍ ഒരിക്കലും പ്രണയിക്കില്ലായിരുന്നു എന്ന്‌ സജിന്‍ പറയുന്നു.താനും ഷഫ്‌നയും വളരെ നല്ല സുഹൃത്തുക്കളാണെന്ന് സജിന്‍ പറയുന്നു. തന്റെ സുഹൃത്തുക്കള്‍ക്ക് ഒപ്പം പോകുന്നതിനെക്കാള്‍ കൂടുതല്‍ യാത്ര ചെയ്തിട്ടുള്ളത് ഷഫ്‌നയ്‌ക്കൊപ്പം ആണെന്നും താനും ഷഫ്‌നയും വളരം കംഫര്‍ട്ടാണെന്നും ഷഫ്‌ന എന്തിനും നല്ല സപ്പോര്‍ട്ട് ആണെന്നും സജിന്‍ പറയുന്നു.

ഭര്‍ത്താവിന്റെ കാര്യങ്ങള്‍ എല്ലാം നോക്കുന്ന ഭാര്യയാണ് സാന്ത്വനത്തിലെ അഞ്ജലി. ആദ്യമെല്ലാം കുറുമ്പും കലിപ്പുമെല്ലാം ഉണ്ടായിരുന്നെങ്കിലും പിന്നീടാണ് ശിവനും അഞ്ജലിയും പ്രണയിച്ച് തുടങ്ങിയത്. ശിവന്റേയും അഞ്ജലിയുടേയും വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ആദ്യരാത്രി നടന്നത്. അഞ്ജലിയായി അഭിനയിക്കുന്ന ഗോപിക വളരെ നല്ല സപ്പോര്‍ട്ട് ആണ് നല്‍കുന്നതെന്ന് സജിന്‍ പറയുന്നു.എപ്പോഴും ഒരുമിച്ച് ഉണ്ടാകണം എന്നാണ് ഷഫ്‌നയുടെ ആഗ്രഹം. ഷൂട്ടിങ് തിരക്കുകള്‍ കാരണം പരസ്പരം കാണുന്നത് തന്നെ കുറവായിരുന്നു. ഷഫ്‌ന മലയാളത്തിലും തെലുങ്കിലും ചെയ്യുന്ന സമയത്ത് മാസത്തില്‍ ഒരിക്കലേ കാണാറുള്ളൂ. മലയാളം പ്രൊജക്ട് കഴിഞ്ഞതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഇപ്പോള്‍ മാസത്തില്‍ ആദ്യത്തെ 15 ദിവസം സജിന്‍ ഷൂട്ടിങ് തിരക്കിലായിരിക്കും. 15 മുതല്‍ 30 വരെ ഷഫ്‌ന ഷൂട്ടിങ് തിരക്കിലായിരിക്കും. ഷഫ്‌ന ഷെഡ്യൂള്‍ കഴിഞ്ഞാല്‍ സജിന്റെ അടുത്തേക്ക് വരും. അങ്ങനെ മാസത്തില്‍ 15 ദിവസം ഒരുമിച്ച് ഉണ്ടാവും.ഷഫ്‌നയ്ക്ക് ഏറ്റവും ഇഷ്ടം താന്‍ അടുത്തിരിക്കുന്നതാണെന്ന് സജിന്‍ പറയുന്നു. അടുത്തില്ലാത്തതിനെച്ചൊല്ലിയാണ് ഷഫ്‌ന വഴക്കടിക്കാറ്. തങ്ങളുടെ തൊഴിലിന്റെ സ്വഭാവം പറഞ്ഞ് സജിന്‍ ആശ്വസിപ്പിക്കും. സര്‍പ്രൈസ് തരാന്‍ ഷഫ്‌നയ്ക്ക് വലിയ ഇഷ്ടമാണ്.

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന് ആരാധകര്‍ ഏറെയാണ്. റേറ്റിംങില്‍ സാന്ത്വനം ഏറെ മുന്നിലാണ്.ചിപ്പി രഞ്ജിത് ആണ് ഇതില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.രാജീവ് പരമേശ്വരാണ് ചിപ്പി അവതരിപ്പിക്കുന്ന ദേവിയുടെ ഭർത്താവായി അഭിനയിക്കുന്നത്. ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് തിളങ്ങിയ ഗോപിക അനിൽ അഞ്ജലി എന്ന കഥാപാത്രമായി ഇതിൽ അഭിനയിക്കുന്നുണ്ട്. രാജീവ് അവതരിപ്പിക്കുന്ന ബാലന്റെ അനിയന്മാരായി ഗിരീഷ് നമ്പ്യാരും സജിൻ ടി.പിയും അച്ചു സുഗന്തുമാണ് അഭിനയിക്കുന്നത്. ഗിരീഷ് ഹരിയായും, സജിൻ ശിവനായും, അച്ചു കണ്ണൻ എന്ന കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നത്. ഇതിൽ ഹരിയുടെ ഭാര്യയായ അപർണ(അപ്പു) എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രക്ഷ രാജാണ്.

Articles You May Like

x