നിസ്കാരം മുടക്കില്ല, പർദ്ദ ഇടും, മേക്കപ്പ് ഇടില്ല ഉത്തമ കുടുംബിനിയായി മാറി സജിതാ ബേട്ടി – കുടുംബ വിശേഷങ്ങൾ കാണാം

ബാലതാരമായി സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് നായികയായും വില്ലത്തിയായും ഒക്കെ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും മിന്നി തിളങ്ങിയ താരമാണ് സജിതാ ബേട്ടി. 1992ൽ സിദ്ധിക്കും ജഗദീഷും പ്രധാന കഥാപാത്രങ്ങൾ ആയ മിസ്റ്റർ ആൻഡ് മിസിസ് എന്ന മലയാള ചിത്രത്തിൽ ബാലതാരമായി ആയിരുന്നു സജിതാ ബേട്ടിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് മറ്റു കുറച്ചു ചിത്രങ്ങളിൽ കൂടി ബാലതാരമായി എത്തിയ താരം 2000ൽ മേലെ വാര്യത്തെ മാലാഖ കുട്ടികൾ എന്ന ചിത്രത്തിൽ നായികയായി എത്തുകയായിരുന്നു.

പിന്നീട് അങ്ങോട്ട് സിനിമയും സീരിയലും ഒക്കെയായി പ്രേക്ഷകരുടെ മിന്നും താരം തന്നെയായിരുന്നു സജിത. സിനിമയും സീരിയലും മ്യൂസിക് ആൽബങ്ങളും ടെലിവിഷൻ ഷോകളും പരസ്യ ചിത്രങ്ങളും ഒക്കെയായി സജിത പ്രേക്ഷകർക്ക് പ്രിയങ്കരി ആയി മാറി. കുട്ടിത്തമുള്ള മുഖവും നിഷ്കളങ്കമായ ചിരിയും വിടർന്ന കണ്ണുകളും ഉള്ള ആ സുന്ദരിക്കുട്ടിയെ മലയാളികൾ നെഞ്ചിലേറ്റി. ഗ്ലാമർ വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട് താരം. എന്നാൽ വിവാഹിത ആയതോടെ അഭിനയ രംഗത്ത് നിന്നും പിന്മാറുക ആയിരുന്നു താരം.

 

അഭിനയ രംഗത്തോട് വിടപറഞ്ഞ സജിത ഇപ്പോൾ ഒരു ഉത്തമ കുടുംബിനി ആയി മാറിയിരിക്കുകയാണ്. ബിസിനെസ്സ്കാരനായ ഷമാസ് ആണ് സജിതയെ വിവാഹം കഴിച്ചത്. ഇസ ഫാത്തിമ എന്ന ഒരു മകളും ഉണ്ട് ഇവർക്ക്. താരം ഇപ്പോൾ വിശ്വാസങ്ങൾക്ക് പ്രാധാന്യം നൽകി ജീവിക്കുകയാണ്. മേക്കപ്പ് ഇടാറില്ല , പർദ്ദ ഇടും, തല മറച്ചേ പുറത്തിറങ്ങൂ, നിസ്കാരം മുടക്കില്ല അങ്ങനെ പോകുന്നു സജിതയുടെ കുടുംബ വിശേഷങ്ങൾ. ഉറുദു മുസ്ലിം സമുദായക്കാർ ആയതു കൊണ്ട് പരമ്പരാഗതമായ ആചാരങ്ങളിൽ വിശ്വസിച്ചു പോരുന്നു എന്ന് സജിത പറയുന്നു.

സിനിമയിലേക്ക് മടങ്ങി വരണം എന്നാണ് ആഗ്രഹമെന്നും ഭർത്താവു ഷമാസ് അതിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ട് എന്നും സജിത പറയുന്നു. ഗ്ലാമർ വേഷങ്ങൾ ഒഴികെ നല്ല അവസരങ്ങൾ ലഭിക്കുക ആണെങ്കിൽ സിനിമയിൽ തിരിച്ചു വരും എന്നും താരം പറഞ്ഞു. കല്യാണം കഴിഞ്ഞതിന് ശേഷം വർക്ക്ഔട്ടോ ഡയറ്റിങ്ങോ ഒന്നും ഇല്ലാതിരുന്നതു കൊണ്ടു കുറച്ചു തടി വെച്ചു. മോള് ഉണ്ടായതിനു ശേഷം സൗന്ദര്യത്തിൽ ശ്രദ്ധിക്കാനായില്ല എന്നും താരം പറഞ്ഞു.

നാല്പത്തഞ്ചോളം സിനിമകളിലും മുപ്പതോളം സീരിയലുകളും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ കൂടുതലും വില്ലത്തിയായും സഹനടിയായും ഒക്കെ ആണ് അഭിനയിച്ചതെങ്കിലും സീരിയലുകളിൽ സൂപ്പർസ്റ്റാർ ആയിരുന്നു സജിത. കാവ്യാഞ്ജലി അമ്മക്കിളി ആലിപ്പഴം ഒക്കെ വലിയ ഹിറ്റുകൾ ആയിരുന്നു. സ്‌ക്രീനിൽ മിന്നി തിളങ്ങുമ്പോൾ വീട്ടുകാർ വിവാഹം ഉറപ്പിക്കുക ആയിരുന്നു. ഷമാസ് കൺസ്ട്രക്ഷൻ ബിസിനസ് ആണ് ചെയുന്നത്. നല്ല ഒരു ഭർത്താവിനെയും നല്ല കുഞ്ഞിനേയും നല്ല ഒരു കുടുംബവും കിട്ടിയതാണ് തന്റെ ഭാഗ്യം എന്ന് സജിത പറയുന്നു.

x