
വേർപിരിയാൻ താല്പര്യം ഉള്ള ആളല്ല ഞാൻ , ശാലുവിന് വേർപിരിയാൻ താല്പര്യമുണ്ടോ എന്ന് എനിക്കറിയില്ല
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച നടിയാണ് ശാലു മേനോൻ. അഭിനയ രംഗത്ത് ശാലു സജീവമായി തുടരുമ്പോൾ ആണ് സോഷ്യൽ വിവാദത്തിൽ പെടുന്നതും അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നതും. അതിനു ശേഷം ഈ അടുത്ത കാലത്താണ് ശക്തമായ തിരിച്ചു വരവ് താരം നടത്തുന്നത്. സോളാർ കേസിൽ പെട്ട് ജയിൽ വാസം കഴിഞ്ഞു എത്തിയതിനു ശേഷമാണു ശാലുവിന്റെ വിവാഹം നടക്കുന്നത്. വിവാഹ ശേഷവും ശാലു അഭിനയരംഗത്തു സജീവമായിരുന്നു.

2016ൽ ആയിരുന്നു നാടക നടനും സീരിയൽ താരവും ഒക്കെയായ സജിയുമായി ശാലുവിന്റെ വിവാഹം നടക്കുന്നത്. വിവാഹ ശേഷം സ്വന്തമായി നൃത്ത വിദ്യാലയം നടത്തി വരുക ആയിരുന്ന ശാലു മേനോൻ ഈ അടുത്തിടെ ആയിരുന്നു അഭിനയ ലോകത്തേക്ക് തിരികെ വരുന്നത്. ശാലു അഭിനയിത്തിലേക്കു മടങ്ങി വന്നെങ്കിലും സജി അഭിനയ രംഗത്ത് നിന്നും വിട്ടു നിന്നു. ഇപ്പോൾ ഇരുവരും തമ്മിൽ വേർപിരിയാൻ പോകുന്നു എന്ന വാർത്ത ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ആകുന്നത്.

പ്രണയ വിവാഹം ആയിരുന്നു ശാലുവിന്റെയും സജിയുടെയും. ആലില താലി എന്ന പാരമ്പരയിൽ അഭിനയിക്കുന്ന സമയത്തു ആണ് ശാലുവും സജിയും പരിചയപ്പെടുന്നത്. അങ്ങനെ സുഹൃത്തുക്കളായ ശാലുവും സജി നായരും പിന്നീട് പ്രണയത്തിൽ ആകുക ആയിരുന്നു. ആദ്യം സെറ്റിലൊക്കെ ഈ പ്രണയ വാർത്ത പറന്നെങ്കിലും ഗോസിപ്പ് ആയിരിക്കും എന്നാണ് എല്ലാരും കരുതിയത്. എന്നാൽ 2016 സെപ്റ്റംബറിൽ ഗുരുവായൂർ നടയിൽ വെച്ച് സജി നായർ ശാലുവിന്റെ കഴുത്തിൽ താലി ചാർത്തി. വളരെ ലളിതമായി ആയിരുന്നു വിവാഹ ചടങ്ങുകൾ നടത്തിയത്.

കഴിഞ്ഞ മാസമാണ് സജിയും ശാലുവും പിരിയാൻ പോകുന്നു എന്ന വാർത്ത വരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായാ സജി സോഷ്യൽ മീഡിയ വഴി പങ്കുവെച്ച ചില പോസ്റ്റുകളും കമന്റുകളും ആയിരുന്നു ഇതിനു കാരണം. നിരാശയും സങ്കടവും പറഞ്ഞുള്ള പോസ്റ്റുകൾ ആണ് സജി ഈയിടെയായി പങ്കുവെച്ചു വരുന്നത്. സുഹൃത്തുക്കൾ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നതും കാണാം. ഇതാണ് ഇങ്ങനെയൊരു വാർത്ത വരൻ കാരണം. ഈ വിഷയത്തിൽ പ്രതികരണവുമായി സജി തന്നെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് സജി ഈ വിഷയത്തിൽ ആദ്യമായി പ്രതികരിക്കുന്നത്. സജിയുടെ പ്രതികരണം ഇങ്ങനെ ” ഞങ്ങൾ വേർപിരിയാൻ പോകുന്നോ എന്നു ഒരുപാടു പേര് എന്നോട് ചോദിച്ചു. വേർപിരിയാൻ പോകുന്നു എന്ന തരത്തിൽ ഉള്ള വാർത്തകളും കണ്ടിരുന്നു. എന്നാൽ അതിന്റെ മറുപടി ഞാനല്ല പറയേണ്ടത്. ശാലു ആണ് വേർപിരിയാണോ എന്നതിന്റെ മറുപടി നൽകേണ്ടത്. എന്തായാലും വേർപിരിയാൻ താല്പര്യം ഉള്ള ആളല്ല ഞാൻ. ശാലുവിന് വേര്പിരിയാണോ എന്ന് എനിക്ക് അറിയില്ല. എന്തായാലും വേർപിരിയാൻ താല്പര്യം ഉള്ളവർ അല്ലായിരുന്നു ഞങ്ങൾ”