അന്നും ഇന്നും സ്നേഹ തണലായ ശരണ്യയുടെ ചേച്ചിയമ്മയായി സീമ ജി നായർ , ഇരുവരുടെയും സ്നേഹ നിമിഷങ്ങൾ ഏറ്റെടുത്ത സോഷ്യൽ ലോകം

മിനി സ്ക്രീൻ പ്രേഷകരുടെയും ബിഗ് സ്ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട നടിയായിരുന്നു ശരണ്യ ശശി ..മികച്ച അഭിനയം കൊണ്ടും മികച്ച കഥാപാത്രങ്ങൾ കൊണ്ടും മലയാളത്തിലും അന്യ ഭാഷയിലും തരാം തിളങ്ങിയിരുന്നു.നാടൻ വേഷങ്ങളിലും ശാലീന സുന്ദരിയായും ഒക്കെയാണ് താരം പ്രേഷകരുടെ മുന്നിൽ എത്തിയത്.ഏത് വേഷവും തനിക്ക് മികവുറ്റതാക്കാൻ സാധിക്കും എന്ന് തെളിയിച്ച താരം നിരവധി അവസരങ്ങളുമായി മിനി സ്ക്രീൻ മേഖലയിൽ തിളങ്ങി നിൽക്കുമ്പോൾ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് താരം തലകറങ്ങി വീഴുകയായിരുന്നു.

 

 

പരിശോധനയിൽ താരത്തിന് ട്യൂമർ ആണെന്ന് വെക്തമായി.പിന്നീട് ട്യൂമർ നോടുള്ള പോരാട്ടമായിരുന്നു ശരണ്യ.ഒരു വര്ഷം കഴിയും തോറും ട്യൂമർ ശരണ്യയെ തളർത്തികൊണ്ടിരുന്നു , എന്നാൽ തോൽക്കാൻ മനസില്ല എന്ന വാശിയോടെയാണ് ശരണ്യ ട്യൂമറിനോട് പൊരുതിയത്.ഏഴിൽ ഒമ്പതോളം ശസ്ത്രക്രിയകൾ ഇതിനോടകം തന്നെ നടന്നു കഴിഞ്ഞു.ഒമ്പതാമത്തെ ശസ്ത്രക്രിയ കഴിഞ്ഞതോടെ ഏതാണ്ട് തളർന്ന അവസ്ഥയിലേക്ക് താരം എത്തിയിരുന്നു.പിന്നീടുള്ള ഫിസിയോ തെറാപ്പിക്ക് ശേഷം വീണ്ടും പഴയ പ്രസരിപ്പും ഉന്മേഷവും ഒക്കെ തിരികെ എത്തിയിട്ടുണ്ട്.

 

 

അന്നും ഇന്നും എന്നും ശരണ്യയുടെ ഒപ്പം തുണയായി ഉണ്ടായിരുന്നത് പ്രിയ നടി സീമ ജി നായർ ആയിരുന്നു.ജീവിതം തിരികെ പിടിക്കാനുള്ള ശരണ്യയുടെ ശ്രെമത്തിനു ഒപ്പം നിന്ന് കൈത്താങ്ങായി മാറിയത് സീമ ജി നായർ ആയിരുന്നു.ആരും സഹായിക്കാൻ ഇല്ലാതിരുന്ന സാഹചര്യത്തിൽ ശരണ്യക്ക് വേണ്ടി എല്ലാവരോടും സഹായം അഭ്യർത്ഥിച്ചതും എല്ലാ സഹായങ്ങൾ നൽകാനും ഒപ്പം നിൽക്കാനും സീമ ചേച്ചി കാണിച്ച നല്ല മനസ് മലയാളികൾ കണ്ടതാണ്.നിരവധി ആരാധകർ സീമ ചേച്ചിയുടെ പ്രവർത്തിക്ക് പിന്തുണ നൽകി രംഗത്ത് എത്തിയിരുന്നു.അന്നും ഇന്നും ഒരു ചേച്ചിയെ പോലെ ശരണ്യയെ അന്വഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സീമ ചേച്ചിയുടെ പുതിയ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

 

 

ശരണ്യയെ കാണാൻ സീമ ജി നായർ എത്തുന്നതും ശരണ്യക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കി നൽകുകയും അത് വാരി കൊടുക്കുകയും ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിര കയ്യടി നേടുന്നത്.” പിണങ്ങല്ലേടാ ചക്കരേ ” എന്ന് പറഞ്ഞ് ശരണ്യയെ ചേർത്ത് പിടിക്കുകയും ഉമ്മ നൽകുകയും സർപ്രൈസ് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന സീമ ജി നായരുടെ വീഡിയോ സോഷ്യൽ ലോകം ഏറ്റെടുത്തുകഴിഞ്ഞു.സ്വന്തം കൂടെ പിറപ്പിനെ പോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സീമ ചേച്ചിക്ക് സോഷ്യൽ മീഡിയയിൽ നിറ കയ്യടിയാണ് ലഭിക്കുന്നത്.

മിനി സ്ക്രീൻ പ്രേക്ഷകരുടെയും ബിഗ് സ്ക്രീൻ പ്രേക്ഷകരുടെയും പ്രിയ നടിയായി മാറിയ താരമായിരുന്നു ശരണ്യ ശശി.നിരവധി മലയാളം സീരിയലുകളിലും അന്യ ഭാഷ സീരിയലുകളിലും താരം സജീവമായിരുന്നു.മിനി സ്‌ക്രീനിന് പുറമെ ബിഗ് സ്ക്രീനിലും താരം സജീവ സാന്നിധ്യമായിരുന്നു.മോഹൻലാൽ നായകനായി എത്തിയ ചോട്ടാ മുംബൈ യിൽ ലാലേട്ടന്റെ സഹോദരിയുടെ വേഷം കൈകാര്യം ചെയ്‌തത്.പിന്നീട് ചാക്കോ രണ്ടാമൻ , തലപ്പാവ് , ബോംബൈ മാർച്ച് 12 തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.അസുഖങ്ങൾ എല്ലാം ഭേദമായി പഴയ ശരണ്യയായി തിരികെ എത്താൻ പ്രാർത്ഥിക്കുകയാണ് സീരിയൽ ആരധകരും സോഷ്യൽ ലോകവും

x