ഇനി അബദ്ധം പറ്റില്ല ! രണ്ടാം വിവാഹത്തെക്കുറിച്ച് ഉപ്പും മുളകിലെ നീലു

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട സീരിയൽ ആയിരുന്നു ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന സീരിയൽ.മറ്റു പരമ്പരകളിൽ നിന്നും വ്യത്യസ്തമായി ഒരു കുടുംബത്തിൽ സാദാരണയായി സംഭവിക്കുന്ന കാര്യങ്ങൾ അതിന്റെ തനിമയോടെ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ പ്രേഷകരുടെ പിന്തുണ ഏറെ ലഭിച്ചിരുന്നു.ഉപ്പും മുളകിലെ താരങ്ങളുടെ പ്രകടനം എല്ലാം തന്നെ ഒന്നിനൊന്നു മെച്ചമായിരുന്നു.ബാലുവും നീലുവും മുടിയനും കേശുവും പാറുക്കുട്ടിയുമൊക്കെ പ്രേഷകരുടെ പ്രിയ താരങ്ങളാണ്.കണ്ണീർ പരമ്പരകളിൽ നിന്നും ഏറെ വെത്യസ്തമായ നർമ്മ രൂപത്തിൽ ഒരുക്കിയ പരമ്പരയെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയായിരുന്നു സംപ്രേഷണം തുടങ്ങിയപ്പോൾ ഉപ്പും മുളകും.പരമ്പരയിൽ ബാലുവിന്റെ ഭാര്യയായും 5 മക്കളുടെ അമ്മയായും വേഷമിടുന്ന നീലു എന്ന കഥാപാത്രത്തിൽ എത്തുന്ന നിഷ സാരംഗിനും ആരധകർ ഏറെയാണ്.

 

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങിയ താരം കൂടിയാണ് നിഷ സാരംഗ്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിഷയുടെ രണ്ടാം വിവാഹം എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പരന്നിരുന്നു.ചില ഓൺലൈൻ മാധ്യമങ്ങളാണ് നിഷ വീണ്ടും വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ എത്തിച്ചത് , അതിൽ ചിലരാവട്ടെ നിഷയുടെ രണ്ടാമത്തെ മകളുടെ വിവാഹത്തിന് മുൻപ് തന്നെ നിഷയുടെ വിവാഹം ഉണ്ടാകുമെന്നും വാർത്തകൾ പ്രചരിപ്പിച്ചു.എന്നാൽ വർത്തയെക്കുറിച്ചുള്ള സത്യാവസ്ഥ വെളിപ്പെടുത്തി ഒടുവിൽ നിഷ തന്നെ രംഗത്ത് എത്തി.” വാർത്തകൾ താൻ കണ്ടുവെന്നും പുറത്തുവന്ന വാർത്ത നൂറ്റി അൻപത് ശതമാനം വ്യാജമാണെന്നും നിഷ വെളിപ്പെടുത്തി” .

മൂത്ത മോളുടെ വിവാഹം നേരത്തെ നടത്തിയിരുന്നു , ഇനി ഒരാൾ കൂടി ബാക്കിയുണ്ട് അവളെ കൂടി കെട്ടിച്ചുവിട്ടാൽ സമാദാനമായി എന്ന് ഇടയ്ക്കിടെ ഞാൻ പറയാറുണ്ട് ..അപ്പോൾ അവൾ തമാശ രൂപേണ പറയും അമ്മയെ കെട്ടിച്ചിട്ടേ ഞാൻ കെട്ടുന്നുള്ളു എന്ന് ..ആ ഒരു സംഭവമാണ് ഇപ്പോൾ ചിലർ വളച്ചൊടിച്ച് ഇങ്ങനെ വാർത്തയാക്കി മാറ്റിയിരിക്കുന്നത് എന്നാണ് നിഷ പറയുന്നത്.ഒപ്പം തന്നെ ഇനി ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കില്ല എന്നും വിവാഹം കഴിക്കേണ്ട ഒരവസ്ഥ വരാതിരിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.

വിവാഹം എന്നൊരു അബദ്ധം ഇനി താൻ കാണിക്കില്ല എന്നും , അറിഞ്ഞുകൊണ്ട് ഇനി ഇത്തരത്തിൽ ഒരു പ്രേശ്നത്തിൽ പോയി ചാടില്ല എന്നും നിഷ പറഞ്ഞു.ഇപ്പോൾ ഉള്ളത് സമാദാനമായ ഒരു ജീവിതം ആണ് അത് കളയാൻ താല്പര്യമില്ല.പ്രാരാബ്ദം വന്ന സമയത്തൊക്കെ ഞാൻ ചിന്തിച്ചിരുന്നു എന്റെ മക്കളുടെ അച്ഛൻ നല്ലതായിരുന്നു എങ്കിൽ എനിക്ക് ഇത്രയും കഷ്ടപ്പാടുകൾ വരില്ല എന്ന് , എന്നാലിപ്പോൾ എനിക്ക് ഇപ്പോൾ എല്ലാം സഹിക്കാനും അതിജീവിക്കാനും സ്വന്തം കാലിൽ നിൽക്കാനും ഉള്ള ശേഷി ഉണ്ടെന്നു താരം പറയുന്നു.

x