പതിനൊന്ന് സർജറികൾ അതിജീവനത്തിന്റെ വലിയൊരു മാതൃകയാണവൾ ; ശരണ്യയുടെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചു സീമ

വളരെ കുറച്ചു കഥാപാത്രങ്ങൾ കൊണ്ട് തന്നെ മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട നടിയായി മാറിയ താരം ആയിരുന്നു ശരണ്യ ശശി. ഒരേ സമയം നായികാ കഥാപാത്രമായും വില്ലത്തി കഥാപാത്രമായും ഒക്കെ മികച്ച പ്രകടനം കാഴ്ച വെച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ച ശരണ്യയെ കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും താരമായി നിൽക്കുബോഴാണ് ക്യാൻസറിന്റെ രൂപത്തിൽ വിധി ശരണ്യയെ വേട്ടയാടുന്നത്. 2012 ലാണ് ശരണ്യക്ക് ബ്രെയിൻ ട്യൂമർ ആണെന്ന് കണ്ടെത്തുന്നത്. ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ ശരണ്യയെ ഹോസ്പിറ്റലിൽ പ്രവേശിച്ചപ്പോഴാണ് ക്യാന്സറാണെന്ന് കണ്ടെത്തിയത്.

ബ്രെയിൻ ട്യൂമർ ആയിരുന്നു ശരണ്യക്ക്. പല തവണയായി പന്ത്രണ്ട് സർജറികൾക്ക് വിധേയ ആകേണ്ടി വന്നിട്ടുണ്ട് ശരണ്യക്ക്. ഒടുവിൽ നടത്തിയ സർജറിയിൽ ആണ് ശരണ്യയുടെ ഒരു വശം തളർന്നു പോകുന്നത്. അതോടെ എല്ലാം അവസാനിച്ചു എന്നാണ് കരുതിയത്. എന്നാൽ ഡിസ്ചാർജ് ആയി ഫിസിയോതെറാപ്പി ഒക്കെ ചെയ്തു ജീവിതത്തിലേക്ക് തിരിച്ചു വരികെ ആണ് വീണ്ടും വളർച്ച ഉണ്ടാകുന്നതും സർജറി വേണ്ടി വരുന്നതും. കഴിഞ്ഞ മാർച്ചിലാണ്‌ ശരണ്യയെ വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയുന്നത്.

ശരണ്യയുടെ അതിജീവന പോരാട്ടങ്ങളിൽ താങ്ങായും തണലായും എന്നും ഒപ്പം നിന്ന നടിയാണ് സീമാ ജി നായർ. ശരണ്യയുടെ ചേച്ചിയമ്മ ആണ് മലയാളികളുടെ പ്രിയ നടിയായ സീമ ജി നായർ. ശരണ്യയെ ഹോപിറ്റലിൽ കൊണ്ട് പോകാനും മറ്റുമൊക്കെ സീമ എന്നും കൂടെ നിന്നിട്ടുണ്ട്. ഇപ്പോഴിതാ ശരണ്യയുടെ പുതിയ വിശേഷങ്ങൾ പങ്കു വെച്ച് എത്തിയിരിക്കുകയാണ് സീമ. തന്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ വഴിയാണ് സീമ ശരണ്യയുടെ പുതിയ വിശേഷങ്ങൾ പങ്കു വെച്ചിരിക്കുന്നതു.

സീമയുടെ വാക്കുകൾ ഇങ്ങനെ
എനിക്ക് ശരണ്യയുടെ വിശേഷങ്ങൾ ചോദിച്ചു ഒരുപാടു മെസ്സേജുകളും ഫോൺ കാലുകളും വരുന്നുണ്ട്. എന്നാൽ തിരക്കുകൾ കാരണമാണ് എനിക്ക് അതിനൊന്നും മറുപടി നല്കാൻ കഴിയാതിരുന്നത്. എല്ലാവര്ക്കും കൂടി മറുപടി നല്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാണ് ഒരു വീഡിയോ ചെയ്യാൻ തീരുമാനിക്കുന്നത്. ഇന്ന് നമ്മുടെ ശരണ്യയെ ഡിസ്ചാർജ് ചെയ്തു. അവൾ ആരോഗ്യ നില വീണ്ടെടുത്ത് സുഖം പ്രാപിച്ചു വരുന്നു, എന്നിരുന്നാലും നമ്മുടെ മുന്നിൽ ഒരുപാട് കടമ്പകൾ കടക്കാൻ ഉണ്ട്. ട്രീറ്റ്മെന്റും ഫിസിയോതെറാപ്പിയും തുടരണം.

ശരണ്യയുടെ ജീവിതത്തെ കുറിച്ച് പറയുകയാണെങ്കിൽ അതിജീവനത്തിന്റെ വലിയൊരു മാതൃക ആണ് ശരണ്യ. പതിനൊന്നു ശസ്ത്രക്രിയകൾ ആണ് അവൾക്ക് നേരിടേണ്ടി വന്നത്. ബ്രെയിൻ ട്യൂമറിന്റെ ഒൻപത് സർജറികളും കഴുത്തിൽ രണ്ടു ശസ്ത്രക്രിയകളും അവൾ നേരിട്ടു. ഇത്രയും സർജറികൾ നേരിടുകയും അതിനെയെല്ലാം ഈ ചെറുപ്രായത്തിൽ അതിജീവിച്ചു മുന്നോട്ട് വരിക, ശെരിക്കും പറഞ്ഞാൽ ദൈവത്തിന്റെ സ്വന്തം കുഞ്ഞായതുകൊണ്ടാകാം അവൾക്കു ഓരോ തവണയും ഇതിനെ അതിജീവിക്കാൻ കഴിഞ്ഞത്. എല്ലാവരും അവൾക്കു വേണ്ടി പ്രാർത്ഥിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് സീമ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

 

x