സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ ഗുരുതരാവസ്ഥയിൽ സഹായമഭ്യർത്ഥിച്ച് സാന്ത്വനത്തിലെ സഹതാരങ്ങൾ

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പര ആയി മാറിയ സീരിയൽ ആണ് സാന്ത്വനം. ഏഷ്യാനെറ്റിലെ തന്നെ സൂപ്പർഹിറ്റ് പരമ്പര ആയിരുന്ന വാനമ്പാടിക്ക് ശേഷം മലയാളികളുടെ പ്രിയ നടി ചിപ്പിയെ പ്രധാന കഥാപാത്രമാക്കി എത്തിയ പരമ്പര ആണ് സാന്ത്വനം. മറ്റുള്ള സീരിയലുകളിൽ നിന്നും വ്യത്യസ്തമായി കഥപറയുന്ന സാന്ത്വനം റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറുകയായിരുന്നു. തമിഴിലെ സൂപ്പർഹിറ്റ് പാരമ്പരയായ പാണ്ഡ്യൻ സ്റ്റോർസിന്റെ റീമേക്ക് ആണ് സാന്ത്വനം.

ഒരു വലിയ കുടുംബത്തിന്റെ കഥ പറയുന്ന സാന്ത്വനം ഒട്ടേറെ താരങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. പരമ്പരയിൽ അഭിനയിക്കുന്ന മിക്ക കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട് എന്ന പ്രത്യേകതയും സാന്ത്വനത്തിനുണ്ട്. അതുകൊണ്ടു തന്നെ സാന്ത്വനത്തിലെ ഓരോ കഥാപാത്രവും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ ആയി മാറിയിട്ടുണ്ട്. ഓരോ പ്രേക്ഷകന്റെയും വീട്ടിലെ ഒരു കുടുംബാംഗത്തെ പോലെയാണ് സാന്ത്വനം വീട്ടിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ കാണുന്നത്. ഇപ്പോഴിതാ സാന്ത്വനം കുടുംബത്തിൽ നിന്നും ഒരു ദുഃഖ വാർത്തയാണ് പുറത്തു വരുന്നത്.

സാന്ത്വനം സീരിയലിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ നടൻ കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ ആണെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. സാന്ത്വനം സീരിയലിലെ തന്നെ പ്രധാന കഥാപാത്രമായ അഞ്ജലിയെ അവതരിപ്പിക്കുന്ന നടി ഗോപികയാണ് കൈലാസ് നാഥിന്റെ അവസ്ഥ സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ആശുപത്രി ചിലവുകൾ താങ്ങാനാകാതെ ബുദ്ധിമുട്ടുകയാണ് അദ്ദേഹത്തിന്റെ കുടുംബമെന്നും അവർ പറയുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ അദ്ദേഹത്തെ സഹായിക്കാൻ കഴിയുന്നവർ സഹായിക്കണമെന്ന് അഭ്യര്ഥിക്കുന്നുമുണ്ട് ഗോപിക. അദ്ദേഹത്തെ സഹായിക്കാനായി ഒരു ബാങ്ക് അകൗണ്ട് ഡീറ്റൈൽസും താരം പങ്കുവെച്ചിട്ടുണ്ട്.

പ്രിയ സുഹൃത്തുക്കളെ, സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസുകളുടെ സഹായം തേടുന്നു.TVM SK ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന, സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിൽ എറണാകുളം Renai Medicity ചികിത്സയിലാണ്. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ് . ലിവർ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും.ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയിൽ ഹാർട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം . ഇപ്പോഴത്തെ അവസ്ഥയിൽ സഹായിക്കുവാൻ കഴിവുള്ളവർ തങ്ങളാൽ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നൽകിയാൽ അതൊരു വലിയ സഹായമായിരിക്കും. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.പ്രതീക്ഷയോടെ അഡ്മിൻ പാനൽ.

Kailasnadh, SBI TVM, Account number..6701573197-0, IFCS.SBIN00706900
മകളുടെ Name: Dhanya Kailas, Ac No : 100068155732, Bank Name : IndusInd Bank, IFSC : INDB0000363, Branch : Tripunithura

x