സാന്ത്വനത്തിലെ പ്രേഷകരുടെ ഇഷ്ട കഥാപാത്രം പിള്ളച്ചേട്ടൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ , പ്രാർത്ഥനയോടെ ആരാധകർ

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പര .. മികച്ച കഥാമുഹൂർത്തങ്ങൾ കൊണ്ടും മികച്ച അഭിനയം കൊണ്ടും സീരിയൽ ഇപ്പോൾ പ്രേക്ഷക പിന്തുണ നേടി റേറ്റിങ്ങിൽ മുൻപന്തിയിലാണ് .. വളരെ ചെറിയ സമയത്തിനുള്ളിലാണ് സാന്ത്വനം പരമ്പര പ്രേഷകരുടെ ഇഷ്ട സീരിയലായി മുന്നേറിയത് .. ഒരു ചെറിയ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളെ അതിന്റെതായ രീതിയിൽ അവതരിപ്പിക്കുന്നതാണ് സാന്ത്വനം പരമ്പരക്ക് ആരാധകർ ഏറുന്നത് .. ബാലന്റെയും ശ്രീദേവിയുടെയും അനിയന്മാരുടെയും ജീവിത കഥയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത് .. ശ്രീദേവി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമ സീരിയൽ നടിയായ ചിപ്പി രഞ്ജിത്താണ് .. സാന്ത്വനം പരമ്പരയിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് ..

 

 

അത്തരത്തിൽ പ്രേഷകരുടെ ഇഷ്ട കഥാപാത്രങ്ങളിൽ ഒരാളാണ് സാന്ത്വനത്തിലെ പിള്ള ചേട്ടനായി എത്തുന്ന കൈലാസ് നാഥ്‌ , ശിവനെയും ഹരിയേയും ബാലനെയും ഒരേപോലെ ശാസിക്കാനും ശിക്ഷിക്കാനും അധികാരമുള്ള കൃഷ്ണ സ്റ്റോഴ്സിലെ പിള്ളച്ചേട്ടൻ പ്രേഷകരുടെ ഇഷ്ട കഥാപാത്രമാണ് .. ഇപ്പോഴിതാ പിള്ളച്ചേട്ടനായി വേഷമിടുന്ന കൈലാസ് നാഥിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ഗുരുതരാണ് എന്നാണ് പുറത്തുവരുന്ന വിവരം .. നോൺ ആൾക്കഹോളിക്‌ ലിവർ സിറോസിസ് മൂലം എറണാകുളം റിനൈ മെഡിസിറ്റി യിൽ ചികിത്സയിലായ താരത്തിന്റെ അവസ്ഥ വളരെ ഗുരുതരമാണ് , ഇന്നലെ ചെറിയ രീതിക്ക് അദ്ദേഹത്തിന് ഹാർട്ട് അറ്റാക്കും സംഭവിച്ചു .. ലിവർ മാറ്റിവെക്കുകയല്ലാതെ മറ്റുവഴികൾ ഇല്ല എന്നണ്‌ ഡോക്ടർ മാർ പറയുന്നത് .. ഇതിനായി നിസ്സാര തുക കൊണ്ട് സാധിക്കില്ല എന്നും ഭാരിച്ച തുക തന്നെ വേണ്ടിവരും .. അതിനായി സുമനസുകളുടെ സഹായം തേടിയുള്ള സാന്ത്വനത്തിലെ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിൻ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ..

 

 

ട്രിവാൻഡ്രം എസ് കെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൈലാസ് നാഥ്‌ ഇപ്പോൾ എറണാകുളം റിനൈ മെഡിസിറ്റി യിൽ ചികിത്സയിലാണ് .. ലിവർ മാറ്റിവെക്കണം എന്നാണ് ഏക പോംവഴി അതിനായി വലിയൊരു തുക തന്നെ വേണ്ടി വരും .. ദിവസേനയുള്ള ചിലവുകൾക്കും മരുന്നിനുമായി നല്ലൊരു തുക തന്നെ വേണ്ടിവരുന്നുണ്ട് , അതിനായി ബുദ്ധിമുട്ടുകയാണ് കുടുംബത്തെ ഇപ്പോൾ .. ഈ അവസ്ഥയിൽ അദ്ദേഹത്തെ സഹായിക്കാൻ തങ്ങളാൽ കഴിയുന്ന വളരെ ചെറിയൊരു തുക തന്നെ നൽകിയാൽ അത് വലിയൊരു സഹായമാകും എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത് …ഒപ്പം അദ്ദേത്തിന്റെ അക്കൗണ്ട് ഡീറ്റെയിൽസ് ഉം ഷെയർ ചെയ്തിട്ടുണ്ട് .. പിള്ളച്ചേട്ടൻ ആരോഗ്യവാനായി തിരികെ വരാനായി പ്രാർത്ഥിക്കുന്നു എന്നാണ് ആരധകർ ഒരേ സ്വരത്തിൽ പറയുന്നത് .. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങുന്ന താരമാണ് കൈലാസ് നാഥ്‌ .. കോവിഡ് വ്യാപനം മൂലം പ്രേഷകരുടെ പ്രിയ പരമ്പര സാന്ത്വനം ഇപ്പോൾ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ് ..

x