ഈ ജീവിതത്തിൽ സ്വന്തം വീട്ടിൽ ഉള്ളവരുടെ ചെറിയ സന്തോഷങ്ങൾ പോലും കാണാൻ കഴിയാത്തിനു മാപ്പ് സങ്കടത്തിൽ നീറി സാന്ത്വനത്തിലെ സേതു

ചുരുങ്ങിയ സമയം കൊണ്ട് മലയാള യുവഹൃദയങ്ങളിലും മുതിർന്നവരുടെ മനസിലും ഒരു പോലെ സ്ഥാനം നേടിയ സീരിയൽ ആണ് സാന്ത്വനം, ഇതിലെ ഓരോ കഥാപാത്രങ്ങളും ഏവർക്കും സുപരിചിതമാണ്, തമിഴ് സീരിയൽ ലോകത്ത് ഹിറ്റ് സീരിയൽ ആയ പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം സീരിയൽ, ഇതിൽ കേന്ദ്ര കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയ നടി ചിപ്പി രഞ്ജിത്ത് ആണ്, ഈ സീരിയലെ നിർമാതാവും ചിപ്പി തന്നെയാണ്

സാന്ത്വനത്തിൽ ചിപ്പിയെ കൂടാതെ വരുന്ന മറ്റു താരങ്ങളാണ് രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, രക്ഷാരാജ്, സജിൻ, ഗോപിക അനിൽ, അച്ചു സുഗന്ത്, ഗിരിജ പ്രേമൻ, ബിജീഷ് അവനൂർ അങ്ങനെ നീണ്ട് പോകുന്നു, ബിജീഷ് അവനൂർ സേതു എന്ന കഥാപാത്രത്തെയാണ് അവതരിപികുനത്, തൻറെ ഓരോ സന്തോഷങ്ങളും വിഷമങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ കൂടി തൻറെ പ്രീയ പ്രേക്ഷകരുമായി പങ്ക് വെക്കാറുണ്ട്, ഇപ്പോൾ താരം പങ്ക് വെച്ച കുറിപ്പാണ് ശ്രദ്ധ ആകര്ഷിക്കുന്നത്, തൻറെ അനിയത്തികുട്ടിയുടെ പിറന്നാളോടിനോട് അനുബന്ധിച്ചാണ് താരം കുറിപ്പ് പങ്ക് വെച്ചത് നടൻ ബിജീഷ് അവനൂറിന്റെ കുറിപ്പ് ഇങ്ങനെ

ഇന്നലെ night കുത്തിയിരുന്ന് കുറച്ചു ഫ്രണ്ട്സ് നു birthday വിഷസ് ഒക്കെ അറിയിച്ചു.കാലത്ത് പതിവ് പോലെ കുളിയൊക്കെ കഴിഞ്ഞു അടുക്കളയിൽ പോയപ്പോൾ അവിടെ തിരക്കിട്ടു ഭക്ഷണം തയ്യാറാക്കുന്ന അനിയത്തിയോട്(അമ്മാവന് വയ്യാത്തത് കൊണ്ട് അമ്മ കുറച്ചു ദിവസങ്ങളായി ഹോസ്പിറ്റലിൽ ആണ്… ഇടയ്ക്കിടെ ഞാനും പോകും. അത് കൊണ്ടും, അച്ഛൻ മരിച്ചിട്ടു കുറച്ചു ദിവസങ്ങൾ മാത്രമായതു കൊണ്ടും… അനിയത്തിയാണ് ഇപ്പോൾ വീട്ടിൽ വന്നു നിന്നു എല്ലാ കാര്യങ്ങളും നോക്കുന്നത്. എന്റെ അമ്മയെ പോലെ തന്നെ നല്ല കൈപ്പുണ്യം ഉള്ള കുക്ക് കൂടിയാണ് അവൾ )

ഭക്ഷണം ആകാൻ നേരം വൈകിയല്ലോ എന്നും പറഞ്ഞു അൽപ്പം ദേഷ്യപ്പെട്ടിട്ടു ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ… അനിയത്തീടെ മകൻ മാനവ് അനിയത്തിയെ birthday വിഷ് ചെയ്യുന്നു.ഇന്ന് പിറന്നാൾ ആണോ നിന്റെ..? എന്ന് അനിയത്തിയോട് ചോദിച്ചപ്പോൾ ഭക്ഷണം തയ്യാറാക്കുന്ന തിരക്കിൽ അവൾ അതെ എന്ന മട്ടിൽ ഒന്ന് ചിരിച്ചും കൊണ്ട് തലയാട്ടി… കണ്ണിലെവിടെയോ മിന്നി മാഞ്ഞ കണ്ണുനീർക്കണം എന്നെ കാണാതെ ഒളിപ്പിച്ചു. തിരക്ക് നടിക്കുന്ന ഈ ജീവിതത്തിൽ സ്വന്തം വീട്ടിൽ ഉള്ളവരുടെ ചെറിയ സന്തോഷങ്ങൾ പോലും കാണാൻ കഴിയാത്തിനു മാപ്പ്. എന്റെ അനിയത്തിക്കുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 😍

x