എൻ്റെ അച്ഛനും അമ്മയും എല്ലാം എൻ്റെ അമ്മ തന്നെയാ ദേവന തൻ്റെ കഥ പ്രേക്ഷകരോട് പറഞ്ഞപ്പോൾ


മലയാളത്തിലെ പ്രശസ്ത മ്യൂസിക്കൽ റിയാലിറ്റി ഷോ ആയ ഫ്ലവേഴ്സ് ചാനലിലെ ടോപ്പ് സിംഗറിൻറെ രണ്ടാം ഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ജഡ്ജസിൻ്റെയും പ്രേക്ഷകരുടേയും ഹൃദയം കവർന്ന മിടുക്കി കുട്ടിയാണ് ദേവന. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നമ്മുടെ വാനമ്പാടി കെഎസ് ചിത്രയുടെ “ചീര പൂവുകൾക്ക് ഉമ്മ കൊടുക്കുന്ന” എന്ന ഗാനം ആലപിച്ചാണ് ദേവന ടോപ് സിംഗറിന്റെ ഫൈനൽ ഓഡിഷനിലൂടെ കടന്നു വരുന്നത്. ഈ ഗാനത്തിലൂടെ ദേവന ടോപ് സിംഗറിലേക്കും മലയാളികളുടെ മനസ്സിലേക്കുമാണ് കടന്നു വന്നത്. ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ ടു’വിൽ ദേവനയുടെ നിഷ്കളങ്കമായ ചിരിയും കുസൃതി നിറഞ്ഞ മറുപടികളും ആരുടേയും മനം കവരുന്നതാണ്.

ഏഴ് വയസ്സു മാത്രം പ്രായമുള്ള ദേവന ശ്രിയ എന്ന ലച്ചുട്ടി കണ്ണൂർ ജില്ലകാരിയാണ്. കണ്ണൂർ ജില്ലയിലെ അഴീക്കോട് അഴീക്കൽ ആണ് താമസം. ഒഡീഷൻ റൗണ്ട് മുതലുള്ള ലച്ചുട്ടിയുടെ പാട്ടുകളും നിഷ്കളങ്കമായ ചിരിയും കുസൃതി നിറഞ്ഞ മറുപടികളും ലച്ചുട്ടിക്ക് അനേകം ആരാധകരെയാണ് സൃഷ്ടിച്ചത്. ലച്ചുട്ടി എപ്പോഴും ചിരിച്ചു കൊണ്ടാണ് ഫ്ലവേഴ്സിലെ വേദിയിൽ നിൽക്കാറ്. ആ ചിരി പാട്ടു പാടാനായി വേദിയിലേക്ക് വരുന്നതു മുതൽ പാട്ട് പാടി ഗ്രേഡ് വാങ്ങി തിരിച്ചു പോകുന്നത് വരെ നമുക്ക് കാണാൻ സാധിക്കും. എന്നാൽ നമ്മൾ ആസ്വദിക്കുന്ന ദേവനയുടെ ചിരിക്കു പിന്നിൽ നമ്മൾ അറിയാതെ പോയ നമ്മളെ ഏവരെയും വേദനിപ്പിക്കുന്ന ഒരു കഥയുണ്ട് .

ഒഡീഷൻ റൗണ്ട് മുതൽ ദേവനയെ നമ്മൾ കാണുമ്പോൾ എപ്പോഴും കൂടെ ഒരാൾ ഉണ്ട്. ദേവയുടെ ഏറ്റവും വലിയ കരുത്തായ അവളുടെ അമ്മ. ലച്ചുട്ടിക്ക് അവളുടെ അമ്മയാണ് ലോകം. ലച്ചൂട്ടിക്ക് അവളുടെ അച്ഛനുമമ്മയും എല്ലാം അവളുടെ അമ്മ തന്നെയാണ്.കഴിഞ്ഞദിവസം ടോപ്സിംഗർ എപ്പിസോഡിൽ ദേവനെയും അമ്മയും കൂടി ചിരിച്ചു കളിച്ച അവരുടെ രസകരമായ ജീവിതം പറഞ്ഞു പോകുന്നതിനിടെ അവർ നേരിട്ട ദുരന്തത്തെ പറ്റിയും സംസാരിച്ചു. ദേവനയുടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളിലൊന്നാണ് ദേവനയുടെ അമ്മ അവിടെ പങ്കുവെച്ചത് .ദേവനയ്ക്ക് 5 മാസം മാത്രം പ്രായമുള്ളപ്പോൾ ദേവനയുടെ അച്ഛൻ ഒരു അപകടത്തിൽ മരിച്ചു .അതിനുശേഷം ദേവനയേയും കൊണ്ട് എങ്ങനെ ജീവിക്കും എന്നറിയാതെ പകച്ചു നിന്നു പോയ ഒരു അമ്മയുടെ കഥ. ആ അപകടത്തിൽ നിന്നും ഉണ്ടായ വേദനയിലാണ് ഇത്രയും കാലം ആ അമ്മയും മകളും ജീവിച്ചത്.

തനിക്ക് അച്ഛനും അമ്മയും ഒക്കെ അമ്മയാണ് എന്ന് ലച്ചൂട്ടി പറയുന്നത് കണ്ണീരോടെ അല്ലാതെ കേൾക്കാൻ ആവില്ല. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് എല്ലാ പരിപാടികൾക്കും ലച്ചുവിനേയും കൊണ്ട് അമ്മ പോകാറുള്ളത് .ദേവനയുടെ വേദനാജനകമായ കഥ ജഡ്ജസിനെയും പ്രേക്ഷകരെയും കണ്ണീരിലാഴ്ത്തി.ടോപ് സിംഗറിലെ ജഡ്ജസിൽ ഒരാളായ ദീപക് ദേവ് ഏത് പരിപാടിക്ക് പോയാലും ദേവനക്ക് ആവശ്യമായ മുഴുവൻ കോസ്റ്റ്യൂമും താൻ സ്പോൺസർ ചെയ്യുന്നു എന്ന് പറഞ്ഞത് ഏറെ സന്തോഷത്തോടെയാണ് ദേവനയുടെ അമ്മയോടൊപ്പം പ്രേക്ഷകരും സ്വീകരിച്ചത്.

x