ഡെയ്‌ന്റെയും മീനാക്ഷിയുടേയും പ്രണയവും കല്യാണവും അടിച്ചു പിരിയലും ഇനിയിപ്പോൾ കല്യാണ പന്തൽ കൂടിയേ ഇടാൻ ഉള്ളൂ

മലയാള ടെലി വിഷൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടി ആയി മാറിയ പരിപാടി ആണ് ഉടൻ പണം. സ്ഥിരം ടെലിവിഷൻ പരിപാടികളിൽ നിന്നും വ്യത്യസ്തമായി എത്തിയ ഉടൻ പണം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളെ കയ്യിലെടുത്തു വമ്പൻ വിജയമായി മാറുകയായിരുന്നു. ആദ്യ രണ്ട് സീസണുകളും ഗംഭീര വിജയമായതിനെ തുടർന്ന് മൂന്നാമത്തെ സീസണിലേക്ക് ഉടൻപണം കടന്നെങ്കിലും പരിപാടിയുടെ പ്രേക്ഷക പിന്തുണയിൽ ഒരു കുറവും സംഭവിച്ചിട്ടില്ല. അതിൽ ഒരു പ്രധാന പങ്ക് അതിലെ അവതാരകർക്കുണ്ട്.

ഉടൻ പണത്തിന്റെ മൂന്നാമതെ സീസണിൽ അവതാരരകരായി എത്തിയ താരജോഡികൾ ആയിരുന്നു ഡെയ്‌നും മീനാക്ഷിയും. ഇവരുടെ നർമ്മം കലർന്ന അവതരണ ശൈലിയും സിനിമാ കഥാപാത്രങ്ങളുടെ വേഷപ്പകർച്ചകളും പ്രേക്ഷകരെ ഒട്ടും ബോർ അടിപ്പിക്കാതെ കൊണ്ട് പോകാൻ ഈ ജോഡികൾക്കായി. കെട്ടിലും മട്ടിലും ഒരുപാട് മാറ്റങ്ങൾ വരുത്തി എത്തിയ ഉടൻ പണത്തിന്റെ മൂന്നാമതെ സീസണും അതോടെ വൻ വിജയമായി മാറുകയായിരുന്നു. അതോടെ പ്രേക്ഷകരുടെ ഇഷ്ട്ട താര ജോഡികളായി ഡെയ്‌നും മീനാക്ഷിയും മാറുകയും ചെയ്തു.

ഇപ്പോൾ ഈ താരജോഡികളുടെ പ്രണയ വിശേഷങ്ങൾ ആണ് സോഷ്യൽ ലോകത്തു എങ്ങും ചർച്ച ആകുന്നതു. വനിതാ മാഗസിൻ നടത്തിയ ഡെയ്‌ൻ – മീനാക്ഷി താര ജോഡികളുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. വനിതാ മാഗസിന്റെ കവർ ഫോട്ടോക്ക് വേണ്ടിയായിരുന്നു ഈ ഫോട്ടോ ഷൂട്ട് നടത്തിയത്. സ്റ്റൈലിഷായി ഡെവിനും ഗ്ലാമർ ലുക്കിൽ മീനാക്ഷിയും എത്തിയതോടെ ഫോട്ടോ ഷൂട്ട് വൈറലായി മാറുക ആയിരുന്നു. ഫോട്ടോ ഷൂട്ടിന്റെ വീഡിയോയും ഫോട്ടോയും ഒക്കെ ആരാധകർ ആഘോഷമാക്കി.

ഇപ്പോൾ അവതാരക ജോഡികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികളാണ് ഡെയ്‌നും മീനാക്ഷിയും. പ്രേക്ഷകർ സ്നേഹത്തോടെ ഡിഡി എന്നും മീനു എന്നുമാണ് ഇവരെ വിളിക്കുന്നത്. ഇരുവരും പ്രണയത്തിലാണോ എന്ന ചോദ്യം പലപ്പോഴും വന്നിട്ടുണ്ടെങ്കിലും അങ്ങനെയൊന്നുമില്ല എന്നായിരുന്നു മറുപടി. എന്നാൽ ഇരുവരും ഇഴുകി ചേർന്നുള്ള ഫോട്ടോഷൂട്ട് വൈറൽ ആയതോടെ ആരാധകരുടെ സംശയം വീണ്ടും ഉടലെടുത്തു. ഫോട്ടോഷൂട്ടിൽ ഒരു പ്രണയ ജോഡികളെ പോലെ ഇഴുകി ചേർന്നാണ് ഇരുവരെയും കാണപ്പെടുന്നത്. അതു കൊണ്ട് തന്നെ ആരാധകർ വീണ്ടും പ്രണയത്തിലാണോ എന്ന ചോദ്യവുമായി എത്തുകയായിരുന്നു.

എന്നാൽ അതിനു മറുപടിയുമായി ഡെയിനും മീനാക്ഷിയും തന്നെ എത്തിയിരിക്കുകയാണ് ഇപ്പോൾ. തങ്ങളുടെ പ്രണയ വാർത്തകളും കല്യാണ വാർത്തകളും ഒക്കെ കാണാറുണ്ടെന്നും ഇനിയിപ്പോൾ കല്യാണ പന്തൽ കൂടിയേ ഇടാൻ ഉള്ളൂ എന്ന് മീനാക്ഷി പറഞ്ഞപ്പോൾ , മീനാക്ഷിയുടെ മിക്ക സുഹൃത്തുക്കളും ആൺകുട്ടികൾ ആണെന്നും അതുകൊണ്ടു മീനാക്ഷിയുയമായി ഇടപെടുമ്പോൾ ഒരു സുഹൃത്തായേ തോന്നൂ എന്ന് ഡെയിൻ പറഞ്ഞു. അതുകൂടാതെ തന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിക്ക് കുറച്ചു കൂടി സൗന്ദര്യം വേണം എന്നൊരു ഡയലോഗ് ഡെയിൻ അടിച്ചതും പിന്നേ നിന്നെ കെട്ടാൻ ഐശ്വര്യ റായ് വരും എന്ന മറുപടി മീനാക്ഷിയുടെ വക കിട്ടിയതും ഒരുമിച്ചായിരുന്നു.

x