ആ ബന്ധങ്ങൾ ഒന്നും മുന്നോട്ട് കൊണ്ടുപോകാനായില്ല വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞു ചന്ദ്ര ലക്ഷ്മൺ

സിനിമയിലൂടെ അഭിനയ രംഗത്ത് കടന്നു വരുകയും പിന്നീട് സീരിയലിൽ തിളങ്ങുകയും ചെയ്ത ഒരുപാട് പേരെ നമുക്കറിയാം. അങ്ങനെ ബിഗ് സ്‌ക്രീൻ വഴി മിനി സ്‌ക്രീനിൽ എത്തിയ നടിയാണ് ചന്ദ്ര ലക്ഷ്മൺ. 2002 ൽ പൃഥ്വി രാജ് നായകനായ സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലൂടെ ആണ് ചന്ദ്ര ലക്ഷ്മൺ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ചിത്രത്തിൽ ചന്ദ്ര ലക്ഷ്മണിന്റെ കഥാ പാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

അതിനു ശേഷം ഒട്ടനവധി സിനിമയിലും സീരിയലുകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച നടി പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റുകയായിരുന്നു. എന്നാൽ സിനിമയേക്കാൾ ചന്ദ്ര ലക്ഷ്മണ് ശ്രദ്ധിക്കപ്പെട്ടത് സീരിയൽ കഥാപാത്രങ്ങളിലൂടെ ആയിരുന്നു. സ്വന്തം എന്ന പരമ്പരയിലെ സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷക മനസ്സിൽ തങ്ങി നിൽപ്പുണ്ട്. കുറച്ചു നാളായി നടി അഭിനയ രംഗത്തു നിന്നും വിട്ട് നിൽക്കുക ആയിരുന്നെങ്കിലും ഇപ്പോൾ സ്വന്തം സുജാത എന്ന പരമ്പരയിൽ സുജാത എന്ന കഥാപാത്രമായി തിരിച്ചു വന്നിരിക്കുകയാണ്.

സൂര്യ ടിവിയിലെ സ്വന്തം സുജാത എന്ന പരമ്പരയിൽ സുജാത എന്ന കഥാപാത്രമായി ടൈറ്റിൽ റോളിൽ മികച്ച തിരിച്ചുവരവാണ് നടി നടത്തിയത്. താരം തിരിച്ചു വന്നതോടെ അവിവാഹിത ആയ താരത്തിന്റെ വിവാഹ വാർത്തകളും പ്രചരിച്ചു തുടങ്ങിയിരുന്നു. ഇപ്പോൾ തന്റെ വിവാഹ വാർത്തകളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി . ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് നടി തന്റെ വിവാഹത്തെ കുറിച്ചും വാർത്തകളെ കുറിച്ചും പ്രതികരിച്ചത്. വിവാഹിത ആകാൻ പോകുന്നു എന്ന വാർത്ത കേട്ട് താൻ മടുത്തെന്നും തന്റെ വിവാഹം കഴിഞ്ഞിട്ടില്ല എന്നും നടി പറഞ്ഞു.

ഏതോ ഒരു മാധ്യമം വിവാഹം കഴിഞ്ഞു താൻ അമേരിക്കയിൽ സെറ്റിൽ ആണെന്നും വരെ വാർത്ത നൽകിയിരുന്നു. ഇത് കണ്ട് താനും കുടുംബാങ്ങളും ഒരുപാട് ചിരിച്ചു എന്നും നടി പറയുന്നു. ഇത്രയും നാൾ വിവാഹം കഴിക്കാതെ ഇരുന്നത്‌ പ്രേമ നൈരാശ്യം കാരണം അല്ലെന്നും വിവാഹം എന്നത് എടുത്തു ചാടി ചെയ്യേണ്ട ഒന്നല്ലെന്നും ചന്ദ്ര ലക്ഷ്മൺ വ്യക്തമാക്കി. തനിക്ക് പ്രേമം ഉണ്ടായിട്ടുണ്ടെന്നും അടുത്ത സുഹൃത്തുക്കളുമായി തന്നെ പ്രണയത്തിൽ ആയിട്ടുണ്ടെന്നും ചന്ദ്ര പറയുന്നു. എന്നാൽ പിന്നെ ശെരിയാകില്ല എന്ന് തോന്നി അതിൽ നിന്നും പിന്മാറുക ആയിരുന്നു എന്നും നടി പറഞ്ഞു.

കൊറോണയും പിന്നാലെ എത്തിയ ലോക്ക് ഡൗണും കാരണം പ്രതിസന്ധിയിലായ സീരിയൽ മേഖല ഇപ്പോൾ തിരിച്ചു വരവിന്റെ പാതയിലാണ്. ഒരുപാടു പുതിയ സീരിയലുകൾ ആണ് അതിനു ശേഷം റിലീസ് ആയതു. അതിൽ മികച്ച അഭിപ്രായം നേടിയ പരമ്പര ആണ് സ്വന്തം സുജാത. സുജാതയായി ചന്ദ്ര ലക്ഷ്മണും പ്രകാശൻ ആയി കിഷോർ സത്യവും ആണ് എത്തുന്നത്.

x