
രണ്ടാം മാസത്തിലേ കുഞ്ഞു നിള ഡാൻസ് തുടങ്ങി : അമ്മയുടെ അല്ലേ മകൾ എന്ന് സോഷ്യൽ മീഡിയ നിളയുടെ ഡാൻസ് വീഡിയോ വൈറലാകുന്നു
സോഷ്യൽ മീഡിയയിലെ സൂപ്പർ സ്റ്റാർ എന്ന് വേണമെങ്കിൽ പേർളി മാണിയെ നമുക്ക് വിളിക്കാം. കാരണം അത്രകണ്ട് ആരാധക പിന്തുണയാണ് പേർളി മാണിക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. അവതരികയായായിരുന്നു പേർളി മാണി ആദ്യമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയതോടെയാണ് പേർളിയെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങുന്നത്. പിന്നീട് ബിഗ് സ്‌ക്രീനിലേക്കും ചേക്കേറിയ പേർളിയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും മിന്നും താരമായി പേർളി മാറാൻ അധിക നാൾ വേണ്ടി വന്നില്ല.

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസിൽ എത്തിയതോടെയാണ് പേർളിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ബിഗ്‌ബോസിലെ മികച്ച മത്സരാർത്ഥി ആയിരുന്ന പേർളിയെ മലയാളി പ്രേക്ഷകർ നെഞ്ചോടു ചേർത്തത് അപ്പോഴാണ്. ബിഗ്‌ബോസ് ഹൗസിൽ വെച്ച് മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷുമായി പേർളി പ്രണയത്തിലാവുകയും ബിഗ്‌ബോസ് അവസാനിച്ച ശേഷം ഇരുവരും വിവാഹം ചെയ്യുകയും ചെയ്തു. ബിഗ്‌ബോസ് ഹൗസ് വിട്ടിട്ടും പേര്ളിയുടെ ആരാധക പിന്തുണയിൽ ഒട്ടും കുറവ് വന്നില്ല.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ പേർളിക്ക് മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. പേര്ളിയുടെയും ശ്രീനിഷിന്റെയും പ്രണയവും വിവാഹവും ഒക്കെ ആരാധകർ വലിയ ആഘോഷമാക്കിയിരുന്നു. പേർളി ഗർഭിണിയായ വാർത്ത വന്നപ്പോഴും വലിയ ആഘോഷത്തോടെയാണ് ആരാധകർ ആ വാർത്ത ഏറ്റെടുത്തത്. ഒരുപക്ഷെ സോഷ്യൽ മീഡിയ ഇത്രയും ആഘോഷിച്ച മറ്റൊരു ഗർഭകാലം ഉണ്ടായിട്ടില്ല എന്ന് വേണം കരുതാൻ. ഗര്ഭകാലത്തിന്റെ ഓരോ അവസ്ഥയിലും പേർളി പങ്കുവെച്ച ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ ലോകത്തു വൈറലായി മാറിയിരുന്നു.

കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു പേർളി മാണി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. സോഷ്യൽ മീഡിയയിലെങ്ങും ആഘോഷമായിരുന്നു ആ ദിവസം. ഏറ്റവും ഒടുവിൽ ബന്ധുക്കളുടെ എതിർപ്പുകൾ വകവെക്കാതെ പേർളി തന്റെ കുഞ്ഞിന്റെ ചിത്രം പങ്കു വെക്കുകയും ചെയ്തിരുന്നു. ആ ചിത്രങ്ങൾ സോഷ്യൽ ലോകത്തു വൈറൽ ആയി മാറിയത് മിനിട്ടുകൾക്കകം ആയിരുന്നു. പിന്നീട് കുഞ്ഞിന്റെ വളർച്ചയുടെ ഓരോ നിമിഷവും പേർളി പങ്കുവെക്കുമ്പോൾ വലിയ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. പേർളിയെയും കുഞ്ഞിനേയും തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ഇപ്പോൾ മലയാളികൾ കാണുന്നത്.

ഇപ്പോഴിതാ പേർളിയുടെ മകൾ കുഞ്ഞു നിളയുടെ ഡാൻസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പേര്ളിയുടെ സഹോദരിയായ റേച്ചൽ മാണിയാണ് കുഞ്ഞു നിളയുടെ ഡാൻസ് വീഡിയോ പങ്കുവെച്ചത്. കുഞ്ഞു നിളയുമായി റേച്ചൽ ഡാൻസ് കളിക്കുമ്പോൾ തന്നെക്കൊണ്ട് പറ്റുന്ന തരത്തിൽ അവളും ഡാൻസ് കളിക്കുന്നത് വിഡിയോയിൽ കാണാം. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ ലോകത്തു വൈറൽ ആയി മാറുന്നത്.