
ജന്മദിനത്തിൽ സീതാകല്യാണത്തിലെ രാജേശ്വരി ദേവിക്ക് സർപ്രൈസ് നൽകി സഹതാരങ്ങൾ ; വിഡിയോയും ചിത്രങ്ങളും വൈറൽ
ചന്ദനമഴയിലെ ഊർമിള ദേവിയെ അറിയാത്ത മലയാളി കുടുംബസദസ്സുകൾ കാണില്ല. കാരണം ചന്ദനമഴ എന്ന സീരിയലിലൂടെ ഊർമ്മിള ഉണ്ടാക്കിയ ഓളം ഒന്നും അത്ര പെട്ടെന്നൊന്നും മിനിസ്ക്രീൻ പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല. വലിയ പൊട്ടും, വ്യത്യസ്തത നിറഞ്ഞ പട്ട് സാരികളും ആഭരണങ്ങളും അണിഞ്ഞ് മലയാളികളുടെ കുടുംബസദസ്സുകളിൽ സ്ഥിര അതിഥിയായിരുന്നു ഊർമിള ദേവി എന്ന വമ്പൻ വേഷം കൈകാര്യം ചെയ്ത രൂപശ്രീ. ഇപ്പോൾ തിളങ്ങുന്നത് ഏഷ്യാനെറ്റിലെ തന്നെ സീതാകല്യാണം സീരിയലിലെ വില്ലത്തി അമ്മായിഅമ്മ ആയിട്ടാണ്. സഹ നടിയായും, വില്ലത്തിയായും, സ്വഭാവ നടിയായും, തുടങ്ങി നായികാ കഥാപാത്രങ്ങൾ വരെ സ്വതസിദ്ധമായ തന്റെ അഭിനയ ശൈലി കൊണ്ട് വരുതിയിൽ ആക്കിയതാണ് രൂപശ്രീ.

മലയാളം മിനിസ്ക്രീനിലെ തമിഴ് സാന്നിധ്യം കൂടിയാണ് ഈ നായിക.മലയാളത്തിൽ കൂടുതലും അമ്മ വേഷങ്ങളാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ഒരു സീരിയൽ താരം മാത്രം അല്ല താരം ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടി കൂടിയാണ് . 1976il തമിഴ്നാട്ടിലെ ചെന്നൈയിലാണ് രൂപശ്രീ ജനിച്ചത്. രൂപശ്രീ തന്റെ പതിമൂന്നാമത്തെ വയസ്സിൽ അഭിനയ രംഗത്തേയ്ക്ക് കടന്നു വരികയായിരുന്നു. 1992-ൽ ഐ വി ശശി സംവിധാനം ചെയ്ത് മുകേഷ്, മനോജ് കെ ജയൻ എന്നിവർ നായകരായ കള്ളനും പോലീസും എന്ന സിനിമയിലൂടെയായിരുന്നു രൂപശ്രീയുടെ മലയാള സിനിമയിലെ തുടക്കം. പിന്നീട് ആ വർഷം തന്നെ “എങ്ക വീട് വേലൻ “എന്ന തമിഴ് സിനിമയിലും രൂപശ്രീ അഭിനയിച്ചു. “മിലിറ്ററി മാവ “എന്ന സിനിമയിലൂടെയായിരുന്നു കന്നഡ സിനിമയിലേയ്ക്കുള്ള താര ത്തിന്റെ പ്രവേശം.

നായികയായി ചില ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും സപ്പോർട്ടിംഗ് റോളുകളിലായിരുന്നു രൂപശ്രീ കൂടുതൽ അഭിനയച്ചത്. മൂന്ന് മലയാള സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തമിഴ്, കന്നഡ ഭാഷകളിലായി ഇരുപതിലധികം ചിത്രങ്ങളിലാണ് രൂപശ്രീ അഭിനയിച്ചിട്ടുള്ളത്. അഭിനേത്രി മാത്രമല്ല താരം നല്ലൊരു നർത്തകി കൂടിയാണ്. നാല് സഹോദരിമാരാണ് രൂപശ്രീക്കുള്ളത്. മലയാളത്തിനൊപ്പം തമിഴ് സീരിയലുകളിലും സജീവമാണ് താരം. മാത്രമല്ല ഫ്ലവേഴ്സ് ടിവിയിലെ റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിട്ടുണ്ട്. തമിഴ് ആരാധകരെ കാൾ താരത്തിനുള്ളത് മലയാളി ആരാധകരാണ്, അത്രയേറെ ആരാധകരെ സൃഷ്ടിച്ചു കൊടുത്ത പരമ്പര ഏഷ്യാനെറ്റിലെ ടെലിവിഷൻ റേറ്റിംഗ് പോയിന്റ്ഇൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചന്ദനമഴ തന്നെയാണ്.

വിവാഹശേഷം അഭിനയം രംഗം വിട്ട രൂപശ്രീ പിന്നെ തമിഴ് മലയാളം സീരിയലുകളിലൂടെയാണ് വീണ്ടും രംഗപ്രവേശനം ചെയ്തത്. ഇദയനായകൻ, എല്ലാമെ എൻ രാസാതൻ, ഗംഗൈ കരൈ പാട്ട് എന്നീ ചിത്രങ്ങളിലാണ് താരം നായികയായത് . ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത് ഏഷ്യാനെറ്റിലെ സീതാ കല്യാണം എന്ന പരമ്പരയിലെ വില്ലത്തിയായ അമ്മായിയമ്മ ആയിട്ടാണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് രൂപശ്രീ, ഷൂട്ടിംഗ് വിശേഷങ്ങളും കുടുംബവിശേഷങ്ങൾ ക്കും ഒപ്പം താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്, അത്തരം ഒരു വിശേഷമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയുമാണ് താരം പങ്കുവെച്ചത്, ഇത്തവണ രണ്ട് ആഘോഷമായിരുന്നു രൂപശ്രീക്ക് ഉണ്ടായിരുന്നത്. ഒന്ന് ലൊക്കേഷനിൽ വെച്ച് സഹതാരങ്ങൾ നൽകിയ സർപ്രൈസ് സെലിബ്രേഷനും പിന്നീട് വീട്ടിൽ വെച്ച് കുടുംബവുമൊത്തുള്ള ആഘോഷവും. ഇതിന്റെ ചിത്രങ്ങളാണ് താരം പങ്കു വെച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ അടിക്കുറിപ്പ് താരം തന്നെ ആശംസിച്ച എല്ലാവർക്കും അവരുടെ വിലപ്പെട്ട സമയത്തിനും നന്ദി പറയുകയാണ്, മാത്രമല്ല, ചന്ദനമഴ സീരിയൽ അഭിനയിച്ച വർഷ എന്ന കഥാപാത്രം കൈകാര്യം ചെയ്തത് ശാലുവിനെയും, സീതാകല്യാണം എന്ന സീരിയലിൽ സീതയുടെ വേഷം കൈകാര്യം ചെയ്യുന്ന ധന്യാമേരി വർഗീസിനെയും താരം മെൻഷൻ ചെയ്തിട്ടുണ്ട്.