തലച്ചോറിനുള്ളിൽ ട്യൂമർ സർജറി നടക്കില്ല ; കടമറ്റത്ത് കത്തനാരായി നമ്മളെ വിസ്മയിപ്പിച്ച നടൻ പ്രകാശ് പോൾ

പ്രകാശ് പോൾ പ്രമുഖനായ ഒരു നടൻ ആണെന്ന് പറഞ്ഞാൽ ഒരു പക്ഷേ മലയാളികൾക്ക് ഒന്നുകൂടി ചിന്തിക്കേണ്ടിയിരിക്കും, എന്നാൽ കടമുറ്റത്ത് കത്തനാർ എന്നു പറഞ്ഞാൽ ഞൊടിയിടയിൽ കേരളക്കര മുഴുവൻ തങ്ങളുടെ കത്തനാരച്ചനെ സ്നേഹംകൊണ്ട് വാരിപ്പുണരും. മലയാളി കുടുംബസദസ്സുകളിൽ കടമുറ്റത്ത് കത്തനാർ എന്ന കഥാപാത്രത്തെ അഭിനയിച്ച് അനശ്വരമാക്കിയ നടനാണ് പ്രകാശ് പോൾ. നടനല്ല ജീവിക്കുകയായിരുന്നു കടമറ്റത്തച്ചൻ ആയി. മലയാളത്തിലെ എക്കാലത്തെയും മികച്ച സീരിയലുകളിൽ ഒന്നാണ് രണ്ടായിരത്തി നാലിൽ പുറത്തിറങ്ങിയ ഏഷ്യാനെറ്റിലെ ഹൊറർ പരമ്പരയായ കടമറ്റത്തു കത്തനാർ. ഭൂതപ്രേതപിശാചുക്കളെ മന്ത്രസിദ്ധികൊണ്ടു കീഴടക്കുന്ന കത്തനാരച്ചനെ അവതരിപ്പിച്ചതിലൂടെ പ്രകാശ് പോൾ പ്രശസ്തനായി.

സംപ്രേഷണം ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ പരമ്പരയുടെ റേറ്റിംഗ് കുത്തനെ ഉയർന്നു. ഏഷ്യാനെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റു പരമ്പരകളിലൊന്നായി ഇതുമാറി. കത്തനാരുടെ ദിവ്യത്വത്തിൽ ആകൃഷ്ടരായ മലയാളി ആരാധകർ പ്രകാശ് പോളിനെ കാണുവാനും സ്പർശിക്കുവാനും തിരക്കുകൂട്ടി. സീരിയലിൽ അദ്ദേഹം കാണിക്കുന്ന അത്ഭുതങ്ങൾ ജീവിതത്തിലും കാണിക്കുമെന്നായിരുന്നു പലരുടെയും ധാരണ. എന്നാൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഈ പരമ്പര മലങ്കര ഓർത്തഡോക്സ് പള്ളിയിലെ അംഗങ്ങൾ എതിർത്തത് കൊണ്ട് പിന്നീട് നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ ഇതിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ജയ്ഹിന്ദ് ലും സൂര്യ ടിവിയിലും സംപ്രേഷണത്തിന് എത്തി. അദ്ദേഹം കടമറ്റത്ത് കത്തനാർ ആയി മാത്രമല്ല, നിരവധി ടെലിഫിലിമുകളിൽ യേശുക്രിസ്തുവായും അഭിനയിച്ചിട്ടുണ്ട്. ഷാജിയെമ്മിന്റെ നക്ഷത്രങ്ങൾ,ശമനതാളം എന്നീ പരമ്പരകളിലും സൂര്യാ ടി.വി.യുടെ മോണിംഗ് പ്രോഗ്രാമിന്റെ കോഡിനേറ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ ഒന്നും അധികം സജീവമല്ലാതിരുന്ന ഇദ്ദേഹം ഇപ്പോൾ ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ തുറന്നു പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. തന്റെ ആരോഗ്യസ്ഥിതിയെ പറ്റിയാണ് പ്രകാശ് തുറന്നു പറയുന്നത്. 2016ഇൽ അദ്ദേഹത്തിന് വന്ന ഒരു പല്ലുവേദനയും, പിന്നീട് വന്ന സ്ട്രോക്കിനെയും തുടർന്നാണ് അദ്ദേഹം തന്റെ ആരോഗ്യസ്ഥിതിയെ പറ്റി അറിയുന്നത്.തുടർന്ന് ചെയ്ത സ്കാനിങ്ങിൽ ഉം മറ്റ് ടെസ്റ്റിലും ആണ് തനിക്ക് തലച്ചോറിൽ ട്യൂമർ ആണെന്ന് അറിഞ്ഞത്. അതും,തലച്ചോറിന്‍റെ ഉള്ളിൽ താഴെയായിട്ടായിരുന്നു ട്യൂമർ അതു കൊണ്ടു തന്നെ ഇത് സര്‍ജറി ചെയ്യാൻ അത്ര എളുപ്പമല്ല, കഴുത്തു വഴി ഡ്രിൽ ചെയ്ത് ചെയ്യേണ്ടി വരുമെന്ന് ആണ് ഡോക്ടർ പറയുന്നത്. തേങ്ങാപിണ്ണാക്ക് പോലെയാണ് ട്യൂമർ തലയിലുണ്ടായിരുന്നതെന്ന് ഡോക്ടര്‍ അദ്ദേഹത്തോട് പറഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

അദ്ദേഹം പിന്നീട് ആര്‍സിസിയിൽ അഞ്ചാറ് ദിവസം ഒബ്സര്‍വേഷനിൽ കഴിഞ്ഞതിനുശേഷം ഡിസ്ചാർജ് വാങ്ങി വീട്ടിൽ പോവുകയായിരുന്നു. തുടർന്നുള്ള സർജറി ക്കോ, ട്രീറ്റ്മെന്റ് നോ അദ്ദേഹത്തിന് താൽപര്യവുമില്ല ഇതുവരെ ഒന്നും ചെയ്തിട്ടുമില്ല എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഭാര്യയും മക്കളും നിർബന്ധിക്കുന്നുണ്ടെങ്കിൽ പോലും താൻ ഇത് ചെയ്യാൻ തയ്യാറല്ല എന്നാണ് താരം പറയുന്നത്. ഇടയ്ക്ക് സംസാരിക്കാൻ ബുദ്ധിമുട്ടും ചില പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും താൻ അത് ഗൗനിക്കാറില്ല, ഒന്നുകിൽ മരിക്കും അല്ലെങ്കിൽ അതിജീവിക്കും, തനിക്ക് തന്നിൽ തന്നെയാണ് വിശ്വാസം എന്നും അദ്ദേഹം പറയുന്നു.അദ്ദേഹത്തിന്റെ വാക്കുകളിൽ ശുഭാപ്തി വിശ്വാസവും, ആത്മധൈര്യവും നിഴലിച്ചു നിൽക്കുകയാണ്. മാത്രമല്ല കത്തനാര് ആയി വീണ്ടും രംഗത്തെത്താൻ അദ്ദേഹം ഒരുങ്ങുകയാണെന്നും വെളിപ്പെടുത്തി.

x