നടി ബീന ആന്റണി തൻറെ ജീവിതത്തിൽ അനുഭവിച്ച കഷ്ടതകൾ

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഏവർകും സുപരിചിതമായ താരമാണ് നടി ബീനാ ആന്റണി, എന്നാൽ സഹനടിയായിട്ടാണ് സിനിമകളിലും സീരിയലുകളിലും താരം കൂടുതൽ അഭിനയിച്ചിട്ടുള്ളത്, ബീന ആന്റണി വിവാഹം കഴിച്ചിരിക്കുന്നത് പ്രശസ്‌ത സീരിയൽ താരം മനോജ് നായരെയാണ്, ഇരുവർക്കും ഒരു മകൻ കൂടി ഒണ്ട് ആരോമല്‍ എന്നാണ് മകൻറെ പേര്, തൻറെ സോഷ്യൽ മീഡിയ വഴി മകൻറെ ചിത്രങ്ങളും വീഡിയോകളും ഇരുവരും പങ്ക് വെക്കാറുണ്ട്

മനോജുമായി വിവാഹം കഴിഞ്ഞു ഒന്നര വർഷത്തിന് ശേഷമായിരുന്നു ബീന ആന്റണി ആദ്യം ഗർഭിണി ആകുന്നത്, എന്നാൽ ഒന്നര മാസം ആയപ്പോൾ അച്ഛന്റെ മരണ വർത്തയറിഞ്ഞു ബീന ആന്റണി തളർന്ന് പോവുകയായിരുന്നു, ആ സംഭവത്തോടെ അബോർഷൻ സംഭവിക്കുകയുമായിരുന്നു, ആ സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് ആരോമല്‍ എന്ന മകൻ ജനിക്കുന്നത്, മനോജിനെ വിവാഹം കഴിക്കുന്നത് മുംബ് ബീന ആന്റണിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു, നീണ്ട എട്ടു വർഷത്തെ പ്രണയമായിരുന്നു

ആ വ്യക്തിയുമായി വിവാഹം കഴിക്കാം എന്ന ഉദ്ദേശത്തോടെയായിരുന്നു ഇരുവരും പ്രണയിച്ചത് തന്നെ, എന്നാൽ ആ വ്യക്തി നടി ബീന ആന്റണിയെ യഥാർത്ഥത്തിൽ ചതിക്കുകയായിരുന്നു, അദ്ദേഹം ഇതിന് മുംബ് മറ്റൊരു വിവാഹം കഴിച്ചിരുന്നു അതിൽ ഒരു ഭാര്യയും മക്കളും ഉണ്ട് എന്ന വിവരം ബീന ആന്റണി വൈകിയാണ് അറിയുന്നത് തന്നെ, ഇതെല്ലാം അറിയിച്ചത് നടൻ കൃഷ്‌ണ കുമാർ ആയിരുന്നു, അവിടെയും തളർന്ന് പോയ ബീന ആൻറണി തിരിച്ച് ജീവിതത്തിലേക്ക് വരാൻ നല്ല സമയം എടുത്ത് എന്ന് തന്നെ പറയാം, ഇതിന് ശേഷമാണ് മനോജിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും

Articles You May Like

x