
സാന്ത്വനം ടീമിനൊപ്പം ഷഫ്നയുടേയും സജിൻറെയും ഏഴാം വിവാഹ വാർഷിക ആഘോഷ ചിത്രങ്ങൾ വൈറലാകുന്നു

സ്വാന്തനം ടീമിനൊപ്പം ഷഫ്നയുടെയും സജിൻറെയും ഏഴാം വിവാഹ വാർഷിക ആഘോഷം. പ്ലസ് ടു എന്ന മലയാള ചിത്രത്തിലൂടെ നായികയായി കടന്നുവന്ന താരമാണ് ഷഫ്ന. ബാലതാരമായിട്ടാണ് ഷഫ്ന സിനിമാ രംഗത്തേക്ക് എത്തുന്നത്. ശ്രീനിവാസൻ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെയാണ് ഷഫ്ന ബാലതാരമായി കടന്നു വരുന്നത്. മൂന്ന് ചിത്രങ്ങളിൽ ബാലതാരമായ ഷഫ്ന പിന്നീട് കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.
ആഗതൻ ഇന്ത്യൻപ്രണയകഥ ലോക്പാൽ എന്നിങ്ങനെ ഇരുപതോളം ചിത്രത്തിൽ ഷഫ്ന അഭിനയിച്ചു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ ആയ സ്വാന്തനത്തിലെ ശിവദാസ് എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് ഷഫ്നയുടെ ഭർത്താവായ സജിൻ ആണ്. തൃശ്ശൂർ അന്തിക്കാട് സ്വദേശിയാണ് സജിൻ. സജിൻറെ ആദ്യ സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സ്വാന്തനം. സീരിയൽ ഇറങ്ങിയ ആഴ്ചകൾക്കകം തന്നെ സജി ശിവദാസ് എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോൾ ഷഫ്ന യും സജിന മിനി സ്ക്രീനിൽ സജീവമാണ്.

സജിന് പൂർണ്ണ പിന്തുണ നൽകി ഭാര്യയായ ഷഫ്ന കൂടെ തന്നെയുണ്ട്. സജിന്റെ ഒപ്പം ഷൂട്ടിംഗ് സൈറ്റിലും ഷഫ്ന എത്താറുണ്ട്. സാന്ത്വനം സീരിയലിൽ അഭിനയിക്കുന്ന മറ്റു താരങ്ങൾക്കൊപ്പം നിന്നുള്ള ചിത്രങ്ങൾ താരം പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ സാന്ത്വനം ടീമിനൊപ്പം ഏഴാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇരുവരും വരും.കേക്ക് മുറിച്ച് സാന്ത്വനം ടീമിനൊപ്പം വിവാഹ വാർഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ ആണ് ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വച്ചത്. ഇരുവരും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്.
തിരുവനന്തപുരം പട്ടം സ്വദേശിയായ ഷഫ്ന ശ്രീനിവാസൻ സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള യിലൂടെയാണ് കടന്നുവന്നത് . ശ്രീനിവാസൻറെ രണ്ട് മക്കളിൽ ഒരാൾ ആയിരുന്നു ഷഫ്‌ന. അയ്യോ അച്ഛാ പോവല്ലേ എന്ന ചിത്രത്തിലെ ഡയലോഗ് കേരളക്കര ഒട്ടാകെ ഏറ്റെടുത്തിരുന്നു. 2013 ലായിരുന്നു ഇരുവരുടെയും വിവാഹം, പ്രണയ വിവാഹമായിരുന്നു ഷഫ്‌നയുടേത്. രണ്ടു മതത്തിൽ പെട്ടവർ ആയതിനാൽ രണ്ടു വീട്ടുകാരുടേയും കുടുംബങ്ങൾക്ക് ആദ്യം എതിർപ്പായിരുന്നു. പ്ലസ്ടു എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച സജിനെ ആണ് ഷഫ്‌ന പ്രണയിച്ച് വിവാഹം ചെയ്തത്. വിവാഹശേഷം അഭിനയം തുടരുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് ഷഫ്ന.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത സുന്ദരി എന്ന സീരിയലിലൂടെയാണ് താരം മിനിസ്ക്രീനിലേക്ക് കടന്നുവരുന്നത്. ജാഗ്രത നോക്കത്താ ദൂരത്ത് പ്രിയങ്കരി ഭാഗ്യ ജാതകം എന്നീ സീരിയലുകളിൽ ഷഫ്ന അഭിനയിച്ചിട്ടുണ്ട്. 2016 കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് മികച്ച നടിക്കുള്ള അവാർഡ് ഷഫ്‌ന കരസ്ഥമാക്കി. ഇപ്പോൾ ഷഫ്‌നയുടെയും സജിന്റെയും ആരാധകർ വലിയ ആവേശത്തിലാണ് .ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നു ഒരുപാട് ആരാധകരാണ് കമന്റ് ചെയ്യുന്നത്.