95 കിലോയിൽ നിന്നും 60 കിലോയിലേക്കുള്ള കുടുംബവിളക്കിലെ സുമിത്രയുടെ മാറ്റം വീഡിയോ കാണാം

അന്യ ഭാഷാ നടി ആയിരുന്നിട്ട് കൂടി മലയാളികളുടെ മനം കവർന്ന നടിയാണ് മീരാ വാസുദേവൻ. തന്മാത്ര എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി മനസ്സിൽ ഇടം പിടിക്കാൻ മീരക്കായി. മോഹൻലാലിനെ വെച്ച് ബ്ലെസ്സി സംവിധാനം ചെയ്ത തന്മാത്ര എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരെ സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മീര മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. പതിനാലോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ കുടുംബ വിളക്ക് എന്ന ഒറ്റ പരമ്പരയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ്.

കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ആയിരുന്നു മീരയുടെ മിനി സ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. വലിയൊരു കുടുംബത്തിന്റെ കെടാവിളക്കാണ് കുടുംബ വിളക്കിലെ മീര അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച അഭിപ്രായം നേടി മുന്നേറുന്ന പരമ്പര സുമിത്ര എന്ന കഥാപാത്രത്തെ ചുറ്റിപറ്റി ആണ് മുന്നേറുന്നത്.  രാവന്തിയോളം വീട്ടിലെ കാര്യങ്ങൾ നോക്കാൻ കഷ്ട്ടപ്പെട്ടിട്ടും നിനക്കെന്താണ് ഇവിടെ പണി എന്ന സ്ഥിരം പഴി കേൾക്കേണ്ടി വരുന്ന ഒരു ശരാശരി മലയാളി വീട്ടമ്മയുടെ പ്രതിനിധി ആണ് സുമിത്ര.

താൻ നേരിടുന്ന അവഗണനകൾ എല്ലാം സന്തോഷത്തോടെ സ്വീകരിക്കുന്ന സുമിത്ര എന്ന കഥാപാത്രം മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ്. മീരയുടെ കഥാപാത്രമായ സുമിത്രയെ മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കാൻ അധിക നാൾ എടുത്തില്ല. സുമിത്ര എന്ന കഥാപാത്രമായി മാറാൻ മീര നടത്തിയ മേക്കോവർ അവിശ്വസനീയം ആയിരുന്നു. 95 കിലോ ഭാരം ഉണ്ടായിരുന്ന താരം ഇപ്പോൾ മെലിഞ്ഞു സുന്ദരി ആയി മാറി. 35 കിലോയോളം കുറച്ച താരത്തിന്റെ ഭാരം ഇപ്പോൾ വെറും 60 കിലോ മാത്രമാണ്.

ഇത്രയും വലിയൊരു മാറ്റം എങ്ങനെ വന്നു എന്ന് ചിന്തിക്കാത്ത പ്രേക്ഷകർ ഉണ്ടാകില്ല. ആ ചോദ്യത്തിന് മീരയുടെ മറുപടി ഇങ്ങനെ. മകൻ ജനിച്ചതിന് ശേഷം എനിക്ക് ഫിറ്റ്നസ്സിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ എന്റെ ഭാരം 95 കിലോയോളം വർദ്ധിച്ചു. എന്നാൽ അവന് ഒന്നര വയസായപ്പോൾ ഞാൻ വർക്ക് ഔട്ട് ചെയ്യാൻ തുടങ്ങി. വെറും 7 മാസം കൊണ്ട് 60 കിലോ ആയി കുറക്കാൻ എനിക്ക് സാധിച്ചു. പലരും മീരയോട് വർക്ഔട്ട് വീഡിയോ ചോദിക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ മീര തന്റെ വീട്ടിൽ വെച്ച് ഉള്ള വർക്ക് ഔട്ട് വീഡിയോ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഒരു ജിം ഉപകരണങ്ങളും ഇല്ലാതെ ആർക്കും ചെയ്യാൻ പറ്റുന്ന സിമ്പിൾ വർക്ക് ഔട്ടുകൾ ആണവ. ചെയ്യാനുള്ള മനസ്സും ഉണ്ടെങ്കിൽ ആർക്കും ഫിറ്റ് ആയി മാറാൻ കഴിയും എന്നാണ് മീര പറയുന്നത്. മീര പങ്കുവെച്ച വിഡിയോകൾ കാണാം.

 

x