കസ്തൂരിമാൻ സീരിയലിലെ കാവ്യാ വിവാഹിതയാകുന്നു , ഹൽദി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

റബേക്കാ സന്തോഷ് എന്ന് പറഞ്ഞാൽ ഒരു പക്ഷെ ഈ നടിയെ പ്രേക്ഷകർക്ക് അത്ര പെട്ടന്ന് മനസിലാകണം എന്നില്ല , എന്നാൽ കസ്തൂരിമാൻ സീരിയലിലെ കാവ്യാ എന്ന് പറഞ്ഞാൽ സീരിയൽ പ്രേക്ഷകർക്ക് ആളെ വളരെ പെട്ടന്ന് മനസിലാകും.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കസ്തൂരിമാൻ എന്ന സീരിയലിലൂടെ കാവ്യാ എന്ന കഥാപാത്രത്തിലൂടെ പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് റബേക്കാ സന്തോഷ്.പരമ്പരയുടെ തുടക്കം മുതൽ ഏറെ പ്രേക്ഷക ശ്രെധ നേടിയ സീരിയൽ കൂടിയായിരുന്നു കസ്തൂരിമാൻ.

 

പതിവ് കണ്ണീർ പരമ്പരകളിൽ നിന്നും വ്യത്യസ്തമായിരുന്നു കസ്തൂരിമാൻ, അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് സീരിയൽ പ്രേക്ഷകർ പരമ്പര ഏറ്റെടുക്കുകയും ചെയ്തു.പരമ്പരയിൽ ജീവയുടെ ഭാര്യയായ കാവ്യാ എന്ന കഥാപത്രത്തെയാണ് കൈകാര്യം ചെയ്യുന്നത്.പരമ്പരയിൽ ഉത്തമ ഭാര്യയായി വേഷമിടുന്ന കാവ്യാ ഇപ്പോഴിതാ ജീവിതത്തിലും ഭാര്യയാകാൻ ഒരുങ്ങുകയാണ്.അതെ പ്രിയ നടി റബേക്കാ വിവാഹിതയാകാൻ പോവുകയാണ്.യുവ സംവിധയകാൻ ശ്രീജിത്ത് വിജയനാണ് റബേക്കായുടെ വരൻ.നീണ്ടനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.

 

ഇപ്പോഴിതാ റബേക്കയുടെ ഹൽദി ചടങ്ങിന്റെ വിഡിയോകളും ചിത്രങ്ങളും ഒക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.റബേക്കാ തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ ചിത്രങ്ങൾ ആരധകരുമായി പങ്കുവെച്ചിരിക്കുന്നത്.ചിത്രങ്ങൾ എത്തിയതോടെ സീരിയൽ ആരധകർ അടക്കം നിരവധി ആളുകളാണ് താരത്തിന് ആശംസകൾ നേർന്ന് രംഗത്ത് എത്തുന്നത്.”ഒടുവിൽ വിവാഹ നിച്ഛയം കഴിഞ്ഞു” എന്ന എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.യുവ സംവിധയകാൻ ശ്രീജിത്ത് വിജയനാണ് റബേക്കായുടെ വരൻ.

ഇടയ്ക്കിടെ റബേക്കയുടെ ഒപ്പം എത്താറുള്ള ശ്രീജിത്തിന്റെയും റബേക്കയുടെയും പ്രണയം നേരത്തെ തന്നെ പരസ്യമായ രഹസ്യമായിരുന്നു.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ റബേക്കാ ഇടയ്ക്കിടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമായി ആരധകർക്ക് മുന്നിൽ എത്താറുണ്ട്.താരം പങ്കുവെക്കുന്ന ചിത്രങ്ങൾ ഒക്കെ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ആരധകർ വൈറലാക്കി മാറ്റാറുമുണ്ട്.ഇപ്പോഴിതാ താരത്തിന്റെ ഹൽദി ചിത്രങ്ങളാണ് സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്.

മികച്ച കഥാമുഹൂർത്തങ്ങളുമായി കസ്തൂരിമാൻ സീരിയൽ ഇപ്പോൾ മുന്നേറികൊണ്ടിരിക്കുകയാണ്.800 ൽ അധികം എപ്പിസോഡുകൾ പിന്നിട്ട സീരിയൽ ഇപ്പോൾ അവസാന എപ്പിസോഡുകളിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്.കാവ്യയും ജീവയും ഒന്നിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് സീരിയൽ ആരധകർ.സാദാരണ കണ്ണീർ പരമ്പരകളിൽ നിന്നും വ്യത്യസ്തമായ കഥയും അഭിനയവും ട്വിസ്റ്റും കൊണ്ട് ഏറെ പ്രേക്ഷക ശ്രെധ നേടാൻ സീരിയലിലും കഥാപത്രങ്ങൾക്കും സാധിച്ചിരുന്നു.അതുകൊണ്ട് തന്നെ സീരിയൽ വളരെക്കാലം റേറ്റിങ്ങിൽ മുൻനിരയിൽ തന്നെയായിരുന്നു.

 

ജീവയും കാവ്യയും ഒന്നിക്കുന്ന എപ്പിസോഡിനായി ഏറെ കാലമായി ആരധകർ കാത്തിരിക്കുകയാണ്. ജീവയായി വേഷമിടുന്ന ശ്രീറാം രാമചന്ദ്രനും കാവ്യ യായി വേഷമിടുന്ന റബേക്കാ സന്തോഷിനും ആരധകർ ഏറെയാണ്.എന്തായാലും പ്രേഷകരുടെ പ്രിയ നടി റബേക്കയുടെ ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.തങ്ങളുടെ പ്രിയ താരത്തിന് ആശംസകളുമായി നിരവധി ആരധകരാണ് രംഗത്ത് വരുന്നത്.

x