സാന്ത്വനം സീരിയലിലെ ജയന്തി ചേച്ചിയുടെ വിഷു സ്പെഷ്യൽ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

മലയാളി സീരിയൽ പ്രേഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയൽ .. മികച്ച കഥാമുഹൂർത്തങ്ങൾ കൊണ്ടും അഭിനയം കൊണ്ടും വളരെ പെട്ടന്നാണ് സീരിയൽ ആരധകരുടെ ശ്രെധ നേടിയെടുത്തത് .. പതിവ് കണ്ണീർ സീരിയലുകളിൽ നിന്നും വ്യത്യസ്തമായി യുവാക്കളെ പോലും ആരാധകരാക്കി മാറ്റി സീരിയൽ ഇപ്പോൾ റേറ്റിങ്ങിൽ മുൻപന്തിയിലാണ് .. സീരിയൽ തുടങി കുറച്ചു എപ്പിസോഡുകൾ പിന്നിട്ടപ്പോഴേക്കും ഏറെ ശ്രെധ നേടി.. സീരിയൽ മാത്രമല്ല സീരിയലിലെ കഥാപാത്രങ്ങളും ഏറെ സ്രെധിക്കപെട്ടു .. സാന്ത്വനം കുടുംബത്തിലെ ബാലനും , ദേവിയും , ഹരിയും , അപ്പുവും , ശിവനും അഞ്ജലിയും എല്ലാം ഇപ്പോൾ മലയാളി കുടുംബത്തിലെ അംഗങ്ങളാണ് .. കുടുംബത്തെ സ്നേഹിക്കുകയും അവരെ ചേർത്തുപിടിക്കാൻ മനസിന് ഊർജം നൽകുന്ന പരമ്പര എന്നാണ് ആരധകർ സാന്ത്വനം സീരിയലിനെക്കുറിച്ച് അഭിപ്രായങ്ങൾ പറയുന്നത് ..

 

 

പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഇഷ്ടപെട്ട കഥാപാത്രങ്ങളാണ് .. ഒന്നിനൊന്ന്‌ മികച്ച പ്രകടനങ്ങളാണ് ഓരോ കഥാപാത്രവും സീരിയലിൽ കാഴ്ചവെക്കുന്നത് .. അതിൽ എടുത്തുപറയേണ്ടത് സാന്ത്വനം സീരിയലിൽ വില്ലത്തി കഥാപാത്രത്തിൽ എത്തുന്ന ജയന്തിയാണ് .. സമാദാനത്തോടെ നീങ്ങുന്ന സാന്ത്വനം കുടുംബത്തിൽ സന്തോഷവും സമാദാനവും ഇല്ലാന്നാക്കാൻ കച്ചകെട്ടി ഇറങ്ങുന്ന ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപ്സരയാണ് .. ഏഷണിയും , കുശുമ്പും , ആവോളം നിറഞ്ഞ കഥാപാത്രം മികവുറ്റതാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് .. സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പുത്തൻ വിശേഷങ്ങളും ടിക്ക് ടോക്ക് വിഡിയോകളും പങ്കുവെച്ച് താരം എത്താറുണ്ട് .. അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത് ..

 

 

ഇപ്പോഴിതാ അപ്സരയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറികൊണ്ടിരിക്കുന്നത് .. വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ താരം പങ്കു ‌വെച്ചിരിക്കുന്നത് … വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ടിൽ അതീവ സുന്ദരിയായിട്ടാണ് അപ്സര എത്തിയിരിക്കുന്നത് .. ഇത് നമ്മുടെ ജയന്തിച്ചേച്ചി തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത് .. വിഷു സ്പെഷ്യൽ കോൺസെപ്റ്റിൽ ഗിരീഷ് അമ്പാടിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ..

 

 

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറിയിട്ടുണ്ട് .. ജയന്തി ചേച്ചി പൊളിച്ചടുക്കി എന്നാണ് ആരാധകർ പറയുന്നത് .. മികച്ച കഥാമുഹൂര്തങ്ങളുമായി സീരിയൽ ഇപ്പോൾ റേറ്റിങ്ങിൽ മുൻപന്തിയിലാണ് .. വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേഷകരുടെ ഇഷ്ട താരങ്ങളായി മാറിയ സാന്ത്വനം കഥാപാത്രങ്ങൾ എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ..

 

ശിവനായി വേഷമിടുന്ന സജിനും , കണ്ണനായി വേഷമിടുന്ന അച്ചുവും എല്ലാം ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളും ഷൂട്ടിങ് ലൊക്കേഷനിലെ രസകരമായ നിമിഷങ്ങളും എല്ലാം ഇടയ്ക്കിടെ പങ്കുവെച്ച് എത്താറുണ്ട് .. ഇവർ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ആരധകർ നൽകുന്നത് ശിവനും അഞ്ജലിയുടെയും കട്ട പ്രണയത്തിനായിട്ടാണ് ഓരോ പ്രേക്ഷകരും കാത്തിരിക്കുന്നത് …

Articles You May Like

x