
ഉത്സവപ്പറമ്പിൽ അവസരം ചോദിച്ചപ്പോൾ അപമാനിക്കപ്പെട്ട അച്ചുവിന്റെ ആർക്കും അറിയാത്ത കഥ
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പര ആയി മാറിയ സീരിയൽ ആണ് സാന്ത്വനം. സൂപ്പർഹിറ്റ് പരമ്പര ആയിരുന്ന വാനമ്പാടിക്ക് ശേഷം ചിപ്പി പ്രധാന കഥാപാത്രമായി എത്തി എന്ന പ്രത്യേകതയും സാന്ത്വനത്തിന് ഉണ്ടായിരുന്നു. ഒരു വലിയ കുടുംബത്തിന്റെ കഥ ഒട്ടും കൃത്രിമത്വം ഇല്ലാതെ കാണിക്കുന്നു എന്നതാണ് മറ്റു സീരിയലുകളെ അപേക്ഷിച്ചു സാന്ത്വനത്തിനു കിട്ടുന്ന ജനപ്രീതിക്ക് കാരണം. അതുകൊണ്ടു തന്നെ സാന്ത്വനത്തിലെ ഓരോ കഥാപാത്രവും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ ആയി മാറിയിട്ടുണ്ട്.

സാന്ത്വനം പരിചയപ്പെടുത്തിയ ഒരു പുതുമുഖം ആയിരുന്നു കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചു സുഗന്ത്. നാല് സഹോദരങ്ങളുടെ കഥ പറയുന്ന സാന്ത്വനത്തിൽ ഏറ്റവും ഇളയ സഹോദരനായി ആണ് അച്ചു സുഗന്ത് വേഷമിടുന്നത്. സീരിയലിലും ലൊക്കേഷനിലും കുസൃതികൾ കാണിക്കുന്ന താരം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്. താരത്തിന്റെ പേരിൽ ഫാൻസ് അസോസിയേഷൻ വരെ തുടങ്ങിയിട്ടുണ്ട് താരത്തിന്റെ ആരാധകർ. വാട്സാപ്പ് സ്റ്റാറ്റസുകളിലും നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ കണ്ണൻ.

അതു കൊണ്ട് തന്നെ അച്ചുവിനെ കുറിച്ചുള്ള വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താല്പര്യമാണ്. ടിക്‌റ്റോക് വഴി മിനി സ്ക്രീനിലേക്ക് ചേക്കേറിയ താരമാണ് അച്ചു സുഗന്ത്. താരത്തിന്റെ കുടുംബത്തിൽ അച്ഛനും അമ്മയും ഒരു സഹോദരിയുമാണ് ഉള്ളത്. താരത്തിന്റെ അച്ഛന്റെ പേര് സുഗന്ത് എന്നും അമ്മയുടെ പേര് രശ്മി എന്നുമാണ്. അഭിനയിക്കാൻ തീവ്ര ആഗ്രഹമുള്ള താരം ടിക്ക് ടോക്ക് വിഡിയോകൾ വഴിയാണ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ടിക്‌ടോക് വീഡിയോ വഴി ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ അച്ചുവിന് ആയി.

ഒരു നടൻ എന്നതിൽ ഉപരി ഒരു ടെക്ക്നീഷ്യൻ കൂടി ആണ് അച്ചു സുഗന്ത്. സാന്ത്വനം പരമ്പരക്ക് മുൻപ് മറ്റൊരു പരമ്പരയിൽ ഒരു ചെറിയ റോളിൽ അച്ചു എത്തിയിരുന്നു. അഭിനയിക്കാൻ മാത്രമല്ല അനുകരിക്കാനും അപാര കഴിവാണ് അച്ചുവിന്. അച്ചുവിന്റെ മിമിക്രി വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിട്ടുണ്ട്. മലയാളി പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ആണ് അച്ചു എന്ന ഈ ഇരുപത്തിരണ്ടുകാരനിൽ ഉള്ളത്.

സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ സ്‌കൂൾ പ്രോഗ്രാമുകളിൽ എല്ലാം അച്ചു അഭിനയിച്ചിട്ടുണ്ട്. ദളപതി വിജയിയുടെ കടുത്ത ആരാധകനാണ് അച്ചു. കണ്ണാടിയിൽ നോക്കി സിനിമാ നടന്മാരെ അനുകരിച്ചാണ് അച്ചുവിന്റെ തുടക്കം. ഉത്സവപ്പറമ്പുകളിൽ പരിപാടി നടക്കുമ്പോൾ തന്റെ കഴിവ് തെളിയിക്കാൻ പോയി അവസരം ചോദിച്ചിട്ടുണ്ട് അച്ചു. അങ്ങനെ അവസരം ചോദിച്ചു പോയപ്പോൾ അപമാനിച്ചു ഇറക്കി വിട്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്.

സ്‌കൂൾ തലത്തിൽ സ്വന്തമായി സ്ക്രിപ്പ്റ്റ് എഴുതി സംവിദാനം ചെയ്തു അഭിനയിച്ചു സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട് അച്ചു. പിന്നീട് സ്റ്റേജ് പ്രോഗ്രാമുകളിൽ ഒക്കെ അച്ചു പങ്കെടുത്തിട്ടുണ്ട്. അതിനു ശേഷം പത്തോളം സിനിമകളിൽ അസിസ്റ്റന്റ് ആയും അച്ചു വർക്ക് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് വാനമ്പാടി എന്ന പരമ്പരയിൽ അസിസ്റ്റന്റ് ഡയറക്റ്റർ ആയി വർക്ക് ചെയുന്നത്. അതിൽ ഒരു ചെറിയ വേഷവും അച്ചു ചെയ്തിരുന്നു. അങ്ങനെയാണ് സാന്ത്വനത്തിലേക്കു വിളി വരുന്നത്.