
ഇങ്ങനെ കൊന്ന് കൊലവിളിക്കാൻ എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തത് ; നിങ്ങൾക്കുമില്ലേ ഒരു കുടുംബം
മലയാളി മിനി സ്‌ക്രീൻ പ്രേഷകരുടെ ഇഷ്ട താരദമ്പതികൾ ആണ് ബീന ആന്റണിയും മനോജും. സീരിയലിലെ മികച്ച കഥാപാത്രങ്ങൾക്ക് പുറമേ ജീവിതത്തിലും നല്ല വ്യക്തിത്വം പുലർത്തുന്നവരാണ് ഇരുവരും. സിനിമയിലും സീരിയലിലും ഒക്കെ മികച്ച വേഷങ്ങൾ ചെയ്ത ബീന ആന്റണി വളരെ പെട്ടെന്നാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട നടിയായി മാറുന്നത്. ബീനയെ പോലെ തന്നെ വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടനാണ് ഭർത്താവ് മനോജും. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ഇരുവരും വിവാഹിതരായപ്പോൾ അത് വലിയ ആഘോഷമാക്കിയിരിന്നു ആരാധകർ.

കഴിഞ്ഞ ആഴ്ചയാണ് ഇരുവർക്കും കോവിഡ് ബാധിച്ചു എന്ന വാർത്ത പുറത്തു വരുന്നത്. മനൂസ് വിഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സ്ഥിരമായി ബിഗ്‌ബോസ് റിവ്യൂ ഇടാറുണ്ടായിരുന്നു. എന്നാൽ രണ്ട് മൂന്നു ദിവസം ചാനലിൽ വീഡിയോ ഒന്നും കണ്ടില്ല. അങ്ങനെയാണ് എന്തുപറ്റി എന്ന് പ്രേക്ഷകർ തിരക്കാണ് തുടങ്ങിയത്. പിന്നീട് എത്തിയ ലൈവ് വിഡിയോയിൽ ആണ് മനോജ് ബീന ഇപ്പോഴും ആശുപത്രിയിൽ ആണെന്നും രോഗവിവരത്തെ കുറിച്ചും ഒക്കെ തുറന്ന് പറഞ്ഞത്.

ബീന ഇല്ലാത്ത കുടുംബത്തിന്റെ ഇപ്പോഴുത്തെ അവസ്ഥയായും കുടുംബം അനുഭവിച്ച വേദനയെ കുറിച്ചും ഒക്കെ പറഞ്ഞപ്പോൾ മനോജിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താൻ അനുഭവിക്കുന്ന വേദന തീച്ചൂളയിൽ നിൽക്കുന്ന ഒരവസ്ഥ ആയിരുന്നു എന്നാണ് മനോജ് വിഡിയോയിൽ പറഞ്ഞത്. ഇപ്പോഴിതാ ബീന ആന്റണി രോഗമുക്ത ആയെന്നും ഈ വരുന്ന ശനിയാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുമെന്നും അറിയിച്ചു മറ്റൊരു വീഡിയോ കൂടി തന്റെ ചാനലിൽ മനോജ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

അതേസമയം ബീനയുടെ അസുഖ വിവരം പങ്കുവെച്ചു താൻ പങ്കു വെച്ച വീഡിയോയിലെ വാക്കുകൾ വളച്ചൊടിച്ചു ചിലർ വാർത്ത പ്രചരിപ്പിച്ചതായി താൻ കാണാനിടയായി എന്നും , അത് തനിക്കും കുടുംബത്തിനും ഒരുപാട് വേദന ഉണ്ടാക്കി എന്നും പുതിയ വിഡിയോയിൽ മനോജ് പറയുന്നു. തങ്ങൾ എന്ത് തെറ്റാണു ഇവരോടൊക്കെ ചെയ്തതെന്നും ഇങ്ങനെ വാർത്തകൾ പടച്ചു വിടുന്നവർക്കും ഇല്ലേ ഒരു കുടുംബം എന്നും മനോജ് വീഡിയോയിലൂടെ ചോദിക്കുന്നു. ബീന ഗുരുതരാവസ്ഥയിൽ ആണെന്ന തരത്തിലാണ് ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയത്.
നിയന്ത്രണം വരുന്നതിന് മുന്നേ സീരിയലിന്റെ ലൊക്കേഷനിൽ വെച്ചാണ് ബീനക്ക് കോവിഡ് പിടിപെട്ടത്. എല്ലാ മുൻകരുതലുകളും എടുത്തെങ്കിലും എങ്ങനെയോ അത് സംഭവിച്ചു. സഹപ്രവർത്തകയായ ലേഡി ആർട്ടിസ്റ്റിന് കോവിഡ് പോസിറ്റീവ് ആയി എന്നറിഞ്ഞ പിറ്റേ ദിവസം മുതൽ ബീനക്കും ജോയിന്റ് പെയിൻ തൊണ്ടവേദന അടക്കമുള്ള ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു. ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയപ്പോൾ തന്നെ ബീന റൂം ക്വറന്റൈനിൽ പോയി ,പിന്നീടാണ് ബീനയെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നത്.