വഴങ്ങി കൊടുത്തിട്ട് പിന്നീട് അത് പറഞ്ഞു നടക്കുന്നത് ശരിയല്ല എന്ന് കുടുംബവിളക്കിലെ സീരിയലിലെ പ്രിയ നടി മീര വാസുദേവ്

കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രേഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ് . മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേഷകരുടെ പ്രിയ നടിയായി തിളങ്ങുകയാണ് മീര ഇപ്പോൾ . സുമിത്ര എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെ യാണ് മീര സീരിയലിൽ അവതരിപ്പിക്കുന്നത് . കുടുംബജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്തു മുന്നോട്ട് പോകുന്ന സുമിത്ര എന്ന എന്ന വീട്ടമ്മയെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത് . മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും കഥാമുഹൂര്തങ്ങൾ കൊണ്ടും റേറ്റിങ്ങിലും മുൻപന്തിയാണ് സീരിയൽ ഇപ്പോൾ . സീരിയൽ കഥാപാത്രമായ സുമിത്രയെ പോലെ ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും അത് തുറന്നു പറയാൻ പലപ്പോഴും മീര മടി കാണിക്കാറില്ല . ഇപ്പോഴിതാ അത്തരത്തിൽ താരത്തിന്റെ വെളിപ്പെടുത്തൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . സിനിമ മേഖലയിൽ നടക്കുന്ന മീ ടു ആരോപണങ്ങൾക്ക് മറുപടി എന്ന നിലയിലാണ് മീര പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത് .

സിനിമ മേഖലയിൽ പലർക്കും വഴങ്ങി കൊടുത്തിട്ട് അതും പറഞ്ഞുകൊണ്ട് നടക്കുന്നത് ശരിയല്ല എന്നാണ് മീര പറയുന്നത് , നമ്മൾ എപ്പോഴും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കാനും ശ്രെമിക്കണം . ചെയ്യാൻ പറ്റുന്ന വേഷങ്ങൾ ആണേൽ മാത്രം എടുക്കുക , പറ്റില്ല മോശം വേഷങ്ങൾ ആണേൽ ചെയ്യാൻ പറ്റില്ല എന്ന് തീർത്ത് പറയുക . ഗ്ലാമറസായി അഭിനയിച്ചതിന് ശേഷം നിർബന്ധിച്ചത് കൊണ്ടാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല , ചെയ്യാൻ പറ്റാത്ത വേഷം ആണെങ്കിൽ അത് മുഖത്ത് നോക്കി പറയുക ” തന്നെ കൊണ്ട് അതിനു കഴിയില്ല മറ്റാരെ എങ്കിലും തിരഞ്ഞെടുത്തോളു എന്ന് വെക്തമായി പറയുക” . താൻ എപ്പോഴും ബോൾഡ് ആയിട്ടാണ് സംസാരിക്കുക , അങ്ങനെ ആണ് വീട്ടുകാർ തന്നെ വളർത്തിയിരുന്നത് എന്നും മീര കൂട്ടിച്ചേർത്തു . എന്തായാലും മീരയുടെ അഭിപ്രയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് .

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങുന്ന നടിയാണ് മീര വാസുദേവ് . 2003 ൽ പുറത്തിറങ്ങിയ ഗോൾ മാൽ എന്ന തെലുങ് ചിത്രത്തിലൂടെയാണ് മീര അഭിനയലോകത്തേക്ക് വരുന്നത് . പിന്നീട് നിരവധി തമിഴ് തെലുങ് ചിത്രങ്ങളിൽ വേഷമിട്ട മീര 2005 ൽ ബ്ലെസ്സി സംവിദാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ തന്മാത്രയിലൂടെയാണ് മലയാള സിനിമാലോകത്തേക്ക് എത്തുന്നത് .. ആദ്യം ചിത്രം കൊണ്ട് തന്നെ ഏറെ ഏറെ ശ്രെധ നേടിയ മീര പിന്നീട് മലയാള സിനിമാലോകത്തും മിനി സ്ക്രീൻ രംഗത്തും സജീവ സാന്നിധ്യമാവുകയായിരുന്നു . 2007 ൽ ജീവൻ ടി വി യിൽ സംപ്രേഷണം ചെയ്ത കനൽപൂവ് എന്ന സീരിയയിലൂടെയാണ് താരം മിനി സ്ക്രീൻ രംഗത്തേക്ക് പ്രവേശിക്കുന്നത് . ആദ്യ സീരിയൽ കൊണ്ട് തന്നെ പ്രേക്ഷക ശ്രെധ നേടാൻ താരത്തിന് സാധിച്ചിരിക്കുന്നു എങ്കിലും നിരവധി ആരധകരെ സമ്പാദിച്ചത് കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് ..നിരവധി മലയാളം തമിഴ് തെലുങ് ബോളിവുഡ് ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട് . തന്മാത്രക്ക് പുറമെ പച്ചമരത്തണലിൽ , ഗുൽമോഹർ , ടെസിന്റ്റ് പാർട്ടീസ് , വൈരം , 916 അടക്കം 20 ൽ അധികം ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട് .

Articles You May Like

x