പ്രണയ ദിനത്തിൽ പ്രണയ സാഫല്യം : റബേക്കയുടെ വിവാഹ നിശ്ചയ വീഡിയോ കാണാം

റബേക്കാ സന്തോഷ് എന്ന പേര് ചിലപ്പോൾ പലർക്കും പരിചിതം അല്ലായിരിക്കാം എന്നാൽ ഏഷ്യാനെറ്റിലെ കസ്തൂരി മാൻ സീരിയലിലെ കാവ്യയെ അറിയാത്ത മിനി സ്‌ക്രീൻ പ്രേക്ഷകർ ഉണ്ടാകാൻ സാധ്യത ഇല്ല. സീരിയലുകളിൽ ഹിറ്റ് ചാർട്ടിൽ നിൽക്കുന്ന പാരമ്പരയായ കസ്തൂരിമാനും അതിലെ പ്രധാന കഥാ പാത്രമായ അഡ്വക്കേറ്റ് കാവ്യയും പ്രേക്ഷകർക്ക് അത്രക്കും പ്രിയങ്കരാണ്. പരമ്പരയുടെ തുടക്കം മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ പരമ്പര ഇപ്പോഴും ഹിറ്റ് ചാർട്ടിൽ തുടരുന്ന പരമ്പരയാണ്.

തൃശൂർ സ്വദേശി ആയ റബേക്ക സന്തോഷ് കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലൂടെ ആണ് അഭിനയ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് കസ്തൂരി മാൻ എന്ന പരമ്പരയിലെ കാവ്യ എന്ന കഥാപാത്രമാണ് റബേക്കയെ പ്രേക്ഷകർക്ക് പ്രിയങ്കരി ആക്കുന്നത്. പതിവ് കണ്ണീർ പരമ്പരകളിൽ നിന്നും തികച്ചും വ്യത്യസ്തം ആയിരുന്നു കസ്തൂരിമാൻ. അതു കൊണ്ട് തന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട പരമ്പര ആയി മാറാൻ കസ്തൂരിമാനായി. പരമ്പരയിൽ ഉത്തമ ഭാര്യയായി വേഷമിടുന്ന കാവ്യ ഇപ്പോഴിതാ ജീവിതത്തിലും ഭാര്യയാകാൻ ഒരുങ്ങുകയാണ്.

കഴിഞ്ഞ മാസം തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കു വെച്ച ഒരു വിഡിയോയിൽ ആണ് റബേക്ക തന്റെ പ്രണയം തുറന്നു പറയുന്നത്. അതിനു ശേഷം ശ്രീജിത്തുമായുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ നടി പങ്കു വെക്കാറുണ്ടായിരുന്നു. അന്ന് മുതലേ ആരാധകർ വിവാഹത്തെ കുറിച്ച് ചോദിക്കുമെങ്കിലും നടിയുടെ ഭാഗത്തു നിന്നും മറുപടി ഒന്ന് ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന ഹാൽദി ആഘോഷങ്ങളുടെ വീഡിയോ കണ്ട ആരാധർക്ക് അപ്രതീക്ഷിതമായി കിട്ടിയ ഒരു സർപ്രൈസ് ആയിരുന്നു അത്. അതു കൊണ്ട് തന്നെ ഹാൽദി ആഘോഷങ്ങളുടെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുക ആയിരുന്നു.

പ്രേക്ഷകരുടെ പ്രിയ നടി റബേക്കയുടെ വിവാഹ വിശേഷം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കഴിഞ്ഞ ദിവസം നടന്ന നടിയുടെ ഹാൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ വിവാഹ നിശ്ചയ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ആണ് റബേക്കയും യുവ സംവിധായകനായ ശ്രീജിത്തും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്.

പ്രണയ വിവാഹം ആയതു കൊണ്ടാകാം വിവാഹ നിശ്ചയം നടത്താൻ പ്രണയ ദിനം തന്നെയാണ് ഇരുവരും തെരെഞ്ഞെടുത്തത്. ചുവപ്പ് നിറത്തിലുള്ള ലഹങ്കയിൽ അതീവ സുന്ദരി ആയായിരുന്നു വിവാഹ നിശ്ചയത്തിന് താരം എത്തിയത്. റബേക്കയുടെ ഭാവി വരൻ ശ്രീജിത്ത് സംവിധായകനും തിരക്കഥാകൃത്തും സിനിമാറ്റോ ഗ്രാഫറും ഒക്കെയാണ്. കഴിഞ്ഞ വര്ഷം ഇറങ്ങിയ മാർഗം കളി എന്ന ചിത്രം സംവിധാനം ചെയ്തത് ശ്രീജിത്ത് ആയിരുന്നു.

x