
മൃദുല വിജയും യുവ കൃഷ്ണയും രഹസ്യ വിവാഹം കഴിച്ചു? കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവും പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടി പ്രേക്ഷകർ
മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകർ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്ന ഒരു വിവാഹമായിരുന്നു സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും തമ്മിലുള്ള വിവാഹം. താരങ്ങൾ തമ്മിലുള്ള വിവാഹങ്ങൾ പ്രേക്ഷകർക്ക് എന്നും ഒരു ആഘോഷം തന്നെയാണ്. തങ്ങളുടെ പ്രിയ താരങ്ങൾ ജീവിതത്തിലും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ സന്തോഷത്തിനു അതിരുകളുണ്ടാകില്ല. അങ്ങനെ പ്രേക്ഷകർ ആഘോഷമാക്കിയ ഒരു വിവാഹ വാർത്തയായിരുന്നു യുവ കൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹ വാർത്ത. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ഇവരുടെ വിവാഹ വാർത്ത വന്നത്.

തങ്ങളുടെ പ്രിയ താരങ്ങളുടെ വിവാഹ വാർത്ത പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിലെങ്ങും ആരാധകരുടെ വക ആഘോഷമായി. ഇരുവരുടെയും വിവാഹ ചിത്രങ്ങളും ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി. യുവ കൃഷ്ണ മൃദുല വിജയിയെ പെണ്ണ് കാണാൻ വന്നപ്പോഴുള്ള ഒരു വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കഴിഞ്ഞ വര്ഷം ഡെസിബെറിൽ ആയിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം നടന്നത്. ഇരുകുടുംബങ്ങളും തമ്മിൽ ഉറപ്പിച്ച അറേൻജ്‌ഡ് മാര്യേജ് ആണ് ഇവരുടേത്.

എന്നാൽ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും എന്നാണ് വിവാഹം എന്നത് ഇരുവരും പുറത്തു പറഞ്ഞിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ഉൾപ്പെടുത്തി ചെറിയ ചടങ്ങായി നടത്താൻ ഉദ്ദേശിക്കുന്നതുകൊണ്ടാകാം വിവാഹ തീയതി പുറത്തു വിടാതെ ഇരുന്നത്. വിവാഹ തീയതിയും സ്ഥലവും പുറത്തു വിട്ടാൽ അവിടേക്കു ആരാധകരുടെ കുത്തൊഴുക്കായിരിക്കും എന്ന് ഉറപ്പാണ്. ഈയിടെ മൃദുല വിവാഹത്തിനായി സ്വർണ്ണം എടുക്കാൻ പോയ വിഡിയോ തന്റെ യൂട്യൂബ് ചാനലിൽ ആരാധകരുമായി പങ്കു വെച്ചിരുന്നു.

അതോടെ ഉടനെ തന്നെ വിവാഹം ഉണ്ടാകും എന്ന് ആരാധകർ ഉറപ്പിച്ചിരുന്നു. അങ്ങനെ എന്നായിരിക്കും വിവാഹം എന്ന് ആകാംക്ഷയിൽ ഇരിക്കവേ ആണ് താരങ്ങളുടെ പുതിയ ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നത്. വിഷു ദിനമായ ഇന്നലെ ഇരുവരും പങ്കു വെച്ച ചിത്രങ്ങൾ ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവുമായി നിൽക്കുന്ന മൃദുല കൃഷ്ണയെ ആണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. ഇതോടെ ഇരുവരും ആരാധകരെ അറിയിക്കാതെ രഹസ്യമായി വിവാഹം കഴിച്ചോ എന്ന കൺഫ്യൂഷനിലായി ആരാധകർ.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഇരുവരും പക്ഷേ തങ്ങളുടെ വിവാഹത്തെ കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഇനി വിവാഹം ലളിതമായി ആണ് നടത്തിയതെങ്കിലും അത് ആരാധകരെ അറിയിക്കാതെ ഇരിക്കേണ്ട കാര്യവുമില്ല. എന്താണ് സംഭവിച്ചതെന്ന കൺഫ്യൂഷനിലാണ് ഇപ്പോൾ ആരാധകർ. വിവാഹം കഴിക്കാതെ മൃദുലയുടെ കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവും എങ്ങനെ വന്നു എന്ന അന്വേഷണത്തിലാണ് ആരാധകർ ഇപ്പോൾ. ഇതിനി ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചുള്ള ചിത്രങ്ങൾ ആയിരിക്കുമോ എന്ന സംശയവും ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്.
