സാന്ത്വനത്തിലെ അപ്പുവിന്റെ മാറ്റം കണ്ടോ? രക്ഷയുടെ പഴയ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

സംപ്രേഷണം ആരംഭിച്ച് പെട്ടന്നുതന്നെ മലയാളത്തില്‍ ജനപ്രിയ പരമ്പര എന്ന ഗണത്തിലേക്കെത്തിയ പരമ്പരയാണ് സാന്ത്വനം. പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ട പരമ്പരയായി മാറിയ സാന്ത്വനത്തിലെ ഓരോ അഭിനേതാക്കള്‍ക്കും സോഷ്യല്‍മീഡിയയില്‍ ഓരോ ഫാന്‍ ഗ്രൂപ്പ് പോലുമുണ്ട്. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ കാരണം. സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

അവര്‍ പങ്കു വെക്കുന്ന, സെറ്റിലെ വിശേഷങ്ങളൊക്കെ നിമിഷങ്ങള്‍ കൊണ്ടാണ്  സോഷ്യൽ മീഡിയയിൽ തരംഗമാവാറുള്ളത്. എന്നാൽ അത്തരം ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. അടുത്തിടെ പരമ്ബരയിലേക്ക് എത്തിയ ഒരു കഥാപാത്രമാണ് അപർണ്ണ. ഈ നടിയുടെ പഴയ കാല ചിത്രങ്ങൾ എന്നു തോന്നിക്കുന്ന ഫോട്ടോസ് ആണ് ആരാധകരെ ഒന്നടങ്കം ഇപ്പോൾ കുഴപ്പിക്കുന്നത്. തങ്ങളുടെ അപ്പു ആണോ ഇതെന്നാണ് ആരാധകരുടെ മനസ്സിൽ ഉടലെടുക്കുന്ന ചോദ്യം? ഇപ്പോഴത്തെ അപ്പുവുമായി അധികം സാമ്യമില്ലാത്ത രൂപമാണ് ചിത്രത്തിലുള്ളത്.

വളരെ വ്യത്യസ്തമായ മാറ്റമാണ് അപർണ ഇപ്പോൾ കൈ വരിചിരിക്കുന്നത് . കഥയിലെ ഹരി എന്ന കഥാപാത്രത്തിന്റെ കാമുകി ആയിട്ടാണ് അപർണ്ണ എന്ന അപ്പുവിന്റെ വരവ്. നടി രക്ഷ രാജാണ് അപർണ്ണയെ അവതരിപ്പിക്കാൻ എത്തുന്നത്. നിരവധി ആരാധകരെ സൃഷ്ടിച്ച കഥാപാത്രമാണ് രക്ഷ രാജ് കൈകാര്യം ചെയ്യുന്നത്. ഇൻസ്റ്റയിലും രക്ഷ രാജ് സജീവമാണ്. ഡെല്ലു എന്ന പേരിലാണ് രക്ഷയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ട്. പുതിയ പരമ്പരകളുടെ വിശേഷങ്ങളും ഗ്ലാമർ ഫോട്ടോ ഷൂട്ടുകളും രക്ഷ രാജ് ഇൻസ്റ്റയിൽ പങ്കു വയ്ക്കാറുണ്ട്.

കോഴിക്കോട് സ്വദേശിയാണ് രക്ഷാ രാജ്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാര്‍ക്കുവാൻ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലൂടെയാണ് രക്ഷ രാജ് മിനി സ്‌ക്രീൻ അഭിനയത്തിലേക്ക് എത്തുന്നത്. സോളമന്‍റെ സ്വന്തം സോഫിയായിട്ടാണ് നമുക്ക് പാര്‍ക്കുവാൻ മുന്തിരിത്തോപ്പുകളിലൂടെ രക്ഷ രാജ് ശ്രദ്ധ നേടിയത്. കമർ കാറ്റ് എന്ന തമിഴ് സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. പണ്ടയോട ഗലാട്ട, തൊപ്പി എന്നീ സിനിമകളിൽ പിന്നീട് ഭാഗമായി. കുറച്ചു കുറുമ്പും കുസൃതിയും കലർന്ന കഥാപാത്രത്തെയാണ് സാന്ത്വനം എന്ന സീരിയലിൽ രക്ഷാ രാജ് കൈകാര്യം ചെയ്യുന്നത്.

TRP റേറ്റിങ്ങിലും മുൻപന്തിയിലാണ് സാന്ത്വനം. തമിഴിൽ വൻ ഹിറ്റായി സംപ്രേക്ഷണം തുടർന്നു കൊണ്ടിരിക്കുന്ന പാണ്ടിയൻ സോഴ്സ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ഇത്. മലയാളികളുടെ പ്രിയ നടി ചിപ്പി പ്രധാന കഥാപാത്രമായ സാന്ത്വനത്തിൽ സജിൻ, ഗോപിക അനിൽ , രാജീവ് പരമേശ്വരൻ , ഗിരിജ പ്രേമൻ , ഗിരീഷ് നമ്പ്യാർ , അച്ചു സുഗന്ത് തുടയിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വന്ന പരമ്പര ലോക്ക് ഡൌൺ പ്രമാണിച്ചു ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്.

x